ADVERTISEMENT

ഇതിഹാസ ഗായിക ആശ ഭോസ്‌ലെയുടെ കൊച്ചുമകളും ഗായികയുമായ സനായി ഭോസ്‌ലെയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. സെമി ട്രാൻസ്പരന്റ് ഓഫ് ഷോൾഡർ മിനി ഫ്രോക്ക് ആണ് സനായി ധരിച്ചിരിക്കുന്നത്. വെള്ള നിറത്തിലുള്ള ഫ്രോക്കിന് അനുയോജ്യമായ സിംപിൾ മാലയും കമ്മലും അണിഞ്ഞു. ബ്രൈറ്റ് റെഡ് നിറത്തിലുള്ള നെയിൽ പോളിഷ് ഉപയോഗിച്ച് നഖങ്ങളുടെ ഭംഗി കൂട്ടി. സിംപിൾ മോതിരങ്ങളും അണിഞ്ഞിട്ടുണ്ട്.

‘എ സീരീസ് ഓഫ് ഇമോഷൻസ്’ എന്ന അടിക്കുറിപ്പോടെ സനായി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് വൈറലായി. നിരവധി പേരാണു കമന്റുകളുമായി എത്തുന്നത്. സനായിയുടെ നീളൻ തലമുടിയിൽ കണ്ണുടക്കിയ നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. ഓപ്പൺ ഹെയർസ്റ്റൈലും മിനിമൽ മേക്കപ്പും ഗ്ലോസി ലിപ്സും ഗായികയുടെ ലുക്ക് സിംപിളും എലഗന്റും ആക്കി. 

സനായിയുടെ ചിത്രങ്ങൾ ചുരുങ്ങിയ സമയത്തിനകമാണ് ആരാധകഹൃദയങ്ങൾ കീഴടക്കിയത്. നടിമാരായ കജോളിനോടും ഐശ്വര്യ റായിയോടും ഉപമിച്ചാണ് പലരും സനായിയുടെ ചിത്രങ്ങൾക്കു താഴെ കമന്റുകളിടുന്നത്. ഐശ്വര്യയുടേതിനു സമാനമായ കണ്ണുകളാണ് സനായിയുടേതെന്നും മൂക്കും പുരികവും കജോളിന്റേതുപോലെയാണെന്നും ചിലർ കുറിക്കുന്നു. 

ആശ ഭോസ്‌ലെയുടെ മകൻ ആനന്ദ് ഭോസ്‌ലെയുടെയും അനുജയുടെയും മകളാണ് സനായി. ഏതാനും മാസങ്ങൾക്കു മുൻപ് മുത്തശ്ശി ആശ ഭോസ്‌ലെക്കൊപ്പം സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയ സനായിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പാരറ്റ് ഗ്രീൻ കളർ സാരിയും സ്ലീവ്‌ലെസ് ബ്ലൗസും ധരിച്ച് ഓപ്പൺ ഹെയർസ്റ്റൈല്‍ ലുക്കിലായിരുന്നു സനായി പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. 

സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് സനായി ഭോസ്‌ലെ. ആശ ഭോസ്‌ലെക്കൊപ്പം നിരവധി പരിപാടികളിലും പങ്കെടുക്കാനെത്തുന്നത് പതിവാണ്. ആശ പലതവണ സനായിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചിട്ടുമുണ്ട്. സംഗീതരംഗത്ത് ഏറെ സജീവമാണ് സനായി ഭോസ്‌ലെ.

English Summary:

Singer Zanai Bhosle shares new pictures in social media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com