Activate your premium subscription today
Wednesday, Apr 23, 2025
ന്യൂഡൽഹി ∙ പാർലമെന്റിലെ പുകയാക്രമണവുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി പൊലീസ് ക്രൂരമായി പീഡിപ്പിച്ചെന്നും പ്രതിപക്ഷ പാർട്ടികളുമായി ബന്ധമുണ്ടെന്നു സമ്മതിക്കാൻ ആവശ്യപ്പെട്ടുവെന്നും പ്രതികൾ ആരോപിച്ചു. കേസിൽ അറസ്റ്റിലായ 6 പേരിൽ 5 പേരാണു ഡൽഹി പട്യാല ഹൗസ് കോടതിയിൽ ഡൽഹി പൊലീസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്.
ന്യൂഡൽഹി ∙ ശൈത്യകാല സമ്മേളനത്തിനിടെ ലോക്സഭാ സ്പീക്കറുടെ ചേംബറിൽ പ്രതിഷേധിച്ച 3 കോൺഗ്രസ് എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കും. ഇന്നലെ ചേർന്ന അവകാശലംഘന സമിതി മുൻപാകെ എംപിമാരായ കെ.ജയകുമാർ, വിജയ് വസന്ത്, അബ്ദുൾ ഖാലിഖ് എന്നിവർ ഖേദം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. സസ്പെൻഷൻ പിൻവലിക്കുന്നതിനുള്ള പ്രമേയം സമിതി അംഗീകരിച്ചു. പ്രമേയം തിങ്കളാഴ്ച സ്പീക്കർക്കു കൈമാറും.
പഴുതടച്ച സുരക്ഷാ സംവിധാനങ്ങളോടെ പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിനു സമർപ്പിച്ചത് 2023 മേയ് മാസത്തിലാണ്; കാലപ്പഴക്കം വന്ന പഴയ കെട്ടിടത്തിൽനിന്ന് മാറി എല്ലാ തരത്തിലും ആധുനിക സുരക്ഷാ സംവിധാനങ്ങളോടു കൂടിയ കെട്ടിടം. സന്ദർശകരെ അനുവദിക്കുന്നതിലുൾപ്പെടെ നിയന്ത്രണങ്ങൾ പലതും കടുപ്പിക്കുകയും ചെയ്തു. പക്ഷേ, അതേ പാർലമെന്റ് മന്ദിരത്തിൽ, 2001ലെ പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ ലോക്സഭയുടെ നടുത്തളത്തിലേക്ക് പുകക്കുറ്റികളുമായി രണ്ട് യുവാക്കൾ എടുത്തുചാടി. ആളപായം ഉണ്ടായില്ലെങ്കിലും എല്ലാ സുരക്ഷാ സംവിധാനങ്ങളെയും ഞെട്ടിച്ച് നടന്ന ആ നീക്കം രാജ്യത്തെ, പ്രത്യേകിച്ച് പാർലമെന്റിലെ സുരക്ഷാ സംവിധാനങ്ങളോടുള്ള വെല്ലുവിളിയായിട്ടാണ് ഒരു വിഭാഗം കാണുന്നത്. ഖലിസ്ഥാൻ ഭീകരവാദി ഗർട്വന്തർ സിങ് പന്നുവിന്റെ പാർലമെന്റ് ആക്രമണ ഭീഷണി നിലനിൽക്കുമ്പോൾ തന്നെയായിരുന്നു ഈ സംഭവം ഉണ്ടായത് എന്നതും വിഷയത്തിന്റെ ഗൗരവം കൂട്ടുന്നു. ആർക്കും സുരക്ഷാ സംവിധാനങ്ങളെ വെട്ടിച്ച് പാർലമെന്റിൽ കയറാമോ എന്ന ചോദ്യമാണ് ലോക്സഭയിൽ ഉണ്ടായ ഈ കടന്നുകയറ്റം അവശേഷിപ്പിക്കുന്നത്. 2001 ലെ പാർലമെന്റ് ആക്രമണവുമായി ഈ സംഭവത്തിന് എന്താണ് സാമ്യം? പുതിയ പാർലമെന്റിലെ സുരക്ഷാ ക്രമങ്ങൾ എന്താണ്? എങ്ങനെ പുറത്തുനിന്നുള്ള ഒരാൾക്ക് സന്ദർശക ഗാലറിയിൽ എത്താനാകും? സുരക്ഷാ നടപടികളെയെല്ലാം മറികടക്കാൻ സാധാരണക്കാരനായ ഒരാൾക്കു സാധിക്കുമോ? ചോദ്യങ്ങളേറെയാണ്. വിശദമായി പരിശോധിക്കാം.
രാജ്യത്തെ ഞെട്ടിച്ച അതിക്രമം നടക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പാർലമെന്റിൽ ഉണ്ടായിരുന്നില്ല. ഇരുവരും മധ്യപ്രദേശിലെ ബിജെപി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കായി ഭോപാലിലായിരുന്നു.
ലോക്സഭയിൽ ഇന്നലെയുണ്ടായ സുരക്ഷാവീഴ്ച രാജ്യത്തെ നടുക്കുന്നു. ശൂന്യവേളയിൽ സന്ദർശകഗാലറിയിൽനിന്നു സഭാതളത്തിലേക്കു ചാടിയ രണ്ടുപേർ പുക തുറന്നുവിട്ടത് നാം കൊട്ടിഘോഷിച്ചുപോരുന്ന പാർലമെന്റ് സുരക്ഷയെയാകെ ചോദ്യം ചെയ്യുന്നു. രണ്ടുപേർ പാർലമെന്റ് മന്ദിരത്തിനു തൊട്ടടുത്ത് പുകക്കുറ്റി തുറന്നുവിടുകയും ചെയ്തു. ഏത് അക്രമിക്കും എന്തെങ്കിലും അപായവസ്തുക്കൾ ഒളിപ്പിച്ചുവച്ച് അനായാസം പാർലമെന്റിൽ പ്രവേശിക്കാനാകുമെന്ന ഞെട്ടിക്കുന്ന തിരിച്ചറിവാണ് ഈ സംഭവം നൽകുന്നത്.
2001 ഡിസംബർ 13ന് ഉച്ചയ്ക്കായിരുന്നു രാജ്യത്തെ നടുക്കിയ പാർലമെന്റ് ആക്രമണം. ജയ്ഷെ മുഹമ്മദ്, ലഷ്കറെ തയിബ എന്നീ സംഘടനകളിലെ ഭീകരരാണ് പാർലമെന്റ് വളപ്പിൽ കാറിലെത്തി ആക്രമണം നടത്തിയത്. പാർലമെന്റ് മന്ദിരത്തിനുള്ളിൽ കടക്കും മുൻപ് 5 ഭീകരരെയും സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ചുകൊന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 9 പേർ രക്തസാക്ഷികളായി. ഡൽഹി പൊലീസിലെ 6 പേർ, സിആർപിഎഫ്, പാർലമെന്റ് വാച്ച് ആൻഡ് വാർഡ് എന്നിവയിലെ ഓരോ അംഗങ്ങൾ, ഒരു തോട്ടക്കാരൻ എന്നിവർക്കാണു ജീവൻ നഷ്ടമായത്. പതിനഞ്ചിലേറെപ്പേർക്കു പരുക്കേറ്റു.
ന്യൂഡൽഹി ∙ പാർലമെന്റ് മന്ദിരം ആക്രമിക്കുമെന്ന ഖലിസ്ഥാൻ ഭീകരവാദി ഗുർപട്വന്ത് സിങ് പന്നുവിന്റെ ഭീഷണി നിലനിൽക്കെയാണ് ഇന്നലെ അതിക്രമമുണ്ടായത്. ഡിസംബർ 13നോ അതിനു മുൻപോ ആക്രമിക്കുമെന്നായിരുന്നു ഭീഷണി. എന്നാൽ, ഇന്നലത്തെ അതിക്രമത്തിനു ഖലിസ്ഥാൻ ബന്ധമുണ്ടോയെന്നു വ്യക്തമല്ല. യുഎസിൽവച്ച് തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നും അതിനു പ്രതികാരമായാണ് ആക്രമണമെന്നുമായിരുന്നു പന്നുവിന്റെ വിഡിയോ സന്ദേശം. ഭീഷണി കണക്കിലെടുത്ത് ഡൽഹിയിൽ സുരക്ഷ വർധിപ്പിച്ചിരുന്നു.
