ഇന്നുമുതൽ കൂടുതൽ ദീർഘദൂര കെഎസ്ആർടിസി സർവീസുകൾ
Mail This Article
കോഴിക്കോട്∙ ഇന്നുമുതൽ കൂടുതൽ ദീർഘദൂര സർവീസുകൾ തുടങ്ങാനൊരുങ്ങി കെഎസ്ആർടിസി. കണ്ണൂർ, കായംകുളം, കൊട്ടാരക്കര ഡിപ്പോകളിൽനിന്നാണ് സൂപ്പർ ഫാസ്റ്റുകൾ ഓടിക്കുന്നത്.
കണ്ണൂരിൽനിന്ന് ഉച്ചയ്ക്ക് 2.10ന് പുറപ്പെട്ട് തലശ്ശേരി, കോഴിക്കോട്, തൃശൂർ വഴി രാത്രി 10.50ന് എറണാകുളത്ത് എത്തുന്ന രീതിയിൽ ഒരു സൂപ്പർഫാസ്റ്റ് ആരംഭിക്കും. ഇതു രാവിലെ 4ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.40ന് കണ്ണൂരിലെത്തിച്ചേരും. ഉച്ചയ്ക്ക് 3.10മുതൽ രാത്രി 8.10 വരെ ഓരോ മണിക്കൂർ ഇടവിട്ട് കണ്ണൂരിൽനിന്ന് എറണാകുളത്തെത്തുന്ന സൂപ്പർഫാസ്റ്റ് സർവീസുകളാണ് ഇന്നു തുടങ്ങുന്നത്. ഇവ രാവിലെ 5 മുതൽ ഓരോ മണിക്കൂർ ഇടവേളകളിൽ തിരികെ യാത്ര തിരിക്കും.
കായംകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് രാവിലെ 5.30നും 6.30നും സൂപ്പർഫാസ്റ്റ് സർവീസുകളാണ് തുടങ്ങുന്നത്. തിരുവനന്തപുരത്തുനിന്ന് ഉച്ചയ്ക്ക് 12.50നും 1.30നും എറണാകുളത്തേക്ക് സർവീസ് നടത്തും. എറണാകുളത്തുനിന്ന് രാത്രി 7.10നും 7.50നും കായംകുളത്തേക്കും സർവീസ് നടത്തും.
രാവിലെ 6നു 6.40നും കായംകുളത്തുനിന്ന് എറണാകുളം സൂപ്പർ ഫാസ്റ്റും തുടങ്ങുന്നുണ്ട്. ഇവ എറണാകുളത്തുനിന്ന് യഥാക്രമം ഉച്ചയ്ക്ക് 12.50നും 1.30നും തിരുവനന്തപുരത്തേക്ക് സർവീസ് നടത്തും. രാത്രി 7.10നും 7.50നും തിരുവനന്തപുരത്തുനിന്ന് കായംകുളത്തേക്ക് സർവീസ് നടത്തും.