ADVERTISEMENT

തിരുവനന്തപുരം∙ കേരള ഫിനാൻഷ്യൽ കോർപറേഷനിൽ (കെഎഫ്സി) നിന്ന് എടുത്ത ചെറുകിട സംരംഭക വായ്പകൾക്ക് ഒരു വർഷത്തെ മൊറട്ടോറിയം അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. ബജറ്റിൽ ഇതു പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബർ 30 വരെ ഇടപാടുകാർക്ക് അപേക്ഷിക്കാമെന്നും 2021 മാർച്ച് 31 വരെ തിരിച്ചടവ് കൃത്യമായിരുന്ന വായ്പകൾക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ വ്യക്തമാക്കി.

പലിശയും മറ്റും ഒഴികെയുള്ള മുതൽ തുകയ്ക്കാണ് മൊറട്ടോറിയം. വായ്പ നിഷ്ക്രിയ ആസ്തി ആകാതെ ക്രമീകരിക്കും. 2020 മാർച്ച് 31 വരെ കൃത്യമായി വായ്പ തിരിച്ചടച്ചവർക്ക് കഴിഞ്ഞ വർഷം വായ്പയുടെ 20% അധിക വായ്പ നൽകിയിരുന്നു. ഇവർക്ക് ഇതുകൂടാതെ 20% കൂടി അധിക വായ്പ വീണ്ടും അനുവദിക്കും. ബാങ്കുകൾ വായ്പയിൽ ബാക്കി നിൽക്കുന്ന തുകയുടെ 20% മാത്രം വായ്പ നൽകുമ്പോൾ കെഎഫ്സി വിതരണം ചെയ്ത തുകയുടെ 20% വരെ നൽകും. ഉപഭോക്താക്കൾക്ക് ഇതിനാൽ കൂടുതൽ വായ്പ ലഭിക്കാനുള്ള സൗകര്യമുണ്ട്.

ഓക്സിജൻ സംഭരണവും വിതരണവുമായി ബന്ധപ്പെട്ട യൂണിറ്റുകൾ, വെന്റിലേറ്ററുകൾ, ഓക്സി മീറ്ററുകൾ, ഗ്ലൗസ്, മറ്റു ജീവൻരക്ഷാ ഉപകരണങ്ങൾ എന്നിവയുടെ നിർമാണത്തിൽ ഏർപ്പെട്ടിട്ടുള്ള യൂണിറ്റുകൾ, ആശുപത്രികൾ, ലാബുകൾ തുടങ്ങി ആരോഗ്യ പരിപാലന രംഗത്ത് കോവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടിട്ടുള്ള എല്ലാ മേഖലകൾക്കും മുഖ്യമന്ത്രിയുടെ സംരംഭകത്വ പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം വരെ വായ്പ നൽകും. പലിശ 7%. കാലാവധി 5 വർഷം. ചെറുകിട വ്യവസായങ്ങൾ, ആരോഗ്യപരിപാലനം, ടൂറിസം എന്നീ വിഭാഗങ്ങൾക്കുള്ള കുറഞ്ഞ പലിശ 9.5 ശതമാനത്തിൽ നിന്ന് 8 ശതമാനമാക്കി.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com