ന്യൂഡൽഹി ∙ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുകയും ഗുരുഗ്രാമിൽ ഒന്നിച്ചു താമസിക്കുകയും ചെയ്ത ശേഷമാണ് അക്രമിസംഘം പാർലമെന്റിലേക്ക് എത്തിയത്. പ്രതികളെക്കുറിച്ച് ഇതുവരെ ലഭിച്ച വിവരങ്ങൾ: ∙ ഡി.മനോരഞ്ജൻ (35) കർണാടകയിലെ മൈസൂരു സ്വദേശി. കംപ്യൂട്ടർ സയൻസിൽ എൻജിനീയറിങ് ബിരുദം നേടി. ജോലി ലഭിക്കാത്തതിനെ തുടർന്നു പിതാവിനെ കൃഷിയിൽ സഹായിക്കുകയായിരുന്നു. മകനു ക്രിമിനൽ പശ്ചാത്തലമില്ലെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ ലഭിക്കട്ടെയെന്നും അച്ഛൻ ദേവെരാജെ ഗൗഡ പ്രതികരിച്ചു. 3 ദിവസം മുൻപ് ബെംഗളൂരുവിലേക്കു പോകുന്നെന്നു പറഞ്ഞാണു വീട്ടിൽ നിന്നിറങ്ങിയത്.
ന്യൂഡൽഹി ∙ ഏതു സമയത്തും പാർലമെന്റ് വളപ്പിലും മന്ദിരത്തിലും ഇരുസഭകളുടെയും സന്ദർശക ഗാലറിയിലും സാധാരണക്കാർക്കു പ്രവേശിക്കാൻ സുരക്ഷാവ്യവസ്ഥകളുണ്ട്. സമ്മേളനങ്ങൾ നടക്കുമ്പോൾ പാസിനുള്ള വ്യവസ്ഥകൾ കൂടുതൽ കർശനമാക്കും. സന്ദർശക ഗാലറിയിൽ പ്രവേശനം അനുവദിക്കുന്നത് ഇങ്ങനെ: ∙ എംപി മുഖേനയാണ് പാസ് ലഭിക്കുക. വ്യക്തിയെ നേരിട്ടു പരിചയമുണ്ടെന്നും അയാളുടെ ഉത്തരവാദിത്തം തനിക്കുണ്ടെന്നും സാക്ഷ്യപ്പെടുത്തിയാണ് എംപി ശുപാർശ ചെയ്യുക. ∙ 2 തരത്തിലുള്ള പാസ്: 24 മണിക്കൂർ മുൻപു നൽകുന്ന അപേക്ഷയനുസരിച്ചു നൽകുന്നത്, 2 മണിക്കൂർ കൊണ്ട് അനുവദിക്കുന്ന അടിയന്തര പാസ്. ∙ ഓരോ എംപിക്കും അതതു ദിവസത്തേക്ക് ഒരാൾക്കും തലേന്ന് നൽകിയാൽ 2 പേർക്കും പാസ് അനുവദിക്കും. (സ്പീക്കറുടെ ഓഫിസിൽ നിന്നോ മന്ത്രിമാരുടെ ഓഫിസിൽ നിന്നോ പ്രത്യേകാനുമതി വാങ്ങി സംഘമായി എത്തുന്നവരുമുണ്ട്).
ന്യൂഡൽഹി ∙ കഴിഞ്ഞയാഴ്ച ലോക്സഭയിൽനിന്നു മഹുവ മൊയ്ത്രയെ പുറത്താക്കാൻ അടിസ്ഥാനമാക്കിയ എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞത് പാർലമെന്റ് പോർട്ടലിന്റെ പാസ്വേഡ് കൈമാറുന്നത് സൈബർ ആക്രമണത്തിനു വഴിവയ്ക്കുമെന്നും അത് പാർലമെന്റിനെത്തന്നെ സ്തംഭിപ്പിക്കുമെന്നുമാണ്. പാസ്വേഡ് വേണ്ട, പാസ് മതി പാർലമെന്റിൽ കടന്നുകയറാനെന്ന് ഇന്നലെ വ്യക്തമായി.
ന്യൂഡൽഹി ∙ പാർലമെന്റിനകത്തെ കടന്നാക്രമണത്തിനു തൊട്ടു മുൻപു പുറത്തു പ്രതിഷേധിച്ച നീലം ആസാദും അമോൽ ഷിൻഡെയും ‘ഏകാധിപത്യം നടക്കില്ല, ജയ് ഭീം, ജയ് ഭാരത്’ തുടങ്ങിയ മുദ്രാവാക്യങ്ങളാണു വിളിച്ചത്. പഴയ പാർലമെന്റിന്റെ റിസപ്ഷൻ ഗേറ്റിനും ഗതാഗത മന്ത്രാലയത്തിനും ഇടയിലുള്ള റൗണ്ട് എബൗട്ടിനു മുന്നിലായിരുന്നു പ്രതിഷേധം.
ന്യൂഡൽഹി ∙ 2001 ലെ ഭീകരാക്രമണത്തിനു ശേഷം പാർലമെന്റിലെ സുരക്ഷാ സംവിധാനങ്ങൾ ഏറെ ശക്തമാക്കിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം പലമടങ്ങ് വർധിപ്പിച്ചു. ആധുനിക സുരക്ഷാ സംവിധാനങ്ങൾ സജ്ജീകരിച്ചു. അത്യാധുനിക ആന്റി ടെററിസ്റ്റ് വാഹനങ്ങളും ആയുധങ്ങളുമാണു സുരക്ഷാ വിഭാഗം ഉപയോഗിക്കുന്നത്. പുതിയ പാർലമെന്റ് മന്ദിരത്തിൽ നവീന സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള സുരക്ഷാ സംവിധാനങ്ങളാണുള്ളത്. ഇതെല്ലാം മറികടന്ന് അക്രമികൾ എങ്ങനെ പാർലമെന്റ് മന്ദിരത്തിനുള്ളിൽ പ്രവേശിച്ചു എന്ന ചോദ്യമാണുയരുന്നത്. പാർലമെന്റിനു സുരക്ഷയൊരുക്കാൻ 3 വിഭാഗങ്ങളുണ്ട്. പാർലമെന്റ് സുരക്ഷയ്ക്കായി നേരിട്ട് റിക്രൂട്ട് ചെയ്യപ്പെടുന്ന പാർലമെന്റ് സെക്യൂരിറ്റി സർവീസാണ് ഒരു വിഭാഗം. സാങ്കേതികപിന്തുണ നൽകാൻ ചിലർ ഡപ്യൂട്ടേഷനിലും എത്താറുണ്ട്.
ന്യൂഡൽഹി∙ പുതിയ പാര്ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപനം നടത്തി. ഭരണഘടനയുടെ മാതൃകയിലാണ് ശിലാഫലകം. കോണ്ഗ്രസ് നേതാക്കള് ചടങ്ങ് ബഹിഷ്കരിച്ചു. 2022ല് നിര്മാണം പൂര്ത്തിയാക്കി | Central Vista Parliament | New Parliament | PM | Prime Minister Narendra Modi | foundation stone | Congress | Manorama Online
ന്യൂഡൽഹി∙ പുതിയ പാർലമെന്റ് മണ്ഡലത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചതിനു പിന്നാലെ വിമർശനവുമായി കോൺഗ്രസ്... Farmers Protest, Central Vista Project, Narendra Modi, Congress, New Parliament, Randeep Surjewala, Malayala Manorama, Manorama Online, Manorama News
രാജ്യത്തിന്റെ പരമോന്നത നിയമനിർമാണ സഭ പുതിയ മന്ദിരത്തിലേക്കു മാറിയതു പ്രതീക്ഷകളോടെ, ആശംസകളോടെ കണ്ടുനിൽക്കുകയാണു കാലം. ആത്മപരിശോധനയോടെ സ്വയം നവീകരിക്കാനും ജനാധിപത്യത്തിനുവേണ്ടി പുനസ്സമർപ്പണം നടത്താനും മനസ്സൊരുക്കണമെന്ന് ഈ അഭിമാനവേള നമ്മുടെ ജനപ്രതിനിധികളെ ഓർമപ്പെടുത്തുന്നു. പുതിയമന്ദിരം ചരിത്രപരമായ തീരുമാനങ്ങൾക്കു സാക്ഷ്യം വഹിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തോടെയാണു പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിനു തുടക്കമായത്.
