‘മിന്നല്‍ മുരളി’ നായികയുടെ ഗ്ലാമര്‍ മേക്കോവർ; ചിത്രങ്ങൾ

Mail This Article
ടൊവിനോ തോമസ് ചിത്രം ‘മിന്നൽ മുരളി’യിലൂടെ അഭിനയരംഗത്തെത്തിയ ഫെമിന ജോർജിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. ജിബിൻ സോമചന്ദ്രൻ ആണ് ഫോട്ടോഗ്രാഫർ.
കൊച്ചി സ്വദേശിയായ താരം പഠനത്തിൽ എംകോം പൂർത്തായിക്കിയിരുന്നു. മിന്നൽ മുരളിയിലെ ബ്രൂസ്‌ലി ജിബിമോൾ എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനമായിരുന്നു ഫെമിന കാഴ്ച വച്ചത്.
തീപ്പൊരി ബെന്നി, ശേഷം മൈക്കിൽ ഫാത്തിമ എന്നിവയാണ് നടിയുടെ മറ്റ് സിനിമകൾ.
രാജഗിരി കോളജിൽ ഡിഗ്രി പൂർത്തിയാക്കിയ ഫെമിന ഇൻഫോപാർക്കിൽ ജോലി ചെയ്യുമ്പോഴാണ് മിന്നൽ മുരളിയുടെ ഓഡിഷനിൽ പങ്കെടുക്കുന്നത്.
മിന്നൽ മുരളി പൂർത്തിയായി കോവിഡ് വ്യാപനം മൂലം രണ്ടുവർഷക്കാലം റിലീസ് നീണ്ടുപോയ ഇടവേളയിലാണ് ഫെമിന മാസ്റ്റേഴ്സിനായി സെന്റ് തെരേസാസ്കോളജിൽ ചേര്‍ന്നതും എംകോം പൂർത്തിയാക്കിയതും.