Activate your premium subscription today
ഇന്നലത്തെ പ്രധാന ദേശീയ വാർത്തകൾ വായിക്കാം ബംഗാളിലെ ഡാർജിലിങ് ജില്ലയിൽ കാഞ്ചൻജംഗ എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 15 പേർ മരിച്ചു. അറുപതോളം പേർക്ക് പരുക്കേറ്റു. അസമിലെ സിൽചാറിൽനിന്ന് കൊൽക്കത്തയിലെ സീൽദാഹിലേക്ക് സർവീസ് നടത്തുന്ന കാഞ്ചൻജംഗ എക്സ്പ്രസ്, തിങ്കളാഴ്ച രാവിലെ
ന്യൂഡൽഹി∙ ഒഡീഷയിലെ ബാലസോറിൽ 200ലേറെപ്പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടത്തിന് ഒരു വർഷം തികഞ്ഞത് ജൂൺ 2നാണ്. കൃത്യം രണ്ടാഴ്ചയ്ക്കു ശേഷം ബംഗാളിലുണ്ടായ അപകടവും ഏറക്കുറെ സമാനരീതിയിലാണ്. ഒരേ ട്രാക്കിലേക്ക് രണ്ടു ട്രെയിനുകൾ വരുന്നതും ഒന്ന് മറ്റൊന്നിനുമേലേക്ക് ഇടിച്ചുകയറുകയും ചെയ്യുന്ന സാമ്യത. ഇതോടെ
പത്തനംതിട്ട ∙ തുടർച്ചയായ ട്രെയിൻ അപകടങ്ങൾ യാത്രക്കാരെ ആശങ്കയിലാക്കുന്നു. ജൂൺ രണ്ടിന് ഒഡീഷയിലെ ബാലസോറിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 296 ജീവനുകൾ നഷ്ടമായിരുന്നു. ഞായറാഴ്ച ട്രെയിൻ കൂട്ടിയിടിച്ച് ആന്ധ്രയിൽ 14 പേരും മരിച്ചു. 2 അപകടങ്ങളും രാജ്യത്തെ പ്രധാന റെയിൽവേ റൂട്ടുകളിലൊന്നായ ഹൗറ–ചെന്നൈ പാതയിലാണ്. ഒക്ടോബർ 11ന് ബിഹാറിലെ ബക്സറിൽ നടന്ന അപകടത്തിൽ ഡൽഹി – കാമഖ്യ എക്സ്പ്രസ് പാളം തെറ്റി 5 പേർ മരണപ്പെട്ടിരുന്നു.
കാലിലെ പെരുവിരലിൽ നൂലിൽ കെട്ടിയിട്ട അജ്ഞാതനെന്ന കുറിപ്പുമായിട്ടെത്തിയ 162 മൃതദേഹങ്ങൾ. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലെ എയിംസ് ആശുപത്രിയുടെ മോർച്ചറിയിലേക്കാണ് വാഹനങ്ങളിൽ 162 ശവശരീരങ്ങൾ എത്തിയത്. മണിക്കൂറുകൾക്ക് മുൻപ് രാജ്യത്തെ നടുക്കിയ ട്രെയിനപകടത്തിലെ ഇരകളായിരുന്നു അവർ. ആ അപകടം നടന്നില്ലായിരുന്നെങ്കിൽ ഈ 162 പേരുടെ യാത്ര ഇതുപോലെ മോർച്ചറിയിൽ അവസാനിക്കില്ലായിരുന്നു.
കേരളത്തിലെ രണ്ടാമത്തെ വന്ദേഭാരത് ഉൾപ്പെടെ 9 പുതിയ വന്ദേഭാരത് ട്രെയിനുകളുടെ സർവീസ് വരുംദിവസങ്ങളിൽ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ റെയിൽവേ. 50 റൂട്ടുകളിലായി 25 വന്ദേഭാരത് ട്രെയിനുകളാണു രാജ്യത്ത് ഇപ്പോഴുള്ളത്. ഓരോ വന്ദേഭാരതിനും വഴിയൊരുക്കാനായി ഒട്ടേറെ ട്രെയിനുകളുടെ സമയമാണു റെയിൽവേ മാറ്റുന്നത്. കേരളത്തിൽ ഇനി ഒന്നോ രണ്ടോ വന്ദേഭാരത് കൂടിയേ മറ്റു ട്രെയിനുകൾക്കു കാര്യമായ ബുദ്ധിമുട്ടു സൃഷ്ടിക്കാതെ ഓടിക്കാൻ കഴിയൂ എന്നു റെയിൽവേ ഉദ്യോഗസ്ഥർ തന്നെ അടക്കം പറയുന്നു.
ന്യൂഡൽഹി ∙ ഒഡീഷയിലെ ബാലസോറിൽ ബഹനാഗ ബസാർ സ്റ്റേഷനിൽ 292 പേരുടെ മരണത്തിനിടയാക്കിയ ട്രെയിനപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 3 റെയിൽവേ ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. കൊലപാതകമല്ലാത്ത കുറ്റകരമായ നരഹത്യ, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ഭുവനേശ്വർ∙ ബാലസോർ ട്രെയിനപകടത്തിൽ മരിച്ച 113 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്കു കൈമാറിയതായും 29 മൃതദേഹങ്ങൾ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നും ഭുവനേശ്വറിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്. രണ്ടുഘട്ടങ്ങളായി 162 മൃതദേഹങ്ങൾ എയിംസിൽ എത്തി. ഇതിൽ ആരും അവകാശവാദം ഉന്നയിക്കാത്തതും തിരിച്ചറിയാൻ
ന്യൂഡല്‍ഹി∙ ഒഡീഷയിലെ ബാലസോറില്‍ 295 പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ ദുരന്തത്തിനു കാരണം സിഗ്നലിങ്ങിലെ പിഴവാണെന്ന് റിപ്പോര്‍ട്ട്. ഈ വിവരം ഉൾപ്പെടുന്ന റെയില്‍വേ സുരക്ഷാ കമ്മിഷണറുടെ റിപ്പോര്‍ട്ട് റെയിൽവേ മന്ത്രാലയം പുറത്തുവിട്ടു. അപകട കാരണം വിശദമാക്കുന്ന റിപ്പോര്‍ട്ട് ആദ്യമായാണ് റെയില്‍വേ മന്ത്രാലയം
ന്യൂഡൽഹി ∙ ഒഡീഷയിലെ ബാലസോറിലുള്ള ബഹനാഗ ബസാർ സ്റ്റേഷനിൽ 292 പേരുടെ മരണത്തിനിടയാക്കിയ ട്രെയിനപകടവുമായി ബന്ധപ്പെട്ട് 3 പേരെ സിബിഐ അറസ്റ്റ് ചെയ്തു. ബാലസോർ സീനിയർ സെക്ഷൻ എൻജിനീയർ അരുൺ കുമാർ മഹാതോ, സോഹോ സീനിയർ സെക്ഷൻ എൻജിനീയർ മുഹമ്മദ് ആമിർ ഖാൻ, ടെക്നിഷ്യൻ പപ്പു കുമാർ എന്നിവരാണ് അറസ്റ്റിലായത്.
ന്യൂഡൽഹി∙ ഒഡീഷയിലെ ബാലസോറിലെ ബഹനാഗ ബസാർ സ്റ്റേഷനിൽ 288 പേരുടെ മരണത്തിനിടയാക്കി കോറമാണ്ഡൽ എക്സ്പ്രസ് ഗുഡ്സ് ട്രെയിനിൽ ഇടിച്ചു മറിഞ്ഞ അപകടവുമായി ബന്ധപ്പെട്ട് 3 പേരെ സിബിഐ അറസ്റ്റു ചെയ്തു. ബാലാസോർ സീനിയർ സെക്ഷൻ എൻജിനിയർ അരുൺ കുമാർ മഹന്ത, സോഹോ സീനിയർ സെക്ഷൻ ഓഫിസർ മുഹമ്മദ് ആമിർ ഖാൻ, സ്റ്റേഷനിലെ
ന്യൂഡൽഹി ∙ ഒഡീഷയിലെ ബാലസോർ ട്രെയിൻ ദുരന്തത്തിനു കാരണം സിഗ്നൽ തകരാറാണെന്നു മുഖ്യ റെയിൽവേ കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ട്. സ്റ്റേഷനിലെ സിഗ്നലിങ്, ഓപ്പറേഷൻസ് ജീവനക്കാർക്കാണ് ഇതിന്റെ ഉത്തരവാദിത്തമെന്നും റെയിൽവേ ബോർഡിനു നൽകിയ റിപ്പോർട്ടിൽ സൂചിപ്പിച്ചതായി അറിയുന്നു. റെയിൽവേ അധികൃതർ പ്രതികരിച്ചിട്ടില്ല. സ്റ്റേഷന്റെ വടക്കു ഭാഗത്തുള്ള സിഗ്നലിലും അടുത്തുള്ള ലവൽക്രോസിങ് 94ലും ശരിയായ രീതിയിൽ അറ്റകുറ്റപ്പണി ചെയ്തിരുന്നില്ലെന്നു മുഖ്യ റെയിൽവേ കമ്മിഷണർ കണ്ടെത്തി. ജോലികൾ പൂർത്തിയാക്കിയ ശേഷമുള്ള സുരക്ഷാ നടപടിക്രമങ്ങളും പാലിച്ചില്ല. പൂർത്തിയാക്കിയെന്ന റിപ്പോർട്ടിനു ശേഷവും ട്രാക്കിലും ലവൽക്രോസിങ്ങിലും ജോലികൾ നടന്നിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മെയിൻ ലൈനിൽ കൊറമാണ്ഡൽ എക്സ്പ്രസിനു പച്ച സിഗ്നൽ നൽകിയശേഷവും ട്രെയിനിന്റെ ദിശ നിർണയിക്കുന്ന പോയിന്റ് ലൂപ് ലൈനിലേക്കു തന്നെ ട്രാക്ക് കണക്ട് ചെയ്തുകിടന്നിരുന്നതാണ് അപകടത്തിനിടയാക്കിയത്.