ന്യൂഡൽഹി∙ പുതിയ പാർലമെന്റിലേക്കു മാറുന്നതിന്റെ ഭാഗമായി അംഗങ്ങൾക്ക് വിതരണം ചെയ്ത ഭരണഘടനയിൽനിന്ന് ‘മതേതരത്വം’ ഒഴിവാക്കിയതായി ആരോപണം. കോൺഗ്രസിന്റെ ലോക്സഭ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹം എഎൻഐ വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ന്യൂഡൽഹി ∙ പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യദിനം രാജ്യസഭയിൽ ഭരണ – പ്രതിപക്ഷ കക്ഷികൾ പോരടിച്ചു. പുതിയ മന്ദിരത്തിൽ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖർഗെയുടെ കന്നിപ്രസംഗം ബഹളത്തെത്തുടർന്നു പലകുറി തടസ്സപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കു ശേഷമായിരുന്നു ഖർഗെയുടെ പ്രസംഗം. വനിതാസംവരണ ബില്ലിന്റെ ചരിത്രം
ന്യൂഡൽഹി ∙ പഴയ പാർലമെന്റ് മന്ദിരത്തിൽനിന്നു പുതിയതിലേക്കു ഭരണപക്ഷം പ്രവേശിച്ചതു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ്. മോദിക്കുപിന്നിൽ പ്രകടനമായി ഭരണപക്ഷ എംപിമാർ ‘വന്ദേ ഭാരതം, ഭാരത് മാതാ കീ ജയ്’ എന്നുവിളിച്ചു നീങ്ങിയപ്പോൾ പഴയ പാർലമെന്റ് മന്ദിര കവാടത്തിൽ രാഹുൽ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ
ന്യൂഡൽഹി ∙ പഴയ പാർലമെന്റ് മന്ദിരത്തിന് ഭരണഘടനാമന്ദിരം (സംവിധാൻ സദൻ) എന്ന പേര് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. സെൻട്രൽ ഹാളിൽ ലോക്സഭയുടെയും രാജ്യസഭയുടെയും അവസാനത്തെ സംയുക്ത സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു മോദി. 2047ൽ വികസിത ഭാരതമെന്ന വിഷയത്തിലായിരുന്നു സമ്മേളനം.രാജ്യത്തിന്റെ ഭരണഘടന
ന്യൂഡൽഹി∙ ഏറെക്കാലമായി രാജ്യം കാത്തിരിക്കുന്ന വനിതാ സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. വനിതാ സംവരണം പുതിയ പാർലമെന്റിലെ ആദ്യ ബില്ലായി കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ ആണ് അവതരിപ്പിച്ചത്. ലോക്സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകൾക്കായി സംവരണം ചെയ്യുന്നതാണു ബിൽ.
ന്യൂഡൽഹി ∙ രാജ്യത്തിന്റെ പാർലമെന്ററി ചരിത്രത്തിന് ഇനി പുതുയുഗം. പുതിയ മന്ദിരത്തിൽ പാർലമെന്ററി നടപടികൾക്കു തുടക്കമായി. അവസാന പ്രത്യേക സംയുക്ത സമ്മേളനത്തിനു ശേഷം പഴയ മന്ദിരത്തോടു വിട പറഞ്ഞാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എംപിമാർ പുതിയ പാർലമെന്റിലേക്കു നടന്നെത്തിയത്. പഴയ പാർലമെന്റ്
ന്യൂഡൽഹി∙ ലോക്സഭാ, രാജ്യസഭാ എംപിമാർ വാഗ്വാദങ്ങളും എതിർപ്പുകളും മറന്ന് ഒറ്റക്കെട്ടായി പാർലമെന്റിന്റെ ഫോട്ടോ സെഷനിൽ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻകർ, ലോക്സഭാ സ്പീക്കർ ഓം ബിർല എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംയുക്ത ഫോട്ടോ സെഷൻ. അതിനിടെ,
ന്യൂഡൽഹി ∙ പുതിയ പാർലമെന്റിലേക്കു മാറുന്നതിനു മുന്നോടിയായി പഴയ മന്ദിരത്തിൽ അവസാന പ്രത്യേക സംയുക്ത സമ്മേളനത്തിൽ അനുഭവങ്ങൾ പങ്കിട്ട് നേതാക്കൾ. വികാരനിർഭര നിമിഷമാണിതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തിനു ഗണേഷ ചതുർഥി ആശംസകൾ നേർന്നാണു മോദി പ്രസംഗം തുടങ്ങിയത്. പഴയ പാർലമെന്റ് മന്ദിരം ഇനി ‘സംവിധാൻ സദൻ’ എന്നറിയപ്പെടുമെന്നും മോദി പറഞ്ഞു.
ന്യൂഡൽഹി ∙ പുതിയ മന്ദിരം ഇനി ‘ഇന്ത്യയുടെ പാർലമെന്റ്’ എന്നറിയപ്പെടുമെന്ന് ഔദ്യോഗിക വിജ്ഞാപനം. പുതിയ പാർലമെന്റ് മന്ദിരം എന്ന വിശേഷണം ഇനി ഉപയോഗിക്കേണ്ടതില്ല. ഇന്നു മുതൽ ഈ മന്ദിരത്തിലാകും
സ്ത്രീശക്തി ഇന്നു കൈവരിക്കാത്ത നേട്ടങ്ങളോ എത്തിച്ചേരാത്ത ഉയരങ്ങളോ ഇല്ലെങ്കിലും ഇന്ത്യൻ വനിതയ്ക്ക് അതനുസരിച്ചുള്ള സമത്വവും പങ്കാളിത്തവും ലഭിക്കുന്നില്ല എന്നതു രാജ്യത്തിനുതന്നെ കളങ്കമാണ്. സ്ത്രീശാക്തീകരണവും മുന്നേറ്റവുമുണ്ടായ രാജ്യങ്ങളിലൊക്കെയും സ്ത്രീകൾക്കു മെച്ചപ്പെട്ട സാമൂഹിക സുരക്ഷയും തൊഴിലവസരങ്ങളിലെ തുല്യതയും ജനാധിപത്യത്തിൽ അർഹമായ സ്ഥാനവും ലഭിക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ ഇപ്പോഴും അങ്ങനെയല്ല. ജനസംഖ്യയിൽ പകുതിയോളമുള്ള വനിതകൾ ഇവിടെ പങ്കാളിത്തത്തിന്റെ ബഹുമുഖ തലങ്ങളിൽ പിന്നാക്കമാണ്.
ന്യൂഡൽഹി ∙ പാർലമെന്റ് പുതിയ മന്ദിരത്തിലേക്കു മാറ്റിയതുവഴി സർക്കാർ എന്തു നേടിയെന്നും മാറ്റം വേണമെങ്കിൽ രാജ്യത്തിന്റെ നിലവിലെ സ്ഥിതി മാറ്റണമെന്നും കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ വിമർശിച്ചു. പാർലമെന്റിന്റെ 75 വർഷത്തെ ചരിത്രവുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ നടന്ന പ്രത്യേക ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു സംസാരിക്കാതെ ജി 20 ഉച്ചകോടിയെപ്പറ്റി മാത്രമാണു രാജ്യം ചർച്ച ചെയ്യുന്നത്. യുവാക്കൾക്കു ജോലി നൽകൂ. നടന്നത് ജി20 എന്നു പറയാനാവില്ല; ജി2 എന്നു വിളിക്കണം. കാരണം പൂജ്യം താമര കൊണ്ടു മറച്ചനിലയിലായിരുന്നു – ഖർഗെ പരിഹസിച്ചു.
ന്യൂഡൽഹി∙ പുതിയ പാർലമെന്റ് മന്ദിരം ചരിത്രപരമായ തീരുമാനങ്ങൾക്കു സാക്ഷ്യം വഹിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തോടെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിനു തുടക്കമായി. പഴയ പാർലമെന്റ് മന്ദിരത്തിലെ അവസാന സമ്മേളന ദിനവുമായിരുന്നു ഇന്നലെ. ഭാരതത്തിന്റെ ആത്മാവിന്റെ ശബ്ദം ഇവിടെ മുഴങ്ങുമെന്നും 50 വർഷം കഴിഞ്ഞ് ഇവിടെ വരുന്നവർക്കും അത് അനുഭവപ്പെടുമെന്നും മോദി പറഞ്ഞു. ഇന്നുമുതൽ പുതിയ മന്ദിരത്തിലാവും ചർച്ച.
ന്യൂഡൽഹി ∙ പുതിയ പാർലമെന്റ് മന്ദിരത്തിൽ ചൊവ്വാഴ്ച മുതൽ പ്രത്യേക സമ്മേളനം തുടങ്ങാനിരിക്കെ എംപിമാരെ കാത്തിരിക്കുന്നത് നിരവധി സമ്മാനങ്ങൾ. ഭരണഘടനയുടെ പകർപ്പ്, പാർലമെന്റുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ, സ്മാരക നാണയം, സ്റ്റാംപ് തുടങ്ങിയവ പാർലമെന്റ് അംഗങ്ങൾക്കു ലഭിക്കുമെന്നു ദേശീയ മാധ്യമം റിപ്പോർട്ട്
1921 ൽ തറക്കല്ലിട്ട ഇന്ത്യൻ പാർലമെന്റ് മന്ദിരം ഇന്ത്യയെ സംബന്ധിച്ച് സഭ സമ്മേളിക്കുന്ന വെറുമൊരു കെട്ടിടം മാത്രമല്ല. സ്വാതന്ത്ര്യപ്പിറവിക്കും റിപബ്ലിക് രൂപീകരണത്തിനുമെല്ലാം നേർസാക്ഷിയായ പ്രൗഢോജ്വലമായ പഴയ പാർലമെന്റ് മന്ദിരത്തിന്റെ ചരിത്രം ഒരർഥത്തിൽ ഇന്ത്യയുടെ ജനാധിപത്യത്തിന്റെ കൂടി ചരിത്രമാണ്. 6 വർഷമെടുത്ത് പണി പൂർത്തിയാക്കിയ പഴയ പാർലമെന്റ് മന്ദിരത്തിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ പരിണാമ ചരിത്രത്തിൽ ഇടം നേടിയ ഏഴ് നിയമനിർമാണ സഭകളാണ് പ്രവർത്തിച്ചിരുന്നത്. ഇവ കൂടാതെ നാട്ടുരാജാക്കന്മാരുടെ സമിതിയായ ‘നരേന്ദ്രമണ്ഡലം’ (ചേംബർ ഓഫ് പ്രിൻസസ്) സമ്മേളിച്ചിരുന്നതും ഇവിടെത്തന്നെ. പരമോന്നത നീതിന്യായ കോടതിയുടെ ഉദ്ഘാടനം നടന്നതും ആദ്യത്തെ 20 വർഷങ്ങൾ പ്രവർത്തിച്ചിരുന്നതും ഇതേ കെട്ടിടത്തിലായിരുന്നു.
