സിഇഒ ഉണ്ടാക്കിയ കാപ്പി കുടിക്കാം

Mail This Article
ന്യൂയോർക്ക്∙ ബഹുരാഷ്ട്ര കോഫി ഷോപ് ശൃംഖലയായ സ്റ്റാർബക്സിന്റെ കടയിൽ ചെന്നാൽ ചിലപ്പോൾ കമ്പനിയുടെ സിഇഒ തന്നെ നേരിട്ടുണ്ടാക്കിയ കാപ്പി കുടിക്കാൻ സാധിച്ചേക്കും. സ്റ്റാർബക്സ് സിഇഒയായി കഴിഞ്ഞയാഴ്ച ചുമതലയേറ്റ ഇന്ത്യൻ വംശജൻ ലക്ഷ്മൺ നരസിംഹനാണ്(55) പുതിയ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.
സിഇഒ പദവിക്കൊപ്പം മാസത്തിൽ ഒരു ദിവസം സ്റ്റാർബക്സിന്റെ ഏതെങ്കിലും ഔട്‌ലെറ്റിൽ കാപ്പിയുണ്ടാക്കുന്ന ജോലികൂടി ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ തീരുമാനം. കമ്പനിയുടെ സംസ്കാരം, ഉപഭോക്താക്കൾ, വെല്ലുവിളി, സാധ്യതകൾ എന്നിവ പഠിക്കുന്നതിനാണിതെന്നും അദ്ദേഹം പറഞ്ഞു. പുണെ സ്വദേശിയാണ് ലക്ഷ്മൺ നരസിംഹൻ.