ന്യൂഡൽഹി∙ മാനുഷിക പിഴവാണ് ഒഡീഷ ട്രെയിൻ അപകടത്തിന് ഇടയാക്കിയതെന്ന് റെയിൽവേ സുരക്ഷാ കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ട്. ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് റെയിൽവെയുടെ ഭാഗമായായിരുന്നു അന്വേഷണം നടന്നത്. അപകടത്തിൽ സിബിഐ അന്വേഷണം നടക്കുന്നതിനാൽ റിപ്പോർട്ട് പരസ്യപ്പെടുത്താനിടയില്ല.
ഭുവനേശ്വർ ∙ ഒഡീഷയിൽ ബാലസോറിലെ ബഹനാഗ ബസാർ റെയിൽവേ സ്റ്റേഷനിൽ ഈ മാസം 2 ന് ഉണ്ടായ ട്രെയിൻ അപകടത്തിൽ കൊല്ലപ്പെട്ട 81 പേരുടെ മൃതദേഹങ്ങൾ ഇനിയും തിരിച്ചറിഞ്ഞില്ല. ഭുവനേശ്വർ എയിംസിൽ 3 കണ്ടെയ്നറുകളിലായാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. മരിച്ചവരിൽ ഉറ്റവരുണ്ടെന്നു സംശയിക്കുന്ന 84 കുടുംബങ്ങളിൽ നിന്നുള്ളവർ ഡിഎൻഎ പരിശോധനയ്ക്ക് സാംപിൾ നൽകിയിട്ടുണ്ട്. 35 പേർ പരിശോധനാഫലം കാത്ത് ഗെസ്റ്റ് ഹൗസിൽ തങ്ങുകയാണ്. കാത്തിരുന്നു മടുത്ത 15 പേർ വീടുകളിലേക്കു മടങ്ങി. പരിശോധനാഫലം അകാരണമായി വൈകിക്കുന്നതായി പരാതിയുണ്ട്. ഇക്കാര്യത്തിൽ തങ്ങൾ നിസ്സഹായരാണെന്ന് റെയിൽവേ അധികൃതർ പറയുന്നു.അപകടത്തിൽ 292 പേരാണു മരിച്ചത്. റെയിൽവേയിൽ 2.74 ലക്ഷം ഒഴിവുകൾ ന്യൂഡൽഹി ∙ റെയിൽവേയിൽ 2.74 ലക്ഷം തസ്തിക ഒഴിഞ്ഞുകിടക്കുന്നു. ഇതിൽ 1.77 ലക്ഷം ഒഴിവുകളും സുരക്ഷാ വിഭാഗത്തിലാണെന്നു മധ്യപ്രദേശിലെ ചന്ദ്രശേഖർ ഗൗർ വിവരാവകാശനിയമപ്രകാരം നൽകിയ ചോദ്യത്തിനു മറുപടിയായി റെയിൽവേ അറിയിച്ചു.
ന്യൂഡൽഹി ∙ വന്ദേഭാരത് ട്രെയിനുകൾക്കു വീണ്ടും വമ്പൻ പ്രചാരണം നൽകാൻ റെയിൽവേ ഡിവിഷനൽ ഓഫിസുകൾക്കു കേന്ദ്ര റെയിൽ മന്ത്രാലയത്തിന്റെ നിർദേശം. ബാലസോർ അപകടം സൃഷ്ടിച്ച ദുഷ്പേര് നീക്കാനും 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വന്ദേഭാരതിനെ പ്രധാന വികസന നേട്ടമായി അവതരിപ്പിക്കാനും ലക്ഷ്യമിട്ടാണിത്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള സ്ത്രീകൾക്കു പാചക വാതക സിലിണ്ടർ നൽകുന്ന ഉജ്വല പദ്ധതി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി പ്രചാരണായുധമാക്കിയിരുന്നു.
ന്യൂഡൽഹി ∙ റെയിൽവേ ബോർഡിൽ സിഗ്നൽ വകുപ്പിന്റെ പ്രത്യേക അംഗത്തെ ഒഴിവാക്കിയ ഭരണപരിഷ്കാരം വിനയായെന്നു വിമർശനം. ബാലസോർ ട്രെയിൻ ദുരന്തം സിഗ്നൽ പിഴവുമൂലമെന്ന വിലയിരുത്തലുകൾക്കിടെയാണിത്. തുടർച്ചയായ സിഗ്നൽ പാളിച്ചകളും വീഴ്ചകളും പുറത്തു വരുമ്പോൾ, ബോർഡിന്റെ ഘടന മാറ്റിയതിനെതിരെ റെയിൽവേക്കുള്ളിൽത്തന്നെ വിമർശനമുയരുകയാണ്.
ന്യൂഡൽഹി ∙ 288 പേരുടെ മരണത്തിനു കാരണമായ ബാലസോർ അപകടത്തിനു മുൻപു തന്നെ പലയിടത്തും റെയിൽവേ സിഗ്നലിങ്ങിൽ ഗുരുതരപിഴവുകൾ ആവർത്തിച്ചിരുന്നുവെന്നു വ്യക്തമാക്കുന്ന റെയിൽവേ ബോർഡിന്റെ കത്ത് പുറത്തുവന്നു. കൃത്യമായ പരിശോധനയില്ലാതെ സിഗ്നലിങ് നൽകുന്ന രീതിയുണ്ടെന്നും ഇതിനു ഫീൽഡ് തല ജീവനക്കാർ കുറുക്കുവഴികൾ
കരുനാഗപ്പള്ളി ∙ ഒഡീഷയിലെ ബാലസോറിൽ 3 ട്രെയിനുകൾ അപകടത്തിൽപെട്ട് ഉണ്ടായ ദുരന്തത്തിന്റെ നടുക്കം വിട്ടു മാറാതെ കരുനാഗപ്പള്ളി മരുതൂർകുളങ്ങര തെക്ക് (കല്ലുംമൂട്ടിൽകടവ് പാലത്തിനു സമീപം) കൃഷ്ണാലയത്തിൽ ഉമാദേവിയും (35) മകൻ വൃഷഫ്ദാസും (10). അപകടത്തിൽ പെട്ട കൊറമണ്ഡൽ എക്സ്പ്രസിലെ യാത്രക്കരായിരുന്നു ഉമാദേവിയും
ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിനപകടം രാജ്യത്തെയാകെ പിടിച്ചുലച്ചതാണ്. 288 പേരുടെ ജീവൻ നഷ്ടപ്പെട്ട ആ ദുരന്തം സംഭവിച്ചതിനു പിന്നാലെ ഒഡീഷ പൊലീസ് നൽകിയ ഒരു മുന്നറിയിപ്പുണ്ട്: ‘ട്രെയിൻ അപകടത്തിന്റെ പേരിൽ ഊഹാപോഹങ്ങളും വ്യാജവിവരങ്ങളും പ്രചരിപ്പിക്കുകയും വർഗീയ വിദ്വേഷം വളർത്തുകയും ചെയ്യുന്നവർക്കെതിരെ കർശനമായ
ഭുവനേശ്വർ∙ ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചതിനെ തുടർന്ന് ഭുവനേശ്വറിലെ എയിംസിൽ എത്തിച്ച 162 മൃതദേഹങ്ങളിൽ 82 എണ്ണം ഇപ്പോഴും മോർച്ചറിയിൽ. പല മൃതദേഹങ്ങൾക്കും അവകാശികളില്ല. ചില മൃതദേഹങ്ങൾക്ക് ഒന്നിലധികം അവകാശികളുമുണ്ട്. ഇത്
ബാലസോറിൽ നടന്നത് അപകടമോ അട്ടിമറിയോ? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ സിബിഐ എത്തുന്നു. അതേസമയം അപകടം സംബന്ധിച്ച് റെയിൽവേ അന്വേഷണം നടത്തുന്നു. ബാലസോർ അപകടത്തിന്റെ കാരണം കണ്ടെത്തേണ്ടത് റെയിൽവേയെ സംബന്ധിച്ച് ഏറെ പ്രാധാന്യം അർഹിക്കുന്ന കാര്യമാണ്. എലത്തൂരിൽ അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ട്രെയിനുകൾക്കു നേരെ ചെറുതും വലുതുമായ ആക്രമണങ്ങൾ നടക്കുന്നു. അട്ടിമറി സംബന്ധിച്ച് സിബിഐ അന്വേഷണത്തെ ഇവ ബലപ്പെടുത്തുന്നുണ്ട്. എന്നാൽ ഇന്ത്യൻ റെയിൽവേയെ ബാലസോർ അപകടത്തിലേക്ക് എത്തിച്ചത് ആരൊക്കെയാണ്, എന്തൊക്കെയാണ്?
