ADVERTISEMENT

ന്യൂയോർക്ക് ∙ അമേരിക്കയിലെ സമ്പന്ന വനിതകളുടെ പട്ടികയിൽ ഇടംനേടി 4 ഇന്ത്യൻ വംശജരും. പെപ്സികോ മുൻ ചെയർമാൻ ഇന്ദ്ര നൂയി, അരിസ്റ്റ നെറ്റ്‌വർക് പ്രസിഡന്റും സിഇഒയുമായ ജയശ്രീ ഉല്ലാൽ, സിന്റെൽ ഐടി കമ്പനി സഹസ്ഥാപക നീരജ സേത്തി, കോൺഫ്ലുവെന്റ് ക്ലൗഡ് കമ്പനിയുടെ ചീഫ് ടെക്നോളജി ഓഫിസർ നേഹ നാർഖഡേ എന്നിവരാണ് സ്വയം പ്രയത്നത്തിലൂടെ സമ്പന്നരായ 100 അമേരിക്കൻ വനിതകളുടെ ഫോബ്സ് പട്ടികയിലുള്ളത്.

ജയശ്രീ ഉല്ലാൽ പട്ടികയിൽ 15–ാം സ്ഥാനത്താണ്. 20,000 കോടി രൂപയാണ്  ആസ്തി. നീരജ സേത്തി 25ാം സ്ഥാനത്താണ്. 8175 കോടി രൂപയാണ് ആസ്തി. 38കാരിയായ നേഹ നാർഖഡെ 4294 കോടി രൂപ ആസ്തിയുമായി പട്ടികയിൽ 50ാം സ്ഥാനത്ത് ഇടംപിടിച്ചു. 2019ൽ പെപ്സിക്കോയിൽ നിന്നു വിരമിച്ച ഇന്ദ്ര നൂയി 2890 കോടി രൂപ ആസ്തിയുമായി പട്ടികയിൽ 77ാം സ്ഥാനത്താണ്. 

English Summary: Four Indian-origin women on 'America's Richest Self-Made Women' List

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com