ഈ ചിത്രം കുടുംബസമേതം കാണരുത്; ഓവിയയുടെ 90 എംഎൽ

Mail This Article
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ െതന്നിന്ത്യ മുഴുവൻ ആരാധകരെ സൃഷ്ടിച്ച ഓവിയ നായികയാകുന്ന ചിത്രമാണ് 90 എംഎൽ. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് ആണ്. പെൺകുട്ടികള്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ ദ്വയാർഥ പ്രയോഗങ്ങളാണ് നിറഞ്ഞുനിൽക്കുന്നത്.
മാർച്ച് ഒന്നിന് റിലീസ് ആകുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് ഇ ഗ്രൂപ്പ് ആണ്. ഈ ചിത്രം കുടുംബസമേതം കാണരുത് എന്നാണ് പോസ്റ്ററിലെ ടാഗ്‌ലൈൻ.
നേരത്തെ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തപ്പോൾ വലിയ രീതിയിൽ വിമർശനം ഉയർന്നിരുന്നു. പോൺ സിനിമകളേക്കാൾ വൃത്തികെട്ട അവസ്ഥയിലാണ് ചില തമിഴ് സിനിമകളെന്നും ഇൻഡസ്ട്രിയെ ഇത് ദോഷം ചെയ്യുമെന്നും വിമർശകർ പറയുന്നു. ഓവിയയിൽ നിന്നും ഇത്തരത്തിലൊരു സിനിമ പ്രതീക്ഷിച്ചില്ലെന്നും ചിലർ വിലയിരുത്തുന്നു. സിനിമയുടേതായ ട്രെയിലറിൽ ഓവിയയുടെ ലിപ്‌ലോക്ക് രംഗങ്ങളും ഉൾപ്പെടുത്തിയിരുന്നു.
മലയാളിതാരം ആൻസൻ പോൾ ഒരു പ്രധാനവേഷത്തിൽ എത്തുന്നു. മാസൂം, ശ്രീ ഗോപിക, മോനിഷ, തേജ് രാജ് എന്നിവരാണ് മറ്റുതാരങ്ങൾ.
അനിത ഉദീപ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത് ചിമ്പു. താരം അതിഥി വേഷത്തിലും സിനിമയിൽ പ്രത്യക്ഷപ്പെടുന്നു