സൈറസ് അപകടം: പാലത്തിന്റെ ഘടനയും വില്ലൻ

Mail This Article
മുംബൈ ∙ ടാറ്റാ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി മരിക്കാനിടയായ കാറപകടം ഉണ്ടായതിൽ പാലത്തിന്റെ രൂപഘടനയ്ക്കും പങ്കുണ്ടെന്ന് ഫൊറൻസിക് സംഘം റിപ്പോർട്ട് നൽകി.
മഹാരാഷ്ട്ര പാൽഘറിലെ സൂര്യാനദിക്കു കുറുകെയുള്ള പാലത്തിന്റെ കൈവരിയിലേക്ക് കാർ ഇടിച്ചു കയറിയായിരുന്നു അപകടം. റോഡിന്റെ വശങ്ങളിലുള്ള വെള്ള വരയിൽ നിന്ന് നിശ്ചിത ദൂരത്തിലാണു കൈവരി സ്ഥാപിക്കേണ്ടത്. എന്നാൽ, ഇവിടെ റോഡിനോടു തൊട്ടുചേർന്നാണു കൈവരികൾ.
ഇരുവശത്തേക്കുമുളള പുതിയ പാലങ്ങൾക്കൊപ്പം പഴയ പാലം നിലനിർത്തിയതിനാൽ ഏതു പാലത്തിലൂടെ പോകണമെന്ന ആശയക്കുഴപ്പവും വാഹനം ഓടിച്ച ഡോ. അനാഹിത പാണ്ഡെയ്ക്ക് ഉണ്ടായിട്ടുണ്ടാകാം.
English Summary: Cyrus Mistry accident death