ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ന്യൂയോർക്ക് ∙ ഡിസ്നിലാൻഡ‍ിലേക്കു വെക്കേഷനു കൊണ്ടുപോയശേഷം ഇന്ത്യൻ വംശജ 11 വയസ്സുകാരനായ മകനെ കഴുത്തുവെട്ടി കൊന്നു. കലിഫോർണിയയിലെ സാന്റ അന പട്ടണത്തിലെ ഒരു താമസകേന്ദ്രത്തിലാണു സംഭവം. പ്രതി സരിത രാമരാജുവിനെ(48) പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റം തെളിഞ്ഞാൽ 26 വർഷം വരെ തടവുശിക്ഷ ലഭിക്കും.

7 വർഷം മുൻപ് ഭർത്താവ് പ്രകാശ് രാജുവുമായി വിവാഹബന്ധം വേർപെടുത്തിയശേഷം സരിത കലിഫോർണിയയിലെ ഫെയർഫാക്സിലേക്കു പോയിരുന്നു. കർണാടകയിൽ നിന്നുള്ള പ്രകാശിനാണു മകന്റെ സംരക്ഷണച്ചുമതല കോടതി നൽകിയത്. കഴിഞ്ഞവർഷം മുതൽ ഇതു തിരിച്ചുകിട്ടാനായി സരിത നിയമവ്യവഹാരങ്ങൾ തുടങ്ങി. മകന്റെ ആരോഗ്യ, വിദ്യാഭ്യാസ കാര്യങ്ങളിൽ തന്റെ സമ്മതമില്ലാതെ മുൻഭർത്താവ് തീരുമാനങ്ങളെടുക്കുന്നു എന്നായിരുന്നു ആരോപണം. സരിതയ്ക്ക് അനുവദിച്ചിട്ടുള്ള 3 ദിവസ സന്ദർശന കാലയളവിലെ അവസാനദിവസമാണു ദാരുണകൃത്യം നടന്നത്.

കറിക്കത്തി ഉപയോഗിച്ച് മകന്റെ കഴുത്തുവെട്ടി മണിക്കൂറുകൾക്കുശേഷം സരിത പൊലീസിനെ വിവരം ഫോണിൽ വിളിച്ചറിയിച്ചു. ആത്മഹത്യ ചെയ്യാനായി താൻ അമിത അളവിൽ ഉറക്കഗുളിക കഴിച്ചെന്നും ഇവർ അറിയിച്ചു. തുടർന്ന് പൊലീസ് എത്തി, സരിതയെ ആശുപത്രിയിലെത്തിച്ച് ഉറക്കഗുളിക നീക്കം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി.

English Summary:

California: Saritha Rama Raju charged with beheading 11-year-old son

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com