ഭുവനേശ്വർ∙ ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ അമ്മ മരിച്ചെന്ന് അവകാശപ്പെട്ട് സർക്കാർ ജോലി തേടിയെത്തിയ യുവാവ് അറസ്റ്റിൽ. പട്ന സ്വദേശിയായ സഞ്ജയ് കുമാർ എന്ന നാൽപ്പത്തിരണ്ടുകാരനാണ് അറസ്റ്റിലായത്. ബാലസോർ ട്രെയിൻ ദുരന്തത്തിൽ അമ്മ മരിച്ചെന്നും, സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തിനു പകരം സർക്കാർ
ബാലസോർ∙ ഒഡീഷ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ച സ്കൂളിലേക്കു കുട്ടികളെ വിടാൻ മാതാപിതാക്കൾ മടിക്കുന്നതായി റിപ്പോർട്ട്. ബഹനഗ സർക്കാർ നോഡൽ ഹൈസ്കൂളിലേക്കു കുട്ടികളെ അയയ്ക്കാനാണു മാതാപിതാക്കൾ മടിക്കുന്നത്. മരിച്ചവരുടെ ആത്മാക്കൾ കുട്ടികളെ വേട്ടയാടുമെന്നാണു രക്ഷിതാക്കളുടെ
ബാലസോർ ട്രെയിൻ ദുരന്തനിവാരണത്തിൽ റെയിൽവേയുടെ പ്രവർത്തനം രാജ്യാന്തരതലത്തിൽ തന്നെ ശ്രദ്ധനേടുന്നു. 3,000 പേർ 51 മണിക്കൂർ കഠിനാധ്വാനം ചെയ്താണ് അപകടമുണ്ടായ പ്രദേശത്ത് ദുരന്തനിവാരണം
ന്യൂഡല്‍ഹി∙ ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ കൊറമാണ്ഡല്‍ എക്സ്പ്രസ് അപകടത്തില്‍പ്പെടുന്നതിനു തൊട്ടുമുമ്പ് കോച്ചിനുള്ളിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്. കോച്ച് വൃത്തിയാക്കുന്ന ശുചീകരണ തൊഴിലാളിയെയും ബെര്‍ത്തുകളില്‍ വിശ്രമിക്കുന്ന യാത്രക്കാരെയും വിഡിയോ ദൃശ്യങ്ങളില്‍ കാണാം.
ബാലസോർ (ഒഡീഷ) ∙ ബാലസോറിലെ ട്രെയിൻ ദുരന്തത്തിന്റെ കാരണം സംബന്ധിച്ചു റെയിൽവേയുടെ വിവിധ വകുപ്പുകൾ ഭിന്നാഭിപ്രായത്തിൽ. സിഗ്നൽ സംവിധാനത്തിലെ പിഴവാണ് അപകടത്തിനു കാരണമെന്ന റെയിൽവേയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിനോട് 4 അംഗ സമിതിയിലെ അംഗമായ സീനിയർ സെക്ഷൻ എൻജിനീയർ (സിഗ്നൽസ് ആൻഡ് കമ്യൂണിക്കേഷൻ) എ.കെ.മഹന്ത വിയോജിച്ചു.
ബാലസോർ ∙ ജീവിച്ചിരിക്കുന്ന ഭർത്താവ് ട്രെയിൻ അപകടത്തിൽ മരിച്ചതായി കാണിച്ച് ദുരിതാശ്വാസത്തുക തട്ടിയെടുക്കാൻ ശ്രമിച്ച വീട്ടമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. ഭർത്താവ് തന്നെ നേരിട്ടെത്തി പരാതി നൽകിയതോടെയാണു കേസെടുത്തത്. കട്ടക്ക് മാനിബന്ധ സ്വദേശിയായ ഗീതാഞ്ജലി ദത്തയാണു ഭർത്താവ് വിജയ് ദത്ത ബാലസോർ അപകടത്തിൽ മരിച്ചുവെന്നു കാണിച്ച് ആശുപത്രിയിലെത്തിയത്.
ഷാലിമാർ ∙ അപകടത്തിന് 5 ദിവസത്തിനുശേഷം ഷാലിമാറിൽ നിന്ന് ഓട്ടം തുടങ്ങിയ കൊറമാണ്ഡൽ എക്സ്പ്രസിൽ നൊമ്പരക്കാഴ്ചയായി രഞ്ജിത് മൊണ്ടാൽ. അപകടത്തിൽപ്പെട്ട കൊറമാണ്ഡൽ എക്സ്പ്രസിൽ മകനുണ്ടായിരുന്നു. അപകടശേഷം കാണാതായ അവനെത്തേടിയാണ് ഇന്നലെ അതേ ട്രെയിനിൽ രഞ്ജിത് മൊണ്ടാൽ കയറിയത്.
കൊൽക്കത്ത∙ ഒഡീഷ ട്രെയിൻ അപകടത്തിന്റെ കാരണങ്ങൾ മറച്ചുവയ്ക്കാൻ ശ്രമം നടക്കുന്നതായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അപകടത്തിൽ ഇരകളായവരുടെ കുടുംബങ്ങൾ ചോദ്യങ്ങൾ ഉയർത്തുമ്പോൾ വീഴ്ചകൾ മറയ്ക്കാനാണു സിബിഐ ശ്രമിക്കുന്നത്. ഇത്തരം കാര്യങ്ങൾ പറയണമെന്നു വിചാരിച്ചതല്ലെന്നും എന്നാൽ സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലമാണിതു പറയുന്നതെന്നും മമത വിവരിച്ചു.
കൊൽക്കത്ത∙ ഒഡിഷ ട്രെയിൻ ദുരന്തത്തിൽ മൂന്നു മക്കളെ നഷ്ടപ്പെട്ട കുടുംബത്തെ ആശ്വസിപ്പിക്കാൻ ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് എത്തി. സുന്ദർബൻസിലെ ബസന്തി ചരണിക്കാളി ഗ്രാമത്തിൽ ദുരിതത്തിൽ കഴിയുന്ന 300 പേർക്ക് ഗവർണർ ധനസഹായവും നൽകി
ഭുവനേശ്വർ∙ ബാലസോർ ട്രെയിൻ അപകടത്തിൽ ഭർത്താവ് മരിച്ചെന്നു കള്ളംപറഞ്ഞ് സഹായധനം കൈപ്പറ്റാൻ ശ്രമിച്ച സ്ത്രീക്കെതിരെ ഭർത്താവ് പരാതി നൽകി. കട്ടക് ജില്ലയിൽനിന്നുള്ള ഗീതാഞ്ജലി ദത്തയാണ് നുണപറഞ്ഞ് സഹായധനം വാങ്ങാൻ എത്തിയത്.
ബാലസോറിലെ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ബന്ധുക്കളുടെ ഡിഎൻഎ സാമ്പളുകൾ ശേഖരിച്ചു തുടങ്ങി. ഒരു മൃതദേഹത്തിനു തന്നെ പല അവകാശികൾ വരുന്ന സാഹചര്യം നിലവിലുണ്ട്. അതുകൊണ്ടാണ് വിവിധ ആശുപത്രികളിലേക്ക് എത്തുന്ന ബന്ധുക്കളുടെ ഡിഎൻഎ സാമ്പിളുകൾ സ്വീകരിക്കാൻ തീരുമാനിച്ചതെന്ന്...Odisha, Train Accident, Manorama News, Manorama Online, Breaking News, Latest News, Manorama News,
ഹൂസ്റ്റൺ∙ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ 288 പേരുടെ മരണത്തിന് കാരണമായ ട്രെയിൻ ദുരന്തത്തിൽ അതിയായ ദു:ഖം രേഖപ്പെടുത്തുകയും പ്രാർഥനയും അനുശോചനവും അറിയിക്കുകയും ചെയുന്നതായി ഇന്റർനാഷണൽ പ്രയർ ലൈൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ പരിക്കേറ്റവർ അതിവേഗം സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചു
കൊൽക്കത്ത∙ ഒഡീഷ ട്രെയിൻ അപകടത്തിൽ അധികൃതർ മരിച്ചെന്നു വിധിയെഴുതിയ മകനെ മൃതദേഹങ്ങൾക്കിടയിൽനിന്നും ജീവനോടെ കണ്ടെടുത്ത ഹൃദയം നുറുങ്ങുന്ന അനുഭവം പങ്കുവച്ച് ഒരു പിതാവ്. കൊൽക്കത്തയിൽ നിന്നുള്ള ഹെലാറാം മല്ലിക് എന്നയാളാണ്, മകൻ വിശ്വജിത്തിനെ മൃതദേഹങ്ങൾക്കിടയിൽനിന്ന് കണ്ടെത്തി ജീവിതത്തിലേക്ക് തിരികെ
ന്യൂഡൽഹി∙ ബാലസോർ ട്രെയിൻ ദുരന്തത്തില്‍ രക്ഷാപ്രവർത്തനത്തിനെത്തിയ ദേശീയദുരന്തനിവാരണസേന (എൻഡിആർഎഫ്) സേനാംഗങ്ങളിൽ ചിലർക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടായതായി ഡയറക്ടർ ജനറൽ അതുൽ കാർവാൽ. സേനാംഗങ്ങളിൽ ഒരാൾക്ക് വിഭ്രാന്തിയും മറ്റൊരാൾക്ക് ഭക്ഷണത്തിനോട് മടുപ്പുമുണ്ടായി. മൂന്ന് ട്രെയിനുകൾ അപകടത്തിൽപ്പെട്ട
ബാലസോർ (ഒഡീഷ) ∙ 2 പതിറ്റാണ്ടിലെ രാജ്യത്തെ ഏറ്റവും വലിയ ട്രെയിൻ ദുരന്തത്തിൽ സിബിഐ അന്വേഷണം ആരംഭിച്ചു. അപകടസ്ഥലം സന്ദർശിച്ച സിബിഐ സംഘം, ഒഡീഷ പൊലീസിൽനിന്നു കേസ് ഏറ്റെടുത്തു. അശ്രദ്ധ മൂലം അപകടമുണ്ടാക്കിയതിനാണ് ആദ്യം കേസ് റജിസ്റ്റർ ചെയ്തിരുന്നത്. 3 ട്രെയിനുകൾ ഉൾപ്പെട്ട അപകടത്തിൽ അട്ടിമറി നടന്നോ, പുറത്തുനിന്നുള്ള ഇടപെടലുകൾ ഉണ്ടായോ തുടങ്ങിയവയായിരിക്കും സിബിഐ പരിശോധിക്കുക. സിഗ്നലിങ് സംവിധാനത്തിലെ പിഴവാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനമെന്നു റെയിൽവേ ബോർഡ് വ്യക്തമാക്കിയിരുന്നു. ഇന്റർലോക്കിങ് സംവിധാനത്തിലെ ഈ പിഴവ് എങ്ങനെ സംഭവിച്ചുവെന്നാണു സിബിഐയുടെ അന്വേഷണം. സാങ്കേതികപ്പിഴവ്, ജീവനക്കാരുടെ അശ്രദ്ധ, അട്ടിമറി എന്നീ സാധ്യതകളാണു സിബിഐ അന്വേഷിക്കുന്നത്.
