ADVERTISEMENT

 

ചെങ്ങന്നൂർ ∙ കളിചിരി മാറാത്ത പ്രായം. ഏഴാം ക്ലാസ് വിദ്യാർഥി. കൂട്ടുകാർക്കൊപ്പം ഓടിച്ചാടി നടക്കേണ്ട കാലത്ത് ചികിത്സയും മരുന്നുമായി വീട്ടിൽ കഴിയുന്നു. രണ്ട് വൃക്കകളും തകരാറിലായ ആദർശ് മനേഷ് (13) കോട്ടയം മെ‍ഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. തിരുവൻവണ്ടൂർ മനേഷ് ഭവനിൽ മനേഷ് മോഹന്റെയും സവിത മനോജിന്റെയും മകനാണ്. തിരുമൂലപുരം തിരുമൂല വിലാസം യുപി സ്കൂൾ വിദ്യാർഥിയണ്. 

 

തിരുവൻവണ്ടൂർ ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിലാണ് താമസം. ഇപ്പോൾ മരുന്നുകൾക്കൊപ്പം എല്ലാ ദിവസവും ഡയാലിസിസ് നടത്തി വരുകയാണ്. സാമ്പത്തികമായി ഏറെ ചെലവ് വരുന്നചികിത്സയ്ക്ക് സഹായം തേടുന്നതിനൊപ്പം വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും കുടുംബം തയാറെടുക്കുകയാണ്.

 

എ പോസിറ്റീവ് ആണ് രക്ത ഗ്രൂപ്പ്. അനുയോജ്യമായ വൃക്ക ലഭിച്ചാൽ കഴിയുന്നതും വേഗം ശസ്ത്രക്രിയ നടത്താമെന്നാണ് ഡോക്ടർമാർ നൽകിയ ഉപദേശം. 

 

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ : 

Name-  Adarsh Manesh, 

Account Number - 12050100144469. (savings account), 

Federal Bank, Br. Thiruvanvandor, IFSC - FDRL0001205. 

 

മേൽവിലാസം : ആദർശ് മനേഷ്, 

S/O മനേഷ് മോഹൻ, 

തിരുവൻവണ്ടൂർ (പി.ഒ), ചെങ്ങന്നൂർ. 

ഫോൺ: 8606603358; 9995823321. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com