ന്യൂഡൽഹി∙ പാർലമെന്റിന്റെ 5 ദിവസത്തെ പ്രത്യേക സമ്മേളനം ഇന്ന് തുടങ്ങും. ഇന്ന് പഴയ മന്ദിരത്തിലും ഗണേശ ചതുർഥി ദിനമായ നാളെമുതൽ പുതിയ മന്ദിരത്തിലും സമ്മേളനം നടക്കും. ഈ സമ്മേളനത്തിൽ വനിതാസംവരണ ബിൽ അവതരിപ്പിക്കണമെന്നു പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ഇന്നലെ നടന്ന സർവകക്ഷി യോഗത്തിൽ കോൺഗ്രസ്
ന്യൂഡൽഹി∙ പുതിയ പാർലമന്റ് മന്ദിരത്തിൽ അടുത്ത ആഴ്ച യോഗം ചേരാനിരിക്കെ പാർലമെന്റ് ജീവനക്കാരുടെ യൂണിഫോമിലുൾപ്പെടെ മാറ്റം. ക്രീം കളർ ജാക്കറ്റ്, പിങ്ക് നിറത്തിലുള്ള താമരയുടെ ചിത്രം ആലേഖനം ചെയ്ത ക്രീം കളർ ഷട്ട്. കാക്കി പാന്റ് എന്നിവയടങ്ങിയതാണ് പുതിയ യൂണിഫോം.
ന്യൂഡൽഹി∙ പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്റെ രണ്ടാം ദിവസം മുതൽ പുതിയ പാർലമെന്റ് മന്ദിരത്തിലേക്കു മാറുമെന്നു സൂചനകൾ. 5 ദിവസമാണു പ്രത്യേക സമ്മേളനം നടക്കുന്നത്. 18നു പഴയ മന്ദിരത്തിൽ തുടങ്ങി 19നു വിനായക ചതുർഥി ദിനത്തിൽ പുതിയ മന്ദിരത്തിലേക്കു മാറുമെന്നാണു പ്രചാരണം.
ന്യൂഡൽഹി ∙ പാർലമെന്റിന്റെ വർഷകാല സമ്മേളനം 20 ന് തുടങ്ങി ഓഗസ്റ്റ് 11ന് അവസാനിക്കുമെന്ന് കേന്ദ്ര പാർലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കി. മേയ് 28നു പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തെങ്കിലും വർഷകാല സമ്മേളനം തുടങ്ങുന്നതു പഴയ മന്ദിരത്തിലാകുമെന്നു റിപ്പോർട്ടുണ്ട്. പുതിയ മന്ദിരം പൂർണ സജ്ജമായാൽ സമ്മേളനത്തിന്റെ അവസാന ദിവസങ്ങളിൽ അവിടെ ചേരും.
ന്യൂഡൽഹി∙ പാർലമെന്റിന്റെ മഴക്കാല സമ്മേളനം ജൂലൈ 20 മുതൽ ഓഗസ്റ്റ് 11 വരെ നടത്തപ്പെടുമെന്ന് പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. പഴയ പാർലമെന്റ് കെട്ടിടത്തിലാണ് സമ്മേളനം ആരംഭിക്കുക. പകുതിയാകുമ്പോൾ പുതിയ കെട്ടിടത്തിലേക്കു മാറ്റും. അതായത്, പഴയ പാർലമെന്റ് കെട്ടിടത്തിൽ സമ്മേളനം ആരംഭിച്ച്
ന്യൂഡൽഹി ∙ ലൈംഗികാതിക്രമ പരാതിയിൽ നടപടിയാവശ്യപ്പെട്ടു സമരരംഗത്തുള്ള ഗുസ്തി താരങ്ങളും ഖാപ് നേതാക്കളും തമ്മിൽ തർക്കം. സമരരംഗത്തു സജീവമായുള്ള ഒളിംപിക് മെഡൽ ജേതാവ് സാക്ഷി മാലിക്കിന്റെ ശനിയാഴ്ചത്തെ വിഡിയോയിലെ പരാമർശവുമായി ബന്ധപ്പെട്ടാണു തർക്കമുയർന്നത്. മേയ് 28നു പുതിയ പാർലമെന്റ് മന്ദിരത്തിനു മുന്നിൽ വനിതകളുടെ മഹാപഞ്ചായത്ത് നടത്താൻ തീരുമാനിച്ചതു ഖാപ് നേതാക്കൾ ചേർന്നാണെന്നും തങ്ങൾക്ക് അതിൽ പങ്കില്ലെന്നും സാക്ഷി മാലിക്ക് ശനിയാഴ്ച വിഡിയോയിൽ പറഞ്ഞിരുന്നു. പാർലമെന്റിലേക്കു മാർച്ച് ചെയ്ത ഗുസ്തി താരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണു ജന്തർമന്തറിലെ സമരപ്പന്തൽ പൊളിച്ചുനീക്കിയത്. എന്നാൽ പാർലമെന്റ് മാർച്ച് തീരുമാനം ഗുസ്തി താരങ്ങളുടേതായിരുന്നുവെന്നും തങ്ങൾ അതിനെ പിന്തുണയ്ക്കുക മാത്രമാണുണ്ടായതെന്നും മഹാം ചൗബിസി ഖാപ് ജനറൽ സെക്രട്ടറി രാംപാൽ രാത്തി പറഞ്ഞു.
കനപ്പെട്ട പ്രയോജനം പ്രതീക്ഷിക്കാതെ, വെറുതേ എന്തെങ്കിലും ചെയ്യുന്ന രീതി മോദി സർക്കാരിനും ബിജെപിക്കുമില്ല. പുതിയ പാർലമെന്റ് മന്ദിരത്തിലെ ലോക്സഭാ ഹാളിൽ 888 പേർക്കായി ഇരിപ്പിടമുണ്ടാക്കിയത് ഭാവിയിലെ ആവശ്യങ്ങൾ കണക്കിലെടുത്തെന്നാണ് ഒൗദ്യോഗിക വാക്ക്. ഇപ്പോൾ 543 പേരുടേതാണ് ലോക്സഭ. അവിടെ 345 പേർക്കുകൂടി ഇടമുണ്ടാക്കുമ്പോൾ സഭയെ വലുതാക്കാൻ പോകുന്നുവെന്ന് ഊഹിക്കാം; അതിലൂടെ നമ്മുടെ ജനാധിപത്യം കൂടുതൽ വലുതാകുമെന്ന് ആഗ്രഹിക്കാം. എപ്പോഴാണ് ഇതു സംഭവിക്കുകയെന്നു സർക്കാരോ പാർട്ടിയോ പറഞ്ഞിട്ടില്ല.
ന്യൂഡൽഹി∙ ചെങ്കോൽ വിഷയത്തിൽ ബിജെപിയുടെ ‘നുണ ഫാക്ടറി’ പൊളിഞ്ഞുവെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ്. ചെങ്കോൽ കൈമാറിയ തിരുവാവതുറൈ മഠത്തിലെ മേധാവിയായ സ്വാമി തന്നെ
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങുമായി ബന്ധപ്പെട്ട് രണ്ടു തരത്തിലുള്ള വ്യാഖ്യാനങ്ങൾ മുഖ്യധാരാമാധ്യമങ്ങളും രാഷ്ട്രീയചിന്തകരും പങ്കുവയ്ക്കുകയുണ്ടായി. രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും അസാന്നിധ്യവും ചെങ്കോൽ പ്രതിഷ്ഠയും പൂജകളുമൊക്കെ ഭരണഘടനാധാർമികതയ്ക്കും മതനിരപേക്ഷ- ജനായത്ത- ബഹുസ്വര പാരമ്പര്യത്തിനും ചേരുന്നതല്ല എന്ന വിമർശനം ഒരുവശത്ത്. നമ്മുടെ ദീർഘകാല ചരിത്രവും സംസ്കൃതിയും പാടേ തിരസ്കരിച്ച്, യൂറോപ്യൻ ആധുനികതയെ മാത്രം അടിസ്ഥാനമാക്കി ഇന്ത്യൻ റിപ്പബ്ലിക് കെട്ടിപ്പടുത്ത നെഹ്റുവിയൻമാതൃകയെ തള്ളിക്കളഞ്ഞ് ഭാരതം അതിന്റെ സമ്പന്നമായ പൈതൃകത്തെ അഭിമാനപൂർവം വീണ്ടെടുത്ത ‘സാംസ്കാരികനവോത്ഥാനം’ എന്നാണ് ഈ ചടങ്ങിനെ അനുകൂലിക്കുന്നവർ വാദിച്ചത്.
