ലെജന്‍ഡ് ശരവണന്റെ പുതിയ ലുക്ക്; മേക്കോവർ അടുത്ത ചിത്രത്തിനു വേണ്ടി

Mail This Article
‘ലെജൻഡ്’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടനും ബിസിനസ്സ്മാനുമായ ലെജന്‍ഡ് ശരവണന്റെ ഏറ്റവും പുതിയ മേക്കോവർ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. എപ്പോഴും ക്ലീൻ ഷേവിൽ കണ്ടിരുന്ന ശരവണൻ ഇത്തവണ താടി ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്. പുതിയ സിനിമയ്ക്കു വേണ്ടിയാണ് ശരവണന്റെ ഈ മേക്കോവറെന്നാണ് അണിയറ സംസാരം. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
അമ്പത്തിരണ്ടുകാരനായ പുതുമുഖ നായകന്റെ അരങ്ങേറ്റ ചിത്രമായിരുന്നു കഴിഞ്ഞ വർഷം റിലീസ് ചെയ്ത ‘ദ് ലെജൻഡ്’. വ്യാപാര മേഖലയിൽ തമിഴ്നാട്ടിൽ വിജയക്കൊടി പാറിക്കുന്ന, കോടികൾ വിറ്റുവരവുള്ള ശരവണ സ്റ്റോഴ്സിന്റെ അമരക്കാരനാണ് ഇദ്ദേഹം. ശരവണൻ തന്നെയായിരുന്നു സിനിമയുടെ നിർമാണവും.
ലെജൻഡ് ശരവണനൊപ്പം മുഖ്യകഥാപാത്രങ്ങളായി പ്രഭു, യോഗി ബാബു, തമ്പി രാമയ്യ, വിജയകുമാർ, നാസർ, മയിൽസാമി, കോവൈ സരള, മൻസൂർ അലിഖാൻ എന്നിങ്ങനെ താരങ്ങളുടെ നീണ്ട നിര തന്നെ ലെജൻഡിലുണ്ടായിരുന്നു. ചിത്രം ഇപ്പോൾ ഹോട്ട്സ്റ്റാറിൽ ലഭ്യമാണ്.