ADVERTISEMENT

പാലക്കാട് ∙ നരവംശ ശാസ്ത്രജ്ഞനും കിർ‌ത്താഡ്സ് സ്ഥാപക ഡയറക്ടറുമായ ഡേ‍ാ.പി.ആർ.ജി.മാത്തൂർ (88) അന്തരിച്ചു. സാംസ്കാരിക, നരവംശശാസ്ത്ര ഗവേഷണ മേഖലയിൽ അരനൂറ്റാണ്ടിലധികം സജീവമായിരുന്നു. 

 കെ‍ാറഗർ, കാട്ടുനായ്ക്കർ, കുറുമ്പർ ആദിവാസി വിഭാഗങ്ങളെക്കുറിച്ചു  മാത്തൂരിന്റെ റിപ്പേ‍ാർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ സമുദായങ്ങളെ പ്രാചീന ഗേ‍ാത്രവിഭാഗത്തിൽപ്പെടുത്തിയത്.  ‘ദ് മാപ്പിള ഫിഷർഫേ‍ാക് ഒ‍ാഫ് കേരള’ പുസ്തകമെഴുതി. ശബരിമല, ഗുരുവായൂർ ക്ഷേത്രങ്ങളെക്കുറിച്ചും അദ്ദേഹം ആധികാരിക പഠനം നടത്തി.

കെ‍ാൽക്കത്ത സർവകലാശാലയിൽ നിന്നു കൾച്ചറൽ ആന്ത്രപ്പേ‍‍ാളജിയിൽ പിഎച്ച്ഡി നേടിയ പി.ആർ.ജി.മാത്തൂർ കെ‍ാൽക്കത്ത ആന്ത്രപ്പോളജിക്കൽ സെ‍ാസൈറ്റി ഒ‍ാഫ് ഇന്ത്യയിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റും റിസർച് അസേ‍ാഷ്യേറ്