ബാലസോർ (ഒഡീഷ) ∙ ട്രെയിൻ ദുരന്തത്തിൽ മരിച്ച നൂറോളം പേരുടെ മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനാകാതെ ഭുവനേശ്വറിലെയും കട്ടക്കിലെയും മോർച്ചറികളിൽ. ഈ മൃതദേഹങ്ങളുടെ ഡിഎൻഎ സാംപിളുകൾ ശേഖരിച്ചുതുടങ്ങി. മൃതദേഹങ്ങൾ ശീതീകരിച്ച കണ്ടെയ്നറുകളിൽ 6 മാസം വരെ സൂക്ഷിക്കാമെന്നു ഭുവനേശ്വർ എയിംസ് അധികൃതർ പറഞ്ഞു.
ഷൊർണൂർ ∙ രാജ്യത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലെയും റിലേ റൂമുകൾ പരിശോധിച്ചു ന്യൂനതകൾ 14നു മുൻപ് അറിയിക്കാൻ റെയിൽവേ ബോർഡ് സോണുകൾക്കു നിർദേശം നൽകി. ഇലക്ട്രോണിക് ഇന്റർ ലോക്കിങ് സിസ്റ്റം സമഗ്രമായി പരിശോധിക്കണം. ഡബിൾ ലോക്കിങ് സംവിധാനം കാര്യക്ഷമമാണോ എന്നു നോക്കണം. ബാലസോർ ദുരന്തത്തിനു കാരണമായ സിഗ്നൽ തകരാർ, 2021 ജനുവരി 14നു മംഗളൂരു റെയിൽവേ സ്റ്റേഷനു സമീപം റിപ്പോർട്ട് ചെയ്ത തകരാറിനു സമാനമാണെന്നു റെയിൽവേ കണ്ടെത്തിയിട്ടുണ്ട്. മംഗളൂരുവിൽ വലിയ അപകടമുണ്ടായില്ലെങ്കിലും സിഗ്നൽ സങ്കേതത്തിൽ സംഭവിച്ച പാളിച്ച രണ്ടിടത്തും ഒരേ തരത്തിലാണ്. ഇതോടെയാണു സമഗ്ര പരിശോധനയ്ക്കു നിർദേശം നൽകിയത്. വൈ ആകൃതിയിൽ, മുകളിലേക്കു രണ്ട് ലൂപ് ലൈനുകളും താഴേക്ക് ഒരു മെയിൻ ലൈനുമാണ് ക്രോസിങ്ങിലുള്ളത്.
ഇന്ത്യയുടെ തെക്കും കിഴക്കും ബന്ധിപ്പിക്കുന്ന കൊറമാണ്ഡൽ കോറിഡോറിൽ ബാലസോർ ട്രെയിൻ ദുരന്തം നടന്ന് മണിക്കൂറുകൾക്കകം രാജ്യത്തെ ഞെട്ടിച്ചത് മറ്റൊന്നാണ്. വിമാനക്കമ്പനികൾ യാത്രാനിരക്ക് കുത്തനെ ഉയർത്തി. ചെന്നൈ കൊൽക്കൊത്ത റൂട്ടിൽ 4500 രൂപയുടെ വിമാന ടിക്കറ്റ് 16000 രൂപ വരെ എത്തി. രാജ്യത്തെ നടുക്കിയ ട്രെയിൻ ദുരന്ത കഥകൾ ബാക്കിയാകുമ്പോൾ ഇടയിലൂടെ മുതലെടുക്കുകയായിരുന്നു വിമാനക്കമ്പനികൾ
ബാലസോർ∙ ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ സിബിഐ കേസ് റജിസ്റ്റർ ചെയ്തു. അന്വേഷണം ഏറ്റെടുത്തതിനു പിന്നാലെയാണ് കേസ് റജിസ്റ്റർ ചെയ്തത്. റെയിൽവേ വകുപ്പിന്റെ അഭ്യർഥന പ്രകാരം ഒഡീഷ സർക്കാരിന്റെ സമ്മതത്തോടെയും കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തിന്റെയും വെളിച്ചത്തിലാണ് കേസ് റജിസ്റ്റർ ചെയ്തത്. അന്വേഷണം ഏറ്റെടുത്തതിനു പിന്നാലെ സിബിഐ സംഘം ബാലസോറിലെ അപകടസ്ഥലം സന്ദർശിച്ചിരുന്നു.
ന്യൂഡൽഹി ∙ ഒഡീഷ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ അധികനാൾ സൂക്ഷിക്കാൻ സാധിക്കില്ലെന്ന് വിദഗ്ധർ. മൃതദേഹങ്ങളിൽ പലതും ഛിന്നഭിന്നമാണ്. അതുകൊണ്ടുതന്നെ എംബാം ചെയ്താലും ഏറെനാൾ സൂക്ഷിക്കാനാവില്ലെന്ന് ഡൽഹി എയിംസിലെ അനാട്ടമി വിഭാഗം മേധാവി ഡോ. എ.ഷരീഫ് പറഞ്ഞു....Manorama News, Manorama Online, Breaking News, Latest News, MalayalaM news
മുംബൈ∙ 278 പേർ മരിച്ച ഒഡീഷ ട്രെയിൻ ദുരന്തത്തിനു ശേഷം സുരക്ഷാപ്പേടി മൂലം ആയിരക്കണക്കിന് യാത്രക്കാർ ട്രെയിൻ ടിക്കറ്റുകൾ റദ്ദാക്കിയെന്ന കോൺഗ്രസ് നേതാവിന്റെ ആരോപണം നിഷേധിച്ച് റെയിൽവേ. അങ്ങനെയൊരു സംഭവമേ ഇല്ലെന്നും, അപകടത്തിനു മുൻപുണ്ടായിരുന്നതിനെ അപേക്ഷിച്ച് ട്രെയിൻ ടിക്കറ്റ് റദ്ദാക്കിയവരുടെ എണ്ണം
ന്യൂഡൽഹി∙ ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ തിടുക്കപ്പെട്ട് സിബിഐയെ നിയോഗിച്ചത്, വാർത്തകളിൽ ഇടംപിടിക്കാൻ മാത്രമെന്ന വിമർശനവുമായി കോൺഗ്രസ്. അപകടവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന റെയിൽവേ സുരക്ഷാ കമ്മിഷണർ റിപ്പോർട്ട് സമർപ്പിക്കും മുൻപ് സിബിഐ അന്വേഷണം
ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ മരിച്ചവരിൽ 101 മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനുണ്ടെന്ന് റിപ്പോർട്ട്. ദുരന്തത്തിൽ 278പേർക്കു ജീവൻ നഷ്ടമായതായാണ് ഔദ്യോഗിക വിവരം. 1000പേർക്കു പരുക്കേറ്റു....Odisha Train Accident, Manorama News, Manorama Online
ന്യൂഡൽഹി∙ ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) ഗൂഢാലോചനയാണെന്ന ഗുരുതര ആരോപണവുമായി ബിജെപി നേതാവും ബംഗാളിലെ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി. മറ്റൊരു സംസ്ഥാനത്തെ അപകടമായിട്ടും ഇന്നലെ
ന്യൂഡൽഹി ∙ ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ട കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി ഹർദീപ് പുരി. 36 മണിക്കൂറിലേറെ അപകടസ്ഥലത്തു നിന്ന് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയും
കൊറോമണ്ഡൽ എക്സ്പ്രസിന്റെ പാളം തെറ്റിയ ബോഗികളിലുണ്ടായിരുന്ന 40 പേർ മരിച്ചത് വൈദ്യുതാഘാതമേറ്റെന്ന് നിഗമനം. മരിച്ചവരുടെ ശരീരത്തിൽ പരുക്കുകൾ സംഭവിച്ചിട്ടില്ലെന്നും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വൈദ്യുതകമ്പികൾ പൊട്ടിവീണതാകാം മരണകാരണമെന്നാണ്...Odisha Train Accident, Manorama News, Manorama Online, Breaking news, Latest News
ന്യൂഡൽഹി ∙ ബാലസോർ ട്രെയിൻ ദുരന്തത്തെക്കുറിച്ച് സിബിഐ അന്വേഷണം ആരംഭിച്ചതിനു പിന്നാലെ, അപകടത്തിനു കാരണമായ സിഗ്നൽ തകരാർ മനഃപൂർവം ഉണ്ടാക്കിയതാണെന്ന നിലപാട് ആവർത്തിച്ച് റെയിൽവേ അധികൃതർ. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനാസ്ഥയാണോ അതോ ബോധപൂർവമുള്ള അട്ടിമറിയാണോ ബാലസോറിൽ സംഭവിച്ചത് എന്ന കാര്യത്തിൽ സിബിഐ അന്വേഷണം
ഭുവനേശ്വർ ∙ എസിസി സിമന്റ് കമ്പനിയുടെ ചുണ്ണാമ്പുകല്ല് ഖനിയിലേക്കുള്ള ഗുഡ്സ് ട്രെയിൻ പാളം തെറ്റി, ആർക്കും പരുക്കില്ല. ബാർഗഡ് ജില്ലയിലെ ഡുംഗ്രി ഖനിയിൽ നിന്ന് ചുണ്ണാമ്പുകല്ലുമായി പോവുകയായിരുന്ന ട്രെയിനിന്റെ കോച്ചുകളാണ് പാളം തെറ്റിയത്.
