വിശുദ്ധ ചാവറയച്ചന്റെ സംഭാവനകൾ ഏഴാം ക്ലാസ് പാഠപുസ്തകത്തിൽ ചേർക്കും
Mail This Article
×
തിരുവനന്തപുരം ∙ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ സംഭാവനകൾ അടുത്ത അധ്യയനവർഷം മുതൽ 7–ാം ക്ലാസിലെ സാമൂഹികശാസ്ത്രം പാഠഭാഗത്തിൽ ഉൾപ്പെടുത്തുമെന്നു മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പി.ജെ.ജോസഫിന്റെ സബ്മിഷനു മറുപടി നൽകി. സംഭാവനകൾ ഒഴിവാക്കിയതു ശരിയായില്ലെന്നും ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു.
10–ാം ക്ലാസിലെ സാമൂഹികശാസ്ത്ര പുസ്തകത്തിൽ സാമൂഹിക പരിഷ്‌കർത്താക്കളുടെ പട്ടികയിൽ ചാവറയച്ചന്റെ സംഭാവനകളെക്കുറിച്ചു സൂചിപ്പിക്കുന്നുണ്ട്. രണ്ടാം വർഷ ഹയർ സെക്കൻഡറി കേരളചരിത്രം ഭാഗം നാലിൽ ചാവറയച്ചന്റെ പ്രസിദ്ധീകരണങ്ങളും സാമൂഹിക പരിഷ്‌കരണത്തിൽ അദ്ദേഹത്തിന്റെ സംഭാവനകളും ചിത്രം സഹിതം പ്രതിപാദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
English Summary: Saint Chavara's life to include in text book
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.