ചെങ്കോലിന്റെ കഥയാണ് ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും പുതിയ അധ്യായം. സ്വാതന്ത്ര്യം നേടി 75 വർഷത്തിനുശേഷമാണെങ്കിലും ഒരു സുവർണദണ്ഡ് നീട്ടിക്കൊണ്ട് ബിജെപിയും ആ ചരിത്രത്തിൽ ഇടംപിടിച്ചു. സ്വാതന്ത്ര്യ ചരിത്രത്തിൽ ബിജെപിയുടേതായ സംഭാവനയില്ലെന്ന് ഇനിയാരും പറയില്ല. തമിഴ്നാട്ടിൽനിന്നു ചെങ്കോലുമായി ഡൽഹിയിലെത്തിയവർ രാജ്യത്തിന്റെ ഭരണാധികാരം മൗണ്ട്ബാറ്റണിൽനിന്ന് ബാറ്റൺപോലെ കയ്യിൽവാങ്ങി നെഹ്റുവിനു കൈമാറിയെന്ന രഹസ്യം പുതിയ പാർലമെന്റ് മന്ദിര ഉദ്ഘാടനത്തിനു ദിവസങ്ങൾ മുൻപുവരെ ഏതു നിലവറയിൽ ഒളിഞ്ഞിരിക്കുകയായിരുന്നു ?. സംശയം വേണ്ട, ചരിത്രാന്വേഷണ കുതുകികൾ അതു കണ്ടെത്തുകതന്നെ ചെയ്യും. ബിജെപി പ്രയോഗിച്ച ഏറ്റവും അവസാനത്തെ ആയുധമാണ് ചെങ്കോൽ.
ന്യൂഡൽഹി ∙ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെടുത്തുമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു സന്ദേശത്തിൽ പറഞ്ഞു. മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് അഭിമാനകരവും രാജ്യത്തിന് അതീവ സന്തോഷം പകരുന്നതുമാണെന്ന് രാഷ്ട്രപതി പറഞ്ഞു. പാർലമെന്റ് മന്ദിരം രാജ്യത്തിന് ധ്രുവനക്ഷത്രം പോലെ വഴികാട്ടിയാകുമെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ സന്ദേശത്തിൽ പറഞ്ഞു. രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശാണ് ഇരു സന്ദേശങ്ങളും ഉദ്ഘാടനച്ചടങ്ങിൽ വായിച്ചത്. ശ്രദ്ധ കവർന്ന് ‘ഫൂക്കോസ് പെൻഡുലം’ ഫൂക്കോസ് പെൻഡുലമാണ് പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് എത്തുമ്പോൾ കാണുന്ന മുഖ്യ ആകർഷണം.
ന്യൂഡൽഹി∙ ഇന്ത്യയുടെ വികസനത്തിന്റെ കുതിപ്പിന്റെ പ്രതീകമാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നതെന്നു പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഈ മന്ദിരം ആശയങ്ങൾ യാഥാർഥ്യമാക്കുകയും തീരുമാനങ്ങൾ നടപ്പാക്കുകയും ചെയ്യുന്ന പുതിയ ഇന്ത്യയുടെ പ്രതീകമാണ്. പുതിയ ഊർജവും പുതിയ ആവേശവും പുതിയ ചിന്തയും പുതിയ കുതിപ്പുമാണ് പുത്തൻ ഇന്ത്യയുടെ മുഖമുദ്ര. ലോകം പ്രതീക്ഷയോടെയും ആദരവോടെയുമാണ് ഇതു കാണുന്നത്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഓരോ അണുവും രാജ്യത്തെ ദരിദ്രരുടെ ക്ഷേമത്തിനായി സമർപ്പിതമാണ്. ഇവിടെ നിർമിക്കപ്പെടുന്ന ഓരോ നിയമവും രാജ്യത്തിന്റെ പുരോഗതിയും ക്ഷേമവും ഉറപ്പു വരുത്തുമെന്നും 35 മിനിറ്റു നീണ്ട പ്രസംഗത്തിൽ മോദി പറഞ്ഞു. മുന്നോട്ടു നീങ്ങാത്തവർക്ക് ഭാഗ്യമുണ്ടാവില്ല. പക്ഷേ മുന്നോട്ടു കുതിക്കുന്നവർക്ക് നിരന്തര പുരോഗതിയുണ്ടാകുമെന്ന് ശ്ലോകമുദ്ധരിച്ച് അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി ∙ രാവിലെ ആചാരപരമായ ചടങ്ങുകൾ; ഉച്ചയ്ക്ക് ഉദ്ഘാടന സമ്മേളനം. വികസിത ഭാരതത്തിലേക്കുള്ള ചവിട്ടുപടിയെന്ന വിശേഷണത്തോടെ പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമർപ്പിച്ചു. രാഷ്ട്രപതിയെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് 22 പ്രതിപക്ഷ കക്ഷികൾ ഉദ്ഘാടനം ബഹിഷ്കരിച്ചു. അതിരാവിലെ ഒന്നാം നമ്പർ ഗേറ്റിലൂടെ എത്തിയ പ്രധാനമന്ത്രി പാർലമെന്റ് വലംവച്ച് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ലോക്സഭാ സ്പീക്കർ ഓംബിർലയും ഒപ്പമുണ്ടായിരുന്നു. തുടർന്നു മോദി ഗണപതി ഹോമം നടന്ന പ്രത്യേക പന്തലിലെത്തി. ശൃംഗേരി മഠത്തിലെ പുരോഹിതരുടെ കാർമികത്വത്തിൽ നടന്ന ഗണപതി ഹോമത്തിനുശേഷം തമിഴ്നാട്ടിലെ മഠങ്ങളിൽനിന്നുള്ള പുരോഹിതർ നൽകിയ ചെങ്കോൽ മോദി സ്വീകരിച്ചു. ചെങ്കോലിനെ പ്രധാനമന്ത്രി സാഷ്ടാംഗം പ്രണമിച്ചു. 21 പുരോഹിതരെയും വണങ്ങിയശേഷം നാദസ്വരത്തിന്റെയും വേദമന്ത്രങ്ങളുടെയും അകമ്പടിയോടെ പുരോഹിതർക്കൊപ്പം പ്രധാനമന്ത്രി പുതിയ പാർലമെന്റ് മന്ദിരത്തിലേക്കുനീങ്ങി.
ന്യൂഡൽഹി ∙ കേരളമുൾപ്പെടെ പല നാടുകളുടെ കരവിരുതും സംസ്കൃതിയും പുതിയ പാർലമെന്റിൽ കൈകോർത്തു നിൽപുണ്ട്. പാർലമെന്റ് മന്ദിരത്തിലെ ശിൽപഗാലറിയിലാണ് വൈവിധ്യമാർന്ന കരകൗശല കാഴ്ചകൾ നിറയുന്നത്. മലയാളിയും സമത പാർട്ടി മുൻഅധ്യക്ഷയും സാമൂഹികപ്രവർത്തകയുമായ ജയ ജയ്റ്റ്ലിയാണ് ഇതിന്റെ രൂപകൽപന നടത്തിയത്. സന്ദർശകർക്കുൾപ്പെടെ പ്രവേശനം അനുവദിക്കുന്ന ശിൽപ ഗാലറിയിൽ 8 ഇൻസ്റ്റലേഷനുകളുണ്ട്. ആസ്തയെന്നു പേരിട്ട ഇൻസ്റ്റലേഷനിൽ നിലമ്പൂർ അരുവാക്കോട്ടെ കലാകാരന്മാരുടെ കളിമൺ ചുമർചിത്രം. ഐക്യവും വൈവിധ്യവും പ്രമേയമാക്കി ലോഹത്തിലും മരത്തിലും തീർത്ത സംരാസ്തയെന്ന ഇൻസ്റ്റലേഷനിൽ കണ്ണൂരിലെ കലാരൂപമാണുള്ളത്. കേരളത്തിലെ ചുമർച്ചിത്ര പാരമ്പര്യം തുടിക്കുന്ന ടൈലുകളുമുണ്ട്.