ബാലസോർ (ഒഡീഷ) ∙ ട്രെയിൻ ദുരന്തം അന്വേഷിക്കുന്ന സിബിഐ സംഘം അപകടം നടന്ന ബാലസോറിലെത്തി. അട്ടിമറി സാധ്യത തള്ളിക്കളയാനാവില്ലെന്ന് റെയിൽവേ മന്ത്രി സൂചിപ്പിച്ചതിനു പിറകെയാണു സംഘം എത്തിയത്. റെയിൽവേ സേഫ്റ്റി കമ്മിഷണർ ശൈലേഷ് കുമാർ പഥക് ഇന്നലെ ബഹനാഗ സ്റ്റേഷനിലെ ട്രാക്കുകൾ, ഇന്റർലോക്കിങ് സംവിധാനങ്ങൾ, റിലേ റൂമുകൾ തുടങ്ങിയവ പരിശോധിച്ചു.
ന്യൂഡൽഹി ∙ ബാലസോർ ട്രെയിൻ ദുരന്തത്തിനു കാരണമായ സിഗ്നൽ തകരാർ മനഃപൂർവം ഉണ്ടാക്കിയതാണോ എന്ന സംശയത്താലാണ് സിബിഐ അന്വേഷണത്തിനു റെയിൽവേ അധികൃതർ ശുപാർശ ചെയ്തത്. ഇന്റർലോക്കിങ് സിഗ്നൽ സംവിധാനത്തിൽ പിഴവുകൾ അപൂർവമാണെന്നാണു റെയിൽവേ പറയുന്നത്. പ്രാഥമിക അന്വേഷണം നടത്തിയ റെയിൽവേയുടെ ഉദ്യോഗസ്ഥ സംഘത്തിന്റെ റിപ്പോർട്ടിൽ 5 സംശയങ്ങൾ ഉന്നയിച്ചിരുന്നു.
ബാലസോർ (ഒഡീഷ) ∙ ദുരന്തമുണ്ടായി 51 മണിക്കൂറിനുശേഷം ബാലസോറിലെ ബഹനാഗ സ്റ്റേഷനിൽ ട്രെയിൻ ഗതാഗതം പുനരാരംഭിച്ചു. ഞായറാഴ്ച രാത്രിയോടെ ഗുഡ്സ് ട്രെയിനുകൾ കടത്തിവിട്ടിരുന്നെങ്കിലും ഇന്നലെ മുതലാണ് പാസഞ്ചർ ട്രെയിനുകൾക്കായി പ്രധാനപ്പെട്ട 2 പാതകൾ തുറന്നുകൊടുത്തത്.
ചേലക്കര∙ ഒഡീഷ ട്രെയിൻ അപകടത്തിൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടവർ ഇന്നലെ രാവിലെ കളപ്പാറയിലെ വീട്ടിലെത്തി. വിമുക്ത ഭടൻ കണ്ടംചിറയിൽ ജോയി (58), ഭാര്യ സരിത (51), മകൾ ജെന്ന (18), ജോയിയുടെ സഹോദരൻ ജോർജ് (62) എന്നിവരാണ് വീട്ടിലെത്തിയത്. പരുക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു വീട്ടിലെത്തിയെങ്കിലും അപകടത്തിന്റെ
ന്യൂഡൽഹി ∙ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സമയത്തു വെറും 35 പൈസ അധികമായി നൽകിയാൽ ട്രെയിൻ യാത്രയ്ക്കിടെയുള്ള അപകടങ്ങൾക്ക് 10 ലക്ഷം രൂപ വരെ ഇൻഷുറൻസ് ലഭിക്കും. എന്നാൽ, വലിയൊരു പങ്ക് യാത്രക്കാരും ഇതു തിരഞ്ഞെടുക്കാറില്ല. 2016 ലാണ് ഇൻഷുറൻസ് പദ്ധതി നിലവിൽ വന്നത്. ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിൽ ഇരയാവരുടെ ഇൻഷുറൻസ് ക്ലെയിം സംബന്ധിച്ച നടപടികൾ അവരുടെ ബന്ധുക്കൾ അപേക്ഷിക്കാതെ തന്നെ കമ്പനികൾ സ്വമേധയാ ചെയ്യണമെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി (ഐആർഡിഎഐ) ഇന്നലെ ഉത്തരവിട്ടിരുന്നു.
കൊൽക്കത്ത∙ ബാലസോർ ട്രെയിൻ ദുരന്തത്തിൽ മകന്റെ മരണ വാർത്ത വിശ്വസിക്കാതെ, തേടിയെത്തിയ പിതാവ് മൃതദേഹങ്ങൾക്കിടയിൽനിന്ന് മകനെ ജീവനോടെ കണ്ടെത്തി. കൊൽക്കത്തയിൽനിന്ന് ഒരുരാത്രികൊണ്ട് 230 കിലോമീറ്റർ സഞ്ചരിച്ചാണ് മകനെ ജീവിതത്തിലേക്കു തിരികെയെത്തിക്കാൻ പിതാവെത്തിയത്. കൊൽക്കത്ത സ്വദേശി ബിസ്വജിത് മാലിക് (24) ആണ് മരണത്തിൽനിന്ന് ജീവിതത്തിലേക്കു മടങ്ങിയെത്തുന്നത്.
അപകടത്തിന് 4 ദിവസങ്ങൾ പിന്നിടുമ്പോൾ, കാണാതായ ഉറ്റവരെത്തേടി രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നും ആളുകൾ ബാലസോറിൽ എത്തുന്നുണ്ട്. പ്രിയപ്പെട്ടവർ ബാക്കിവച്ച എന്തെങ്കിലും അടയാളങ്ങളുണ്ടോ എന്ന് നിസ്സഹായതയോടെ അന്വേഷിക്കുന്നവർ. മരണത്തിന്റെ മാത്രം ഗന്ധമുള്ള ബാലസോറില്‍ നിന്ന് ദ് വീക്ക് ഫോട്ടോഗ്രാഫർ സലിൽ ബേറ പകർത്തിയ നെഞ്ചുലയ്ക്കുന്ന കാഴ്ചകളിലൂടെ
കൊൽക്കത്ത∙ ബാലസോർ ട്രെയിനപകടത്തിൽ പരുക്കേറ്റവർക്കും മരിച്ചവരുടെ ബന്ധുക്കള്‍ക്കും സഹായവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്കും കൈകാലുകൾ നഷ്ടമായവരുടെ ബന്ധുക്കൾക്കും ജോലി നൽകുമെന്ന ഉറപ്പാണു മമത നൽകിയിരിക്കുന്നത്. കൊറമാണ്ഡൽ എക്സ്പ്രസിലുണ്ടായിരുന്നവർക്കു സാമ്പത്തിക സഹായം നൽകുമെന്നും മമത അറിയിച്ചിട്ടുണ്ട്.
ന്യൂഡൽഹി∙ ബാലസോർ ട്രെയിൻ അപകടത്തിന്റെ കാരണം കണ്ടെത്താൻ സിബിഐ രംഗത്ത്. 275 പേർ മരിക്കുകയും 1,000 പേർക്ക് പരുക്കേൽക്കുകയും ചെയ്ത ദുരന്തത്തിന്റെ യഥാർഥ കാരണം പുറത്തെത്തിക്കുകയെന്നതാണ് സിബിഐ ലക്ഷ്യം. അപകടത്തിൽ ഗൂഡാലോചനയും അട്ടിമറിയും സംശയിക്കുന്നതിനാലാണ് അന്വേഷണത്തിനായി സിബിഐ രംഗത്തെത്തുന്നത്.
