‘ദൈവം തരാൻ മറന്ന സഹോദരങ്ങൾ’: മഞ്ജുവും സംയുക്തയും ഭാവനയും ഒന്നിച്ച്
Mail This Article
×
സിനിമയ്ക്കകത്തും പുറത്തും അടുത്ത കൂട്ടുകാരായ മഞ്ജു വാര്യരും സംയുക്ത മേനോനും ഭാവനയും ഒന്നിച്ചുള്ള പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ‘ആത്മാർഥ സുഹൃത്തുക്കളെന്നാൽ ദൈവം തരാൻ മറന്ന സഹോദരങ്ങളാണ്’ എന്ന ക്യാപ്ഷനോടെ ഭാവനയാണ് മൂവരുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചത്.
#FriendsLikeFamily #SoulSisters #MandatoryMBSKoodals #MineForever #NothingButFun തുടങ്ങിയ ഹാഷ് ടാഗുകൾ കൂടി ചേർത്താണ് ഭാവന ചിത്രങ്ങൾ പങ്കു വച്ചിരിക്കുന്നത്. സംയുക്തയുടെ വീട്ടിൽ വച്ചായിരുന്നു കൂടിച്ചേരൽ എന്നാണ് സൂചന. ലോക്ഡൗണിനു ശേഷം ആദ്യമായാണ് മൂവരും ഒന്നിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.