ന്യൂഡൽഹി ∙ പുതിയ പാർലമെന്റ് മന്ദിരത്തിൽ പ്രാചീന ഇന്ത്യയുടെ ചിന്താധാരയ്ക്കു പ്രാമുഖ്യം നൽകുന്ന മ്യൂറൽ ഗാലറിയിലെ അഖണ്ഡഭാരത ചിത്രീകരണം ചർച്ചയാകുന്നു. ആർഎസ്എസിന്റെ അഖണ്ഡഭാരത അജൻഡയുടെ പ്രോത്സാഹനമാണിതെന്നു പലരും അഭിപ്രായപ്പെട്ടു. ഇപ്പോൾ പാക്കിസ്ഥാനിലുള്ള തക്ഷശിലയടക്കമുള്ള ഭൂപടമാണു ചിത്രീകരിച്ചിരിക്കുന്നത്. പഴയകാലത്തെ രാജ്യങ്ങളും നഗരങ്ങളുമാണ് അഖണ്ഡഭാരത ചിത്രത്തിലുള്ളത്. അഖണ്ഡഭാരതമാണു തീരുമാനമെന്ന് പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ട്വീറ്റ് ചെയ്തതോടെയാണു ചിത്രം ചർച്ചയായത്. ബിജെപി എംപിമാരും സംസ്ഥാനഘടകങ്ങളും അതേറ്റുപിടിച്ചതോടെ എതിർത്തും അനുകൂലിച്ചു അഭിപ്രായങ്ങളുയർന്നു.
തിരുവനന്തപുരം ∙ ഭാരതത്തിന്റെ സംസ്കാരത്തെ ഉയർത്തി പിടിക്കുന്നതും ജനാധിപത്യബോധത്തിന്റെ പ്രതീകവുമായ പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് അഭിമാനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പാർലമെന്റ് മന്ദിര ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ച പ്രതിപക്ഷം
2009 ജൂലൈയിലാണ് പാർലമെന്റ് മന്ദിരത്തിന്റെ താഴത്തെ നിലയിൽ കേന്ദ്ര പെട്രോളിയം മന്ത്രി മുരളി ദിയോറയുടെ ഓഫിസുള്ള 37–ാം നമ്പർ മുറിയുടെ സീലിങ് ഇളകി വീണത്. മുറിയിൽ ആ സമയത്ത് ആരുമില്ലാത്തതിനാൽ സ്ഥിതി ഗുരുതരമായില്ലെങ്കിലും ഓഫിസിലെ വസ്തുവകകൾക്ക് കേടുപാടു പറ്റി. അന്ന് ഒന്നാം നിലയിലുള്ള റെയിൽവേ കന്റീനിൽ ഉപയോഗിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകൾ ഈ സീലിങ്ങിന്റെ നേരെ മുകളില് തുറന്ന സ്ഥലത്തായിരുന്നു വച്ചിരുന്നത്. തുടര്ന്ന് അന്നത്തെ രാജ്യസഭാ ഉപാധ്യക്ഷൻ കെ. റഹ്മാൻ ഖാന്റെ നേതൃത്വത്തിൽ നടത്തിയ സുരക്ഷാ വിലയിരുത്തലിൽ ചില കാര്യങ്ങൾ കണ്ടെത്തി. കന്റീനിലെ പാത്രങ്ങൾ കഴുകുകയും മറ്റും ചെയ്യുന്ന പ്രദേശത്ത് വെള്ളം കെട്ടിക്കിടന്നതിനെ തുടർന്നാണ് കുമ്മായവും കട്ടകളും ഇളകി വീണത്. അതിനൊപ്പം, പാർലമെന്റ് കെട്ടിടത്തിൽ പാചകം അവസാനിപ്പിക്കാനും തീരുമാനിച്ചു.
ന്യൂഡൽഹി∙'പുതിയ പാർലമെന്റ് മന്ദിര ഉദ്ഘാടനത്തെ തന്റെ കിരീടധാരണമായാണ്, പ്രധാനമന്ത്രി നരേന്ദ്രമോദി കണക്കാക്കുന്നതെന്ന്' മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 'പാർലമെന്റ് ജനങ്ങളുടെ ശബ്ദമാണ്. എന്നാൽ ഗുസ്തി താരങ്ങളുടെ പ്രതിഷേധശബ്ദം പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുകയാണ് പ്രധാനമന്ത്രി.
ന്യൂഡൽഹി ∙ പുതിയ പാര്ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 75 രൂപയുടെ നാണയും പ്രത്യേക സ്റ്റാമ്പും പുറത്തിറക്കി. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക നാണയം പുറത്തിറക്കിയത്. 35 ഗ്രാമാണ്
ന്യൂഡൽഹി ∙ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെ ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും ട്രോൾ പേജുകളിലും നിറയുകയാണ്. നെഹ്റുവിന്റെ കാലവും അവിടെനിന്ന് ഇന്ന്
ന്യൂഡൽഹി ∙ ശവപ്പെട്ടിയുടെ ചിത്രവും പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ചിത്രവും ചേർത്തുവച്ച് ട്വീറ്റ് ചെയ്ത ആർജെഡിക്ക് മറുപടിയുമായി ബിജെപി. ട്വീറ്റിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ
ന്യൂഡൽഹി∙ പുതിയ പാർലമെന്റ് മന്ദിരം ഇന്ത്യയുടെ വികസനയാത്രയിലെ അനശ്വര മുഹൂർത്തമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ഒരു മന്ദിരം മാത്രമല്ല, 140 കോടി ഇന്ത്യക്കാരുടെ സ്വപ്നവും പ്രതീക്ഷയുമാണ്.
ന്യൂഡൽഹി ∙ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ചിത്രത്തിനൊപ്പം ശവപ്പെട്ടിയുടെ ചിത്രം പങ്കുവച്ച ആർജെഡിക്കെതിരെ എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. എന്തിനാണ് പാർലമെന്റ് മന്ദിരത്തെ
കണ്ണൂർ∙ ഭരണഘടനാ മൂല്യങ്ങളെയും തത്വങ്ങളെയും കാറ്റില്പ്പറത്തി ബിജെപി നടത്തിയ പാര്ലമെന്റ് മന്ദിരം ഉദ്ഘാടനം പാര്ലമെന്ററി ജനാധിപത്യത്തിലെ കറുത്ത ദിവസമാണെന്ന് എഐസിസി ജനറല് സെക്രട്ടറി
ന്യൂഡൽഹി ∙ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്ന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് നടന്മാരായ ഷാറുഖ് ഖാൻ, അക്ഷയ് കുമാർ, രജനികാന്ത് എന്നിവർ. പ്രധാനമന്ത്രി
ന്യൂഡൽഹി ∙ പുതിയ പാർലമെന്റ് മന്ദിരത്തിൽ വിരിച്ച കാർപറ്റ് നിർമിച്ചത് ഉത്തർപ്രദേശിൽ നിന്നുള്ള 900 കൈപ്പണിക്കാർ ചേർന്ന്. ബോധിനി, മിർസപുർ ജില്ലകളിൽ നിന്നുള്ള കൈപ്പണിക്കാർ 10 ലക്ഷം മണിക്കൂർ
ന്യൂഡൽഹി ∙ പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിക്കുന്നതിനിടെ, വിവാദ ട്വീറ്റുമായി ആർജെഡി. പുതിയ പാർലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയുടെ ആകൃതിയോട് താരതമ്യം
ന്യൂഡൽഹി ∙ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ, ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പാർചന നടത്തിയതോടെയാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങുകൾക്ക്
ന്യൂഡൽഹി∙ പുതിയ പാർലമെന്റ് മന്ദിരത്തിനു മുമ്പിലെ ഗുസ്തി താരങ്ങളുടെ മഹിളാ മഹാ പഞ്ചായത്ത് തടയാൻ വൻ സന്നാഹവുമായി പൊലീസ്. താരങ്ങളെ പിന്തുണച്ച് രാജസ്ഥാൻ, ഹരിയാന, യുപി സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന കർഷകരെയും സ്ത്രീകളെയും തടയാൻ
ന്യൂഡൽഹി ∙ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങുകൾ രണ്ടു ഘട്ടമായി പൂർത്തിയായി. ഉച്ചയ്ക്ക്, പുതിയ മന്ദിരത്തിൽ ഉദ്ഘാടന സമ്മേളനത്തോടെയാണ് രണ്ടാംഘട്ട ചടങ്ങുകള് തുടങ്ങിയത്.
ന്യൂഡൽഹി ∙ രാജ്യത്തിന്റെ പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാജ്യത്തിനു സമർപ്പിക്കും. രാവിലെ ഏഴിനു പുതിയ മന്ദിരത്തിനു പുറത്ത് ഹോമം നടത്തും. 8.30നും 9നും ഇടയ്ക്ക് ലോക്സഭാ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം പ്രധാനമന്ത്രി ചെങ്കോൽ സ്ഥാപിക്കും. 9.30നു പാർലമെന്റ് ലോബിയിൽ സർവമത പ്രാർഥന. 12ന് പാർലമെന്റിനെക്കുറിച്ചുള്ള വിഡിയോ പ്രദർശനവും പ്രസംഗങ്ങളും. ഒന്നിന് 75 രൂപ നാണയവും സ്റ്റാംപും പ്രധാനമന്ത്രി പ്രകാശനം ചെയ്യും. തുടർന്ന് പ്രധാനമന്ത്രിയുടെ പ്രസംഗം. പാർലമെന്റ് നിർമാണത്തിൽ പങ്കെടുത്ത 40,000 തൊഴിലാളികളെ ആദരിക്കും. ഇവരുടെ പ്രതിനിധികളായി കുറച്ചുപേരെ ചടങ്ങിലേക്കു ക്ഷണിച്ചിട്ടുണ്ട്. പ്രതിപക്ഷത്തെ 20 പാർട്ടികൾ ചടങ്ങു ബഹിഷ്കരിക്കും.