ന്യൂഡൽഹി∙ 275 പേരുടെ ജീവനെടുത്ത ബാലസോർ ട്രെയിൻ അപകടത്തിൽ കേസെടുത്ത് ഒഡീഷ പൊലീസ്. അശ്രദ്ധമൂലം ആളുകളുടെ ജീവൻ അപകടത്തിലാക്കിയതിനാണു കേസ്. ഏതെങ്കിലും റെയിൽവേ ജീവനക്കാർ കുറ്റം ചെയ്തതായി കണ്ടെത്തിയിട്ടില്ലെന്നും തുടരന്വേഷണത്തിൽ ഇത്തരം കാര്യങ്ങളിൽ വ്യക്തതയുണ്ടാവുമെന്നും എഫ്ഐആറിൽ പറയുന്നു.
ഒഡീഷയിലെ ബാലസോറിൽ 275 പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തസമയത്തു രക്ഷാപ്രവർത്തനത്തിന് എത്തിയ ധീരർക്കൊപ്പം കൈകോർത്തു റിലയൻസ് ഫൗണ്ടേഷനും. രക്ഷാപ്രവർത്തനങ്ങൾക്കായി രാവും പകലും കഠിനമായി പ്രയത്നിക്കുന്നവർക്കായി സമൂഹ അടുക്കളകൾ തുറന്നും, അവശ്യ വസ്തുക്കൾ ലഭ്യമാക്കിയുമാണ് ബാലസോറിൽ റിലയൻസ് ഫൗണ്ടേഷൻ
ബാലസോർ∙ ഒഡീഷയിലെ ബാലസോറിൽ 275 പേരുടെ മരണത്തിന് ഇടയാക്കിയ ട്രെയിൻ ദുരന്തത്തിനു ശേഷം ഇതാദ്യമായി, അതേ പാതയിലൂടെ വന്ദേ ഭാരത് എക്സ്പ്രസ് കടത്തിവിട്ടു. ഇവിടെ ഗതാഗതം പുനസ്ഥാപിച്ച ശേഷം ഇന്നു രാവിലെയാണ് ആദ്യത്തെ വന്ദേ ഭാരത് കടത്തിവിട്ടത്. ഹൗറ – പുരി വന്ദേ ഭാരതാണ് അപകടമുണ്ടായ പാതയിലൂടെ സഞ്ചരിച്ചത്. തീരെ വേഗത
ബാലസോർ∙ ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങൾക്കു മുൻപിൽ വിതുമ്പി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കാണാതായവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നതിനിടെയായിരുന്നു മന്ത്രി മാധ്യമങ്ങൾക്കു
മുംബൈ∙ ഒഡിഷയിലെ ബാലാസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ കുട്ടികൾക്കു വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിരേന്ദർ സേവാഗ്. രക്ഷിതാക്കളെ നഷ്ടമായ കുട്ടികൾക്കു സൗജന്യ വിദ്യാഭ്യാസം നൽകാൻ തയാറാണെന്നു സേവാഗ് അറിയിച്ചു. കുഞ്ഞുങ്ങൾക്കു തന്റെ സ്കൂളിൽ താമസ സൗകര്യം ഉൾപ്പെടെ നൽകുമെന്നും സേവാഗ് ട്വിറ്ററിൽ കുറിച്ചു.
ഒഡിഷയിലെ ട്രെയിന്‍ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ഭുവനേശ്വറിലെ എയിംസ് ആശുപത്രിയിലേക്ക് ഒഴുകിയെത്തി ബന്ധുക്കൾ. 110 മൃതദേഹങ്ങളാണ് എയിംസ് ആശുപത്രിയിലെ മോർച്ചറിയിൽ... Odisha Train Accident, Odisha Death, Manorama News, Manorama Online, Breaking News, Latest News, Malayalam News
ഭുവനേശ്വർ∙ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം കുറച്ചുകാട്ടാൻ ശ്രമിച്ചിട്ടില്ലെന്ന് ഒഡീഷ സർക്കാർ. അപകടത്തിൽ മരിച്ചവരുടെ എണ്ണത്തിൽ കൃത്രിമം കാട്ടുന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് ഒഡീഷ ചീഫ് സെക്രട്ടറി പി.കെ. ജെന നിലപാട് വിശദീകരിച്ചത്. അപകടം സംഭവിച്ചതിനു ശേഷം ഇതുവരെ നടത്തിയ
ബാലസോർ∙ ഒഡീഷയിലേതിനു സമാനമായ ദുരന്തം കഴിഞ്ഞ ഫെബ്രുവരിയിൽ സമ്പർക് ക്രാന്തി എക്സ്പ്രസിനു സംഭവിക്കേണ്ടതായിരുന്നു എന്ന് റിപ്പോർട്ട്. ഇന്റർലോക്കിങ് സിസ്റ്റത്തിലെ വിടവ് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വൻഅപകടം ഒഴിവായത്
മെന്ദപ്പള്ളി∙ ഒഡീഷയിലെ ബാലസോറിൽ 275 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടത്തിനു പിന്നാലെ വീണ്ടും അപകടം. മെന്ദപ്പള്ളിയിൽ ചരക്ക് ട്രെയിനിന്റെ 5 ബോഗികൾ പാളം തെറ്റി. അപകടത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ന്യൂഡൽഹി ∙ 275 പേരുടെ മരണത്തിന് ഇടയാക്കിയ ഒഡീഷയിലെ ബാലസോർ ട്രെയിൻ ദുരന്തത്തിനു പിന്നിൽ അട്ടിമറി സാധ്യത തള്ളാതെ റെയിൽവേ മന്ത്രാലയം. സിഗ്നലിങ് സംവിധാനത്തിലെ പിഴവാണ് അപകട കാരണമെന്നു റെയിൽവേ ബോർഡ് അറിയിച്ചതിനു തൊട്ടുപിന്നാലെ, അട്ടിമറിസാധ്യത തള്ളാനാകില്ലെന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തന്നെയാണ്
ബാലസോർ∙ ട്രെയിന്‍ ദുരന്തമുണ്ടായ ഒഡീഷയിലെ ബാലസോറിലെ ഒരു ട്രാക്കില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. അപകടത്തില്‍പ്പെട്ട ബെംഗളൂരു യശ്വന്ത്പുര – ഹൗറ ട്രെയിന്‍ പോയ ട്രാക്കാണ് 51 മണിക്കൂര്‍ നീണ്ട പ്രയത്നത്തിനൊടുവില്‍ പുനഃസ്ഥാപിച്ചത്. കല്‍ക്കരിയുമായി ഗുഡ്സ് ട്രെയിന്‍ രാത്രി 10.40 ന് കടന്നുപോയി.
ഇനിയും തിരിച്ചറിയാത്ത 187 മൃതദേഹങ്ങൾക്കു മുന്നിൽ പകച്ചുനിൽക്കുകയാണ് അധികൃതർ. താൽക്കാലിക മോർച്ചറിയാക്കി മാറ്റിയ നോർത്ത് ഒഡീഷ ചേംബർ ഓഫ് കൊമേഴ്സ് ബിസിനസ് പാർക്കിൽ പ്ലാസ്റ്റിക് ബാഗുകളിലും അല്ലാതെയുമായി തറയിൽ കിടത്തിയിരിക്കുന്ന മൃതദേഹങ്ങൾ ജീർണിച്ചു തിരിച്ചറിയാൻ കഴിയാത്തവിധമായിട്ടുണ്ട്.
ന്യൂഡൽഹി ∙ ഒഡീഷയിലെ ബാലസോർ ട്രെയിൻ ദുരന്തത്തിനുകാരണം സിഗ്നലിങ് സംവിധാനത്തിലെ പിഴവെന്നു റെയിൽവേ ബോർഡ് അറിയിച്ചതിനു തൊട്ടുപിന്നാലെ, അട്ടിമറിസാധ്യത തള്ളാനാകില്ലെന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സൂചിപ്പിച്ചു. സിബിഐ അന്വേഷണത്തിനു റെയിൽവേ ബോർഡ് ശുപാർശ ചെയ്തു.
ന്യൂഡൽഹി∙ ഒഡീഷ ട്രെയിൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവയ്ക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. റെയിൽവേക്കുമേൽ കേന്ദ്ര സർക്കാർ ഏൽപിച്ച ആഘാതത്തിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുണ്ടെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു. പ്രധാനമന്ത്രിയോട് 7 ചോദ്യങ്ങളും കോൺഗ്രസ് ഉന്നയിച്ചു.
കൊൽക്കത്ത ∙ ട്രെയിൻ യാത്രയ്ക്കിടെ പ്രണയസ്വപ്നങ്ങൾ കണ്ട ഏതോ യാത്രക്കാരൻ കുത്തിക്കുറിച്ച കവിതകൾ മരണത്തിന്റെ ട്രാക്കിൽ അനാഥമായി. കൊറമാണ്ഡൽ എക്സ്പ്രസിന്റെ തകർന്ന ബോഗികളിലൊന്നിന്റെ അരികിലാണ് ചിതറിയ സാധനങ്ങൾക്കൊപ്പം രക്ഷാപ്രവർത്തകർ പ്രണയകവിതകൾ കണ്ടെത്തിയത്.
ബാലസോർ ∙ അപകടത്തിന് 20 മിനിറ്റു മുൻപാണ് ബാലസോർ സ്റ്റേഷനിൽനിന്നു ബിനോദ് ദാസിന്റെ ഭാര്യയും മകളും അനന്തരവനും കൊറമാണ്ഡൽ എക്സ്പ്രസിൽ കയറിയത്. ഏതാനും കിലോമീറ്റർ അകലെ ബഹനാഗ സ്റ്റേഷനു സമീപം ട്രെയിൻ അപകടത്തിൽ 3 പേരെയും അദ്ദേഹത്തിന് നഷ്ടപ്പെട്ടു.
