'ആരും കേൾക്കാത്ത പേരിടണമെന്ന് ആഗ്രഹം'; സിന്ധു കൃഷ്ണ

Mail This Article
നടൻ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ കുഞ്ഞിനായുള്ള പേരിന്റെ അന്വേഷത്തെക്കുറിച്ചു തുറന്നു പറഞ്ഞ് സിന്ധു കൃഷ്ണ. പേരിനായുള്ള അന്വേഷണം തുടരുകയാണ്. നല്ല പേരുകളാണെന്നു തോന്നുന്ന പലതും സുഹൃദ്‍വലയത്തിൽ പലർക്കും ഉണ്ട്. കുറച്ചു പേരുകൾ കണ്ടെത്തി ഷോർട്ട് ലിസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണെന്ന് സിന്ധു കൃഷ്ണ പറഞ്ഞു.
സിന്ധു കൃഷ്ണയുടെ വാക്കുകൾ: "ഓസിയുടെ ബേബിക്ക് പേര് കണ്ടുപിടിച്ചു കൊണ്ടിരിക്കുകയാണ്. കുറേ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും പേരും കണ്ടുപിടിച്ച ശേഷം ഷോർട്ട് ലിസ്റ്റ് ചെയ്യും. പൊതുവിൽ അങ്ങനെയാണല്ലോ. ഞാൻ പേര് കണ്ടു പിടിച്ചു കൊണ്ടിരിക്കുകയാണ്. നല്ല നല്ല പേരുകൾ കാണുമ്പോൾ, നമുക്ക് അറിയാവുന്ന പലർക്കും ആ പേരുകൾ ഉണ്ട്. മുൻപൊക്കെ കോമൺ അല്ലാത്ത പേരുകൾ നോക്കി പേരിടുമായിരുന്നു. ഇപ്പോൾ എത്ര വെറൈറ്റി പേരായാലും മിക്കവർക്കും ഉണ്ട്."
ജൂലൈ പകുതിയോട് കൂടിയാണ് കുഞ്ഞ് എത്തുക എന്നും സിന്ധു കൃഷ്ണൻ പറഞ്ഞു. അമ്മയായിരിക്കും കുഞ്ഞിനുള്ള പേര് കണ്ടെത്തുന്നത് എന്ന് ദിയ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. 'അമ്മയ്ക്കാണ് പേരിടേണ്ട ചുമതല. ഞങ്ങളുടെ വീട്ടിലെ എല്ലാവർക്കും മനോഹരമായ സംസ്കൃത പേരുകൾ ഇട്ടത് അമ്മയാണ്. ആൺകുഞ്ഞിനും പെൺകുഞ്ഞിനും അമ്മ പേരുകൾ കണ്ടുപിടിക്കും. ആരാണോ സർപ്രൈസ് നൽകി പുറത്തേക്ക് വരുന്നത്. ആ കുഞ്ഞിന് അമ്മ പേരിടും. പേരിടുന്ന കാര്യത്തിൽ അമ്മ മിടുക്കിയാണ്', എന്നാണ് ദിയ അന്ന് പറഞ്ഞത്.