ചരിത്രത്തെ അരികിൽ നിർത്തി നാളേക്കുള്ള ഇതിഹാസം ഇന്ത്യ എഴുതുകയാണ്; പുതിയ പാർലമെന്റ് മന്ദിരം ഇന്നു രാജ്യത്തിനു സമർപ്പിക്കുന്നു. ബ്രിട്ടിഷ് കാലത്തു നിർമിച്ചു പൈതൃക മന്ദിരമായി മാറിയ പഴയതിനു തൊട്ടടുത്താണു പുതിയത്. സ്വാതന്ത്ര്യത്തിന്റെ അടുത്ത അമൃതകാലത്തിലേക്കു സഞ്ചരിക്കുന്ന ഇന്ത്യയ്ക്ക് ‘ചരിത്രവും ഭാവിയും’ നിറയുന്ന ഈ രണ്ടു മന്ദിരങ്ങളും ഒരുപോലെ പ്രിയപ്പെട്ടതും പ്രധാനപ്പെട്ടതുമാകും. നൂറ്റാണ്ടോളം പ്രായമാകുന്ന പഴയ കെട്ടിടത്തിൽ നിന്നു പുതിയതിലേക്ക് ഇന്ത്യ കാൽ വയ്ക്കുമ്പോൾ, ഇരു മന്ദിരങ്ങൾക്കുമിടയിൽ തെളിയുന്ന ചില കൗതുകങ്ങളുണ്ട്. കർണാടക ശൃംഗേരി ശാരദ പീഠത്തിലെ 6 പൂജാരിമാർ കാർമികത്വം വഹിച്ച ഭൂമിപൂജയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണത്തിന് 2020 ഡിസംബറിൽ തുടക്കമിട്ടത്.
ന്യൂഡൽഹി ∙ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടത്തിന് മുന്നോടിയായി സ്വർണചെങ്കോൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൈമാറി. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു ചടങ്ങ്. തമിഴ്നാട്ടിലെ പൂജാരിമാരുടെ
ന്യൂഡൽഹി ∙ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് മണിക്കൂറുകള് മാത്രം ശേഷിക്കെ രാഷ്ട്രീയ ചേരിപ്പോര് തുടരുന്നു. ഉദ്ഘാടനച്ചടങ്ങില് പങ്കെടുക്കുമായിരുന്നുവെന്ന് മാത്രമല്ല, ചടങ്ങ്
രാജസദസ്സ് പോലെയാണ് എഡ്വിൻ ലട്യൻസ് ന്യൂഡൽഹി രൂപകൽപന ചെയ്തത്. റെയ്സിന കുന്നിനുമുകളിൽ സിംഹാസനംപോലെ രാഷ്ട്രപതി ഭവൻ. മുന്നിൽ ഇരുവശത്തും മന്ത്രിമാരുടെ ഇരിപ്പിടങ്ങൾപോലെ നോർത്ത് ബ്ലോക്കും സൗത്ത് ബ്ലോക്കും. അവയുടെ നടുവിൽ പരവതാനിപോലെ
പാർലമെന്റിലെ സുരക്ഷാ സംവിധാനങ്ങളെ 2001ലെ ഭീകരാക്രമണത്തിനു മുൻപും ശേഷവുമെന്നു രണ്ടായി തിരിക്കാം. 2001 ഡിസംബർ 13ന് ഉച്ചയ്ക്കായിരുന്നു രാജ്യത്തെ നടുക്കിയ ആക്രമണം. പാർലമെന്റ് വളപ്പിൽ കാറിലെത്തി
നിർമാണം തുടങ്ങുന്നതിനു മുൻപേ ആരംഭിച്ച വിവാദങ്ങൾ ഉദ്ഘാടനവേളയിലും പുതിയ പാർലമെന്റ് മന്ദിരത്തെ വിടാതെ പിന്തുടരുന്നുണ്ട്. പുതിയ പാർലമെന്റ് മന്ദിരവും സെൻട്രൽ സെക്രട്ടേറിയറ്റും ഉപരാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും വസതികളും
888 ഇരിപ്പിടങ്ങളുള്ള വലിയ ലോക്സഭാ ചേംബറുമായി പുതിയ പാർലമെന്റ് മന്ദിരം സജ്ജമാകുമ്പോൾ ഒന്നുറപ്പിക്കാം; ലോക്സഭാ മണ്ഡല പുനർനിർണയം ആസന്നം. ലോക്സഭാ സീറ്റുകൾ 524ൽനിന്ന് 545 ആയി ഉയർന്നത് 1973ലെ 31–ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ്. അടുത്ത 25
പുതിയ മന്ദിരത്തിലേക്കു പാർലമെന്റ് ചേക്കേറുമ്പോൾ, പിന്നിലായുള്ള പഴയ മന്ദിരത്തിൽ എംപിമാർ ഏറെ സ്നേഹിക്കുന്നൊരിടമുണ്ട് – സെൻട്രൽ ഹാൾ. കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ അവർ ഒന്നിച്ചിരുന്നു സൗഹൃദം പങ്കിട്ട ഇടം. അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകർ, സംസ്ഥാന മന്ത്രിമാർ, എംഎൽഎമാർ എന്നിവർക്കും പ്രവേശനം അനുവദിച്ചിരുന്ന സെൻട്രൽ ഹാൾ, പലവഴി ഒഴുകിയെത്തിയ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ സംഗമവേദി കൂടിയായിരുന്നു.
ന്യൂഡൽഹി ∙ സ്വാതന്ത്ര്യലബ്ധിയിൽ ഒരു ചെങ്കോൽകൈമാറ്റച്ചടങ്ങ് നടന്നിരുന്നോ? സർക്കാരും പ്രതിപക്ഷവും പരസ്പരം പറഞ്ഞതും പറയാത്തതുമായ അവകാശവാദങ്ങളുടെ മേലാണ് വിവാദം സൃഷ്ടിക്കുന്നത്.തഞ്ചാവൂരിൽ നിന്നെത്തിയ പൂജാരിമാർ ആദ്യം മൗണ്ട്ബാറ്റണ് നൽകിയ ചെങ്കോൽ അദ്ദേഹം മടക്കിനൽകിയശേഷം ജവാഹർലാൽ നെഹ്റുവിന്റെ
പട്ന ∙ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ കക്ഷികളുടെ തീരുമാനത്തെ ലോക് ജനശക്തി പാർട്ടി (രാംവിലാസ്) അധ്യക്ഷൻ ചിരാഗ് പസ്വാൻ അപലപിച്ചു. പാർലമെന്റ്
ന്യൂഡൽഹി ∙ രാഷ്ട്രീയത്തിന് ഒരു പരിധിയുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ‘‘ഒരു വിഭാഗത്തിന് എല്ലാ കാര്യങ്ങളിലും വിവാദം സൃഷ്ടിക്കാനാണ് താൽപര്യം. പലതിലും രാഷ്ട്രീയം കാണുന്നതിൽ ഒരു
ന്യൂഡൽഹി ∙ പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഇത്തരം ഹർജികൾ പരിഗണിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി നടപടി. ഇതേത്തുടർന്ന് ഹർജി പിൻവലിച്ചു. ഭരണഘടനയനുസരിച്ച് രാഷ്ട്രപതിയാണ് പുതിയ പാർലമെന്റ്
ന്യൂഡൽഹി∙ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടന സ്മരണാർത്ഥം 75 രൂപാ നാണയം പുറത്തിറങ്ങുന്നു. സ്വാതന്ത്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്ന രാജ്യത്തിനുള്ള ബഹുമാന സൂചകം കൂടെയാകും നാണയമെന്ന് കേന്ദ്ര ധനമന്ത്രാലയം പറഞ്ഞു. വൃത്തത്തിൽ 44 മില്ലിമീറ്റർ വ്യാസമുള്ളതാകും നാണയം. 35 ഗ്രാമുള്ള ഒരു നാണയം
ലക്നൗ∙ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം ‘അന്യായ’മെന്ന് ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) അധ്യക്ഷ മായാവതി. ചടങ്ങിനെ ഗോത്ര വനിതയുടെ അഭിമാനവുമായി ബന്ധപ്പെടുത്തുന്നത് ശരിയല്ലെന്നും
ചെന്നൈ∙ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനചടങ്ങ് ബഹിഷ്കരിക്കാനുള്ള നീക്കം നിങ്ങൾ പുനരാലോചിക്കണമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ.'ഞാൻ പ്രതിപക്ഷത്തോട് അപേക്ഷിക്കുന്നു,പാർലമെൻറ് നമ്മുടെ ജനാധിപത്യത്തിന്റെ ക്ഷേത്രമാണ്. അവിടെ, അതിന്റെ പടികളിൽ വണങ്ങിയിട്ടാണ് നമ്മുടെ
ന്യൂഡൽഹി∙ പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെതിരെ സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി. തമിഴ്നാട്ടിൽ നിന്നുള്ള അഭിഭാഷകൻ സി.ആർ. ജയസുകിൻ ആണ് ഹർജി ഫയൽ ചെയ്തത്. രാഷ്ട്രപതിയെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിലൂടെ ലോക്സഭ സെക്രട്ടേറിയറ്റ് നിയമലംഘനം നടത്തിയെന്ന് ഹർജിയിൽ പറയുന്നു.
ന്യൂഡൽഹി∙ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷത്തിന്റെ തീരുമാനത്തെ ‘കുത്തി’ പ്രധാനമന്ത്രി മോദി. ത്രിരാഷ്ട്ര സന്ദർശനത്തിനുശേഷം ഇന്നു പുലർച്ചെയാണ് മോദി ഡൽഹിയിൽ എത്തിയത്. ഓസ്ട്രേലിയയിലെ സിഡ്നിയിൽ വൻ ജനാവലിയാണ് അദ്ദേഹത്തിന്റെ പരിപാടിക്ക് എത്തിയത്. കക്ഷിരാഷ്ട്രീയ
ന്യൂഡൽഹി∙'അഹന്തയുടെ ഇഷ്ടികകൾ കൊണ്ടല്ല, ഭരണഘടനാമൂല്യങ്ങളാലാണ് പാർലമെന്റ് നിര്മിച്ചിരിക്കുന്നതെ'ന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 'രാഷ്ട്രപതി ദൗപതി മുർമുവിന് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കാൻ അവസരം നൽകാത്തതും, ഉദ്ഘാടനച്ചടങ്ങിലേക്ക് രാഷ്ട്രപതിയെ കക്ഷിക്കാത്തതിലൂടേയും
ബ്രിട്ടിഷുകാരിൽനിന്ന് ഇന്ത്യൻ നേതാക്കളിലേക്ക് അധികാരം കൈമാറ്റം ചെയ്യപ്പെട്ടതിന്റെ സൂചകമായി ചെങ്കോൽ കൈമാറിയത് 1947 ഓഗസ്റ്റ് 14ന് രാത്രി പത്തേമുക്കാലോടെയായിരുന്നു. തമിഴ് പാരമ്പര്യം പേറുന്ന അധികാര മുദ്രയായിരുന്നു ആ ചെങ്കോൽ.
ന്യൂഡൽഹി∙ പുതിയ പാർലമെന്റിൽ അധികാരമുദ്ര സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്പീക്കറുടെ സീറ്റിനു സമീപമാണ് ചരിത്രപ്രാധാന്യമുള്ള സ്വർണ ചെങ്കോൽ സ്ഥാപിക്കുക. ഈ ചെങ്കോൽ ബ്രിട്ടിഷുകാരിൽനിന്ന് ഇന്ത്യൻ നേതാക്കൾക്ക് അധികാരം കൈമാറുന്നിന്റെ ചിഹ്നമായി ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനു
ന്യൂഡൽഹി∙ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാൻ കോൺഗ്രസ്, തൃണമൂൽ അടക്കമുള്ള 19 പ്രതിപക്ഷ കക്ഷികൾ തീരുമാനിച്ചു. ചടങ്ങിൽ നിന്ന് രാഷ്ട്രപതിയെ ഒഴിവാക്കിയത് ജനാധിപത്യത്തോടുള്ള അവഹേളനമാണെന്ന് സംയുക്ത പ്രസ്താവനയിൽ പ്രതിപക്ഷ കക്ഷികൾ കുറ്റപ്പെടുത്തി.
ന്യൂഡൽഹി∙ പുതിയ പാർലമെന്റ് ഉദ്ഘാടനം ചെയ്യേണ്ടത് രാഷ്ട്രപതിയാണെന്ന പ്രതിപക്ഷ ആവശ്യത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി. പ്രത്യേകിച്ച് ഒന്നുമില്ലാത്തപ്പോൾ വിവാദം ഉണ്ടാക്കാനാണ് കോൺഗ്രസ്
ന്യൂഡൽഹി∙ ബിജെപി ഭരണത്തിൽ രാഷ്ട്രപതിക്ക് വേണ്ടത്ര ബഹുമാനം നൽകുന്നില്ലെന്ന ആരോപണവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ രംഗത്ത്. രാഷ്ട്രപതിയെ നോക്കുകുത്തിയാക്കുന്ന സമീപനമാണ് ബിജെപി സർക്കാരിന്റേതെന്ന് ഖർഗെ കുറ്റപ്പെടുത്തി. ദലിത് വിഭാഗത്തിൽപ്പെട്ട രാഷ്ട്രപതിയെ തിരഞ്ഞെടുപ്പ് നേട്ടത്തിനായി മാത്രമാണ്
ന്യൂഡൽഹി ∙ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് രാഷ്ട്രപതിയാണെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയല്ല, രാഷ്ട്രപതി ദ്രൗപദി മുർമുവാണ് പുതിയ
ന്യൂഡൽഹി ∙ പുതിയതായി നിര്മിച്ച പാര്ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീമ്പു പറച്ചിലിനുള്ള പദ്ധതി മാത്രമാണെന്ന പരിഹാസവുമായി കോണ്ഗ്രസ്. പ്രധാനമന്ത്രി പുതിയ പാര്ലമെന്റ്
ന്യൂഡൽഹി∙ പുതിയ പാർലമെന്റ് മന്ദിരം ഈ മാസം അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തേക്കുമെന്ന് റിപ്പോര്ട്ട്. മോദി സർക്കാരിന്റെ ഒൻപതാം വാർഷികത്തോടനുബന്ധിച്ച് പാർലമെന്റ് മന്ദിരം ഈ മാസം അവസാന വാരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരം. ഒൻപത് വർഷം മുൻപ് 2014 മേയ് 26 നാണ് പ്രധാനമന്ത്രിയായി മോദി
നിലവിലുള്ള പാർലമെന്റ് മന്ദിരം വൃത്താകൃതിയിലാണ്. വൃത്തത്തിനു വശങ്ങളും കോണുകളുമില്ല. ഇപ്പോൾ പണി പൂർത്തിയാകുന്ന പാർലമെന്റ് മന്ദിരത്തിനു ത്രികോണാകൃതിയാണ്. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പകുതി പുതിയ മന്ദിരത്തിലാവാം; അന്തിമ തീരുമാനമായിട്ടില്ല. പുതിയ മന്ദിരത്തിനു തറക്കല്ലിട്ടപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര
ന്യൂഡൽഹി∙ കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതിയായ സെൻട്രൽ വിസ്തയുടെ ഭാഗമായ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ രൂപരേഖാ ചിത്രങ്ങള് സർക്കാർ പുറത്തുവിട്ടു. നിർമാണ പ്രവർത്തനം പുരോഗമിക്കുന്ന പുതിയ മന്ദിരം ഈ വർഷം മാർച്ചിൽ ഉദ്ഘാടനം ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്.
ന്യൂഡൽഹി ∙ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണം തുടങ്ങി. കഴിഞ്ഞ മാസം 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തറക്കല്ലിട്ടത്. പദ്ധതിക്ക് പരിസ്ഥിതി അനുമതി നൽകിയ നടപടി ഈ മാസം 5നു സുപ്രീം കോടതി ശരിവച്ചിരുന്നു. | | Parliament | Manorama News
ന്യൂഡൽഹി ∙ ജനാധിപത്യം മറ്റുള്ളവർക്കു തിരഞ്ഞെടുപ്പു നടപടികളും ഭരണരീതിയുമാണെങ്കിൽ, ഇന്ത്യയ്ക്കതു മൂല്യവും ജീവിതരീതിയുമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റിന്റെ പുതിയ മന്ദിരത്തിന് തറക്കല്ലിട്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. | Central Vista Parliament | New Parliament | PM | Prime Minister Narendra Modi | foundation stone | Congress | Manorama Online
ന്യൂഡൽഹി∙ 10 മന്ദിരങ്ങൾ. അതിൽ 51 കേന്ദ്രസർക്കാർ വകുപ്പുകളിലെ 51,000 ജീവനക്കാർ. ഇവർക്കായി എല്ലാ മന്ദിരങ്ങളെയും ബന്ധിപ്പിക്കുന്ന പ്രത്യേക ഭൂഗർഭ മെട്രോ പാത... What Is Central Vista Project, New Parliament Building, Construction Of Triangular Parliament Building, Common Central Secretariat, Rajpath, Tata Projects Ltd, North and South blocks, Malayala Manorama, Manorama Online, Manorama News
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.