ബർദ്വാൻ (ബംഗാൾ) ∙ നാട്ടിലൊരു വീടെന്ന സ്വപ്നവുമായി മലയാളികൾക്കു വീടു പണിത സുഖ്ലാലിന് ജീവിതം ഇരുട്ടുനിറഞ്ഞു. അദ്ദേഹത്തിന്റെ എല്ലാമെല്ലാമായ മകൻ ഛോട്ടുവാണു ട്രെയിനപകടത്തിൽ മരിച്ചത്. അടുത്തയിടെ പതിനെട്ടു വയസ്സു തികഞ്ഞ ഛോട്ടു അച്ഛനൊപ്പം കേരളത്തിലേക്കു പുറപ്പെട്ടതു നാട്ടിലൊരു നല്ല ജീവിതം കൊതിച്ചാണ്.
ബാലസോർ ∙ കേരളത്തിൽ തൊഴിലെടുക്കുന്ന ഒട്ടേറെ ഇതരസംസ്ഥാന തൊഴിലാളികളാണ് ട്രെയിൻഅപകടത്തിൽപെട്ടത്. ബംഗാൾ, ഒഡീഷ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് ഇവരിൽ ഏറെയും. ഒരു വർഷത്തിലേറെയായി കൊല്ലത്തും പരിസരങ്ങളിലുമായി കെട്ടിടം പണിയിലേർപ്പെട്ടിരുന്ന ബിഹാർ ബാഗൽപൂർ സ്വദേശിയായ ജാഫർ (20) അപകടത്തിൽ മരിച്ചു.
ബാലസോർ ∙ ട്രെയിൻ അപകടമുണ്ടായ ബഹനാഗ ബസാറിൽ 2 പാളങ്ങളുടെ അറ്റകുറ്റപ്പണി പൂർത്തിയായെന്നും ഗതാഗതം വീണ്ടും ആരംഭിച്ചതായും മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഇന്നലെ രാത്രി പത്തരയ്ക്കു ശേഷമാണ് അപകടമേഖലയിലൂടെ ആദ്യ ട്രെയിൻ കടന്നുപോയത്. പാളംതെറ്റിയ കോച്ചുകൾ കഴിഞ്ഞദിവസം പുലർച്ചെയോടെ നീക്കം ചെയ്തിരുന്നു.
കൊച്ചി ∙ എറണാകുളം–ഹൗറ അന്ത്യോദയ എക്സ്പ്രസ് റദ്ദാക്കി. തിങ്കളാഴ്ച രാത്രി 11.20ന് പുറപ്പെടേണ്ട ട്രെയിനാണ് റദ്ദാക്കിയതെന്നു റെയിൽവേ അറിയിച്ചു. ഒഡീഷയിലെ ട്രെയിൻ
ബാലസോർ ∙ ഒഡീഷയിലെ ട്രെയിൻ അപകടത്തിൽനിന്നും രക്ഷപ്പെട്ട മലയാളികളെ നോർക്ക റൂട്ട്സ് നാട്ടിലെത്തിക്കും. കൊൽക്കത്തയിൽനിന്നും ചെന്നൈയിലേയ്ക്കുളള കോറമണ്ഡൽ ഷാലിമാർ
ന്യൂഡൽഹി ∙ ബാലസോർ ട്രെയിൻ ദുരന്തത്തിൽ 275 പേർ മരിക്കാനും ആയിരത്തോളം ആളുകൾക്ക് പരുക്കേൽക്കാനും ഇടയായ സംഭവത്തിൽ സിഎജി (കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ) റിപ്പോർട്ട്
മുംബൈ ∙ രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ ദുരന്തത്തിൽ ഇരകളായവരുടെ കുടുംബങ്ങൾക്കു സഹായവുമായി വ്യവസായി ഗൗതം അദാനി. അപകടത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ
ന്യൂഡൽഹി ∙ ഒഡീഷയിലെ ബാലസോറിൽ രണ്ടു യാത്രാ ട്രെയിനും ഒരു ചരക്കു ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടം സിബിഐ അന്വേഷിക്കും. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം..
ബാലസോർ ∙ ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിനു വർഗീയ നിറം നൽകാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ്. അപകടവുമായി ബന്ധപ്പെട്ട് സമൂഹ
മുംബൈ∙ ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി റെയിൽവേ മന്ത്രാലയം രംഗത്ത്. ബാലസോറിലുണ്ടായ അപകടത്തിൽ മൂന്നു ട്രെയിനുകൾ പരസ്പരം കൂട്ടിയിടിച്ചെന്ന പ്രചാരണം ശരിയല്ലെന്ന് റെയിൽവേ ബോർഡ് വ്യക്തമാക്കി.
അതിരാവിലെ തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന വേണാട് എക്സ്പ്രസിന് സംഭവിച്ച മറവി ദേശീയമാധ്യമങ്ങളിലടക്കം ഇടം പിടിച്ചിരുന്നു. അതൊരു ഞായറാഴ്ച ആയിരുന്നു. കൃത്യമായി പറഞ്ഞാൽ 2023 മേയ് 21. പതിവു യാത്രക്കാരാരുമില്ലാതെ, അവധിയുടെ ആലസ്യത്തിൽ തിരക്കില്ലാതെ വന്ന വേണാട് സ്റ്റോപ്പുള്ള ഒരു സ്റ്റേഷനിൽ നിർത്താതെ പാഞ്ഞതായിരുന്നു വാർത്തയായത്. മാവേലിക്കര കഴിഞ്ഞു സ്റ്റോപ്പുള്ള ചെറിയനാട് റെയിൽവേ സ്റ്റേഷനിലാണ് ട്രെയിൻ നിർത്താതെ പാഞ്ഞുപോയത്. സ്റ്റേഷൻ കടന്ന ട്രെയിൻ ഏറെ മുന്നിലേക്ക് പോയ ശേഷമാണ് അബദ്ധം മനസ്സിലാക്കി ലോക്കോപൈലറ്റ് ട്രെയിൻ നിർത്തിയത്. തുടർന്ന് ട്രെയിൻ പിന്നിലേക്കെടുത്തു സ്റ്റേഷനിലേക്കെത്തിക്കേണ്ടി വന്നു.
ന്യൂഡൽഹി∙ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിമർശനം കടുപ്പിച്ച് കോൺഗ്രസ്. പൊതുസമൂഹത്തിന്റെ ചോദ്യങ്ങളിൽനിന്നും ടിവി ചർച്ചകളിൽ നിന്നും രക്ഷിക്കുന്ന ഒരു പ്രത്യേക കവചം പ്രധാനമന്ത്രിക്കു ചുറ്റുമുണ്ടെങ്കിലും,
ന്യൂഡൽഹി∙ ഒഡീഷയിലെ ബാലസോറിൽ രണ്ടു യാത്രാ ട്രെയിനും ഒരു ചരക്കു ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് 275 പേരെന്ന് ഒഡീഷ സർക്കാർ അറിയിച്ചു. 88 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഇതില്‍ 78 എണ്ണം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അപകടത്തിൽ മൂന്നുറോളം
‘ചുരുളി’ എന്നു പേരുള്ള ‘നാങ്ക്’. ഈർച്ച വാൾകൊണ്ട് അറക്കാൻ പോലും പ്രയാസം. ഭൂമിയിലെതന്നെ ഏറ്റവും കാഠിന്യമുള്ള ഈ മരം സൈലന്റ് വാലി കാടുകളിൽ ധാരാളമുണ്ട്. ബ്രിട്ടിഷുകാർ കേരളത്തിൽ റെയിൽവേ ലൈൻ നിർമിക്കുന്ന കാലത്ത് സ്ലീപ്പറുകൾക്കായി ചുരുളിയുടെ തടിയാണ് ഉപയോഗിച്ചിരുന്നത്. പാളങ്ങളിൽ കുതിച്ചു പായുന്ന ട്രെയിനുകളെ താങ്ങി നിർത്താൻ അന്ന് ബ്രിട്ടിഷ് എൻജിനീയർമാർ കണ്ടെത്തിയത് ഭൂമിയിലെ ഏറ്റവും കരുത്തനെ ആയിരുന്നു. റെയിൽവേ ചരിത്രം മുതൽതന്നെ സുരക്ഷയ്ക്ക് നൽകിയിരുന്ന പ്രാധാന്യവും നാങ്കിന്റെ അകക്കാമ്പിലുണ്ട്. ട്രെയിൻ അപകടത്തെ തുടർന്ന് രണ്ട് കേന്ദ്ര മന്ത്രിമാർ രാജി വച്ച രാജ്യമാണ് ഇന്ത്യ. കേന്ദ്ര ബജറ്റിനൊപ്പംതന്നെ നേരത്തേ റെയിൽവേയ്ക്കു പ്രത്യേകം ബജറ്റ് ഇന്ത്യയിലുണ്ടായിരുന്നു.
