ADVERTISEMENT

തിരുവനന്തപുരം: പ്രശസ്ത നര്‍ത്തകി മേതില്‍ ദേവികയുടെ സര്‍പ്പതത്വം അഥവാ ദ് സെര്‍പ്പന്റ്സ് ഫ്രീഡം ഡാന്‍സ് ഡോക്യുമെന്ററിയുടെ പ്രത്യേക പ്രദര്‍ശനം തിരുവനന്തപുരം ഏരീസ് പ്ലക്‌സ് തീയറ്ററില്‍ നടന്നു. ഡോക്യുമെന്ററി വിഭാഗത്തില്‍ ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ സര്‍പ്പതത്വം മുമ്പ് ലോസ്ആഞ്ചല്‍സില്‍ ഉള്‍പ്പടെ പ്രദര്‍ശിപ്പിച്ചിരുന്നു.

 

മന്ത്രി കെ.കെ. ശൈലജ, ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറും ഇന്‍ഡിവുഡ് ടിവി ചീഫ് ഓപ്പറ്റേറ്റിങ് ഓഫീസറുമായ മുകേഷ് എം.നായര്‍, എം.എല്‍.എമാര്‍,സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ തിരുവനന്തപുരം ഏരീസ് പ്ലക്‌സ് തീയേറ്ററില്‍ നടന്ന പ്രദര്‍ശനം വീക്ഷിക്കാനെത്തി. ഇരുപത്തിയെട്ടു മിനിട്ട് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി ഇതിനകം രാജ്യാന്തരതലത്തിലും ശ്രദ്ധ നേടിയിട്ടുണ്ട്. 

 

പതിനൊന്നാം നൂറ്റാണ്ടില്‍ തമിഴ്നാട്ടിലെ പുതുക്കോട്ടയ്ക്കടുത്ത് ജീവിച്ചിരുന്നുവെന്ന് കരുതുന്ന ആട്ടിടയന്‍ പാമ്പാട്ടി സിദ്ധറിന്റെ കവിതകളിലൊന്നായ ആടു പാമ്പേ എന്ന കാവ്യത്തിന്റെ ദൃശ്യാവിഷ്‌കാരമാണ് സര്‍പ്പതത്വം എന്ന ഡോക്യുമെന്ററിയിലൂടെ മേതില്‍ ദേവിക അവതരിപ്പിച്ചിരിക്കുന്നത്. പ്രാചീന സംഗീതത്തിലും, ദാര്‍ശനികമായ വരികളിലും ഊന്നി വ്യത്യസ്തമായ രീതിയിലാണ് ഡോക്യുമെന്ററിയുടെ ആവിഷ്‌കാരം. മകുടിയുടെ രാഗവും താളവുമാണ് പശ്ചാത്തല സംഗീതമായി ഉപയോഗിച്ചിരിക്കുന്നത്. 

ഡോക്യുമെന്ററിയുടെ ഇതിവൃത്തം, കൊറിയോഗ്രഫി, പെര്‍ഫോമന്‍സ് തുടങ്ങിയവ നിര്‍വഹിച്ചിരിക്കുന്നത് മേതില്‍ ദേവിക തന്നെയാണ്. നിര്‍മാണം മുകേഷ്. രാജേഷ് കടമ്പയാണ് ഡോക്യുമെന്ററിയുടെ സഹ സംവിധായകന്‍. ഛായാഗ്രഹണം വിപിന്‍ ചന്ദ്രന്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com