ADVERTISEMENT

ന്യൂഡൽഹി ∙‘ ഏകഭൂമി, ഏകാരോഗ്യത്തിന് യോഗ’എന്നതാണ് ഈ വർഷത്തെ രാജ്യാന്തര യോഗാദിനത്തിന്റെ സന്ദേശമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. യോഗാദിനാചരണം മഹാ ഉത്സവമായി മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു.‘ലോകമെങ്ങും ആരോഗ്യപൂർണമാക്കാനാണു നാം ശ്രമിക്കുന്നത്. നിങ്ങളുടെ ജീവിതത്തിൽ ഇനിയും യോഗ ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ, ഇപ്പോൾത്തന്നെ തുടങ്ങൂ, വൈകിയിട്ടില്ല’–മൻ കി ബാത്തിൽ മോദി പറഞ്ഞു. യോഗ പരിശീലനം പ്രചരിപ്പിക്കാനായി 2015 ൽ ആണ് ഐക്യരാഷ്ട്ര സംഘടന ജൂൺ 21 രാജ്യാന്തര യോഗ ദിനമായി പ്രഖ്യാപിച്ചത്. യോഗയ്ക്കൊപ്പം ലോകമെങ്ങും ആയുർവേദ ചികിത്സയ്ക്കും പ്രചാരമേറുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

English Summary:

One Earth, One Health, Yoga: Modi Promotes Yoga for Global Health on International Yoga Day

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com