ചെന്നൈ ∙ ചോദ്യങ്ങൾക്കൊന്നും വ്യക്തമായ ഉത്തരമില്ലാത്ത ഒരു രാവും പകലുമാണ് കടന്നു പോയത്. ആരൊക്കെ വീണെന്നും ആരൊക്കെ ജീവനുമായി നീന്തിക്കയറിയെന്നും അറിയാത്ത ഇരുണ്ട ദിനം. ഒഡീഷയിൽ ഒന്നിനു മീതെ മറ്റൊന്നായി ട്രെയിൻ കോച്ചുകൾ ഇടിച്ചു കയറിയെന്ന വാർത്ത പുറത്തു വന്നതു മുതൽ ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ് ചെന്നൈ
ബെംഗളൂരു∙ ഒഡീഷയിലെ ബാലസോറിൽ അപകടത്തിൽപെട്ട എസ്എംവിടി ബെംഗളൂരു– ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസിലെ (12864) ജനറൽ കംപാർട്മെന്റിൽ യാത്ര ചെയ്ത 33 യാത്രക്കാർക്ക് പരുക്കേറ്റു. ഇതിൽ മലയാളികളും കർണാടക സ്വദേശികളുമില്ലെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ ബെംഗളൂരു ഡിവിഷൻ അഡീഷനൽ മാനേജർ കുസുമ ഹരിപ്രസാദ് പറഞ്ഞു.റിസർവേഷൻ
വാഷിങ്ടൻ∙ ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ അപകടം ഹൃദയഭേദകമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്. ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നെന്നും പരുക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും വൈറ്റ് ഹൗസ് പുറപ്പെടുവിച്ച
ബാലസോർ∙ ഒഡീഷയിലെ ബാലസോറിൽ രണ്ടു യാത്രാ ട്രെയിനുകളും ഒരു ചരക്കു ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ കാരണം കണ്ടെത്തിയതായി സ്ഥലം സന്ദർശിച്ച റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഇലക്ട്രോണിക് ഇന്റർലോക്കിങ്ങിലെ മാറ്റം മൂലമാണ്
ന്യൂഡൽഹി ∙ ട്രെയിനുകളുടെ സുരക്ഷയ്ക്ക് 2012 ൽ ഇന്ത്യ വികസിപ്പിച്ച ‘കവച്’ സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കാൻ റെയിൽവേയ്ക്കു കഴിയാത്തതിൽ പരക്കെ വിമർശനം. ട്രെയിനുകളുടെ കൂട്ടിയിടിയും സിഗ്നൽ മറികടന്നും മറ്റുമുള്ള അപകടങ്ങളും ഒഴിവാക്കാൻ ഇന്ത്യ വികസിപ്പിച്ച ഓട്ടമാറ്റിക് സംവിധാനമാണ് കവച്.
അടൂർ ∙ അവധിക്ക് നാട്ടിലേക്കു യാത്ര ചെയ്യുകയായിരുന്നു. എസ് 5 കോച്ചിലായിരുന്നു സീറ്റ്. എമർജൻസി വാതിലിന്റെ അടുത്തു നിൽക്കുമ്പോഴാണ് വലിയ ശബ്ദം കേട്ടത്. വാതിൽ തകർന്ന് ഞാൻ സമീപത്തുള്ള വയലിലേക്കു തെറിച്ചു വീണു. എഴുന്നേറ്റു നോക്കുമ്പോൾ ട്രെയിൻ പാളം തെറ്റി മൂന്നോട്ടു നീങ്ങുന്നതാണു കണ്ടത്. കോച്ച് മറിഞ്ഞ് വാതിൽ മുകളിലേക്കു പൊങ്ങിനിൽക്കുകയായിരുന്നു.
എടക്കര ∙ കാതു തുളയ്ക്കുന്ന നിലവിളികൾ, കൈകാലുകൾ അറ്റുവീണ് ചോരയൊലിക്കുന്ന ശരീരവുമായി വെള്ളത്തിനായി യാചിക്കുന്നവർ, കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയുമടക്കം ചിതറിക്കിടക്കുന്ന മൃതശരീരങ്ങൾ... ഒഡീഷ ട്രെയിൻ ദുരന്തത്തിൽനിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ട, എടക്കരയിലെ മിനാർ ഹോട്ടൽ തൊഴിലാളി മിഡ്നാപുർ സ്വദേശി ശങ്കർ
തമിഴ്നാട്ടിലെ ഡാനിഷ്പേട്ടിൽ 28 വർഷം മുൻപു നടന്ന ട്രെയിൻ അപകടം പ്രമേയമാക്കി ‘പച്ച, മഞ്ഞ, ചുവപ്പ്’ എന്ന നോവലെഴുതുമ്പോൾ, അതുപോലൊരു അപകടം ആവർത്തിക്കരുതേ എന്നായിരുന്നു മനസ്സിൽ. പക്ഷേ, അതിലും വലിയൊരു അപകടം ബാലസോറിലുണ്ടായെന്നു കേട്ടപ്പോൾ വലിയ നടുക്കമാണ് അനുഭവപ്പെട്ടത്.
ഒഡീഷയിലെ ബാലസോറിൽ മൂന്നു ട്രെയിനുകൾ അപകടത്തിൽപെട്ടുണ്ടായ ജീവഹാനികൾ രാജ്യത്തിന്റെയാകെ ദുഃഖമായിത്തീരുന്നു. ഉറ്റവർ നഷ്ടപ്പെട്ട നൂറുകണക്കിനു കുടുംബങ്ങളിൽനിന്നുള്ള വിലാപമാണ് ഇപ്പോൾ ഇന്ത്യയുടെ കാതിലുള്ളത്. അപ്രതീക്ഷിതമായി ജീവിതത്തിന്റെ യാത്ര മുറിഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിക്കട്ടെ. രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തങ്ങളിലൊന്നാണിത്. ദാരുണമായ ഈ അപകടം ജനതയെയാകെ നടുക്കുന്നുവെന്നതു മാത്രമല്ല, റെയിൽവേയുടെ വിശ്വാസ്യതയ്ക്കു വലിയ മങ്ങലും ഏൽപിച്ചിരിക്കുകയാണ്. യാത്രാസൗകര്യത്തോടൊപ്പം സുരക്ഷയും ചേരുന്ന ഇരട്ടപ്പാളത്തിലൂടെയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനമായ ഇന്ത്യൻ റെയിൽവേ സഞ്ചരിക്കേണ്ടതെന്നിരിക്കെ, മരിച്ചവരുടെയും പരുക്കേറ്റവരുടെയും നീളുന്ന സങ്കടപ്പട്ടികയാണ് ബാലസോർ നൽകിയിരിക്കുന്നത്.
ഹൃദയഭേദകമായ ദുരന്തമാണുണ്ടായത്. കാരണങ്ങൾ സമഗ്രമായ അന്വേഷണത്തിലൂടെ കണ്ടുപിടിക്കട്ടെ. സുരക്ഷാവീഴ്ചയുണ്ടെന്ന ആരോപണങ്ങൾ ശാസ്ത്രീയ അന്വേഷണത്തിലൂടെ വിശകലനം ചെയ്യുന്നതുവരെ കാത്തിരിക്കണം. ട്രെയിൻ സുരക്ഷയെന്നതു വിപുലമായ വിഷയമാണ്. ട്രാക്ക് ശക്തിപ്പെടുത്തൽ ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യ വികസനം തന്നെയാണു മികച്ച രക്ഷാകവചം.
ന്യൂഡൽഹി ∙ ഉപകരണങ്ങളുടെ സാങ്കേതികത്തകരാറാണ് ഒഡീഷയിലെ ട്രെയിൻ അപകടത്തിനു കാരണമെന്നു സ്ഥലം പരിശോധിച്ച ഉന്നത റെയിൽവേ ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തൽ. സഞ്ചാരയോഗ്യമാണെന്ന് ഉറപ്പുവരുത്തി, നിർദിഷ്ട ട്രാക്കിലേക്കു ട്രെയിൻ വഴിതിരിച്ചുവിടുന്നത് ബിപിഎസി (ബ്ലോക്ക് പ്രൂവിങ് ബൈ ആക്സിൽ കൗണ്ടർ) സംവിധാനമാണ്.
ബാലസോർ (ഒഡീഷ) ∙ കൊൽക്കത്ത- ഭുവനേശ്വർ ദേശീയപാത 16നു സമാന്തരമായാണ് ബഹനാഗ റെയിൽവേ സ്റ്റേഷൻ. സ്റ്റേഷനിൽനിന്ന് 100 മീറ്റർ അകലെ ഇരുമ്പയിരുമായി നിർത്തിയിട്ട ഗുഡ്സ് ട്രെയിനിലാണ് കൊറമാണ്ഡൽ എക്സ്പ്രസ് ഇടിച്ചുകയറിയത്. ദേശീയപാതയ്ക്കു സമീപം വയലുകൾക്കു നടുവിലൂടെയാണു റെയിൽപാത. അപകടം നടന്ന് മിനിറ്റുകൾക്കകം നാട്ടുകാർ ഓടിയെത്തി.
പത്തനംതിട്ട ∙ ദീർഘദൂര ട്രെയിനുകളിൽ എസി കോച്ചുകൾ കൂട്ടുകയും സ്ലീപ്പർ, ജനറൽ കോച്ചുകൾ കുറയ്ക്കുകയും ചെയ്തത് ദുരന്തവ്യാപ്തി കൂട്ടിയതായി ആക്ഷേപം. അതിഥിത്തൊഴിലാളികൾ ആശ്രയിക്കുന്ന 2 പ്രധാന ട്രെയിനുകളാണ് അപകടത്തിൽപെട്ടത്. രണ്ടു ട്രെയിനുകളിലും ജനറൽ കോച്ചുകൾ തിങ്ങിനിറഞ്ഞിരുന്നത് മരണസംഖ്യ കൂടാൻ ഇടയാക്കി.