ADVERTISEMENT

ന്യൂഡൽഹി∙ മൊത്തവിപണിയിലെ വിലക്കയറ്റത്തോത് (ഡബ്ല്യുപിഐ) 8 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ മൈനസ് 4.12 ശതമാനമായി. ഭക്ഷ്യവസ്തുക്കൾ, ഇന്ധനം തുടങ്ങിയവയുടെ വിലയിലുണ്ടായ കുറവാണ് നിരക്കിൽ പ്രതിഫലിച്ചത്. തുടർച്ചയായി മൂന്നാം മാസമാണ് നിരക്ക് മൈനസിലാകുന്നത്.

കഴിഞ്ഞ 13 മാസമായി മൊത്തവിപണിയിലെ വിലക്കയറ്റത്തോത് കുറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. പണപ്പെരുപ്പ നിരക്ക് പൂജ്യം ശതമാനത്തിന് താഴെ പോകുന്നതിനെ പണച്ചുരുക്കമെന്നാണു (ഡിഫ്ലേഷൻ) വിശേഷിപ്പിക്കുന്നത്. കമ്പനികൾ തമ്മിലുള്ള ചരക്കു കൈമാറ്റം വിലയിരുത്തി ഉൽപാദനവുമായി ബന്ധപ്പെട്ട വിലക്കയറ്റത്തോതാണ് ഡബ്ല്യുപിഐ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com