ക്ഷേത്രങ്ങൾ റീൽസ് ചിത്രീകരണ വേദിയല്ല: മദ്രാസ് ഹൈക്കോടതി
Mail This Article
×
ചെന്നൈ ∙ ക്ഷേത്രത്തിൽ റീൽസ് എടുക്കാൻ പാടില്ലെന്നു വ്യക്തമാക്കിയ മദ്രാസ് ഹൈക്കോടതി, ക്ഷേത്രങ്ങളെ റീൽസിന് വേദിയാക്കുന്നവർ ദൈവങ്ങളെ എത്രമാത്രം ബഹുമാനിക്കുന്നവരാണെന്നും ചോദിച്ചു. തിരുവേർകാട് ദേവി കരുമാരി അമ്മൻ ക്ഷേത്രത്തിൽ ഇൻസ്റ്റഗ്രാം റീലുകൾ ചിത്രീകരിച്ച ട്രസ്റ്റിക്കും ജീവനക്കാർക്കുമെതിരെ നടപടിയെടുക്കാൻ ദേവസ്വം വകുപ്പിനോടും നിർദേശിച്ചു.
ക്ഷേത്ര ട്രസ്റ്റിക്ക് എങ്ങനെയാണ് ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടാൻ കഴിയുന്നതെന്ന് ജസ്റ്റിസ് എം.ദണ്ഡപാണി ആശ്ചര്യപ്പെട്ടു. ഏപ്രിലിൽ ക്ഷേത്ര ട്രസ്റ്റി 12 സ്ത്രീകൾക്കൊപ്പം ശ്രീകോവിലിനു മുന്നിൽ റീൽസ് ചിത്രീകരിച്ചതിന് എതിരായ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
English Summary:
Temples are not places for reels shooting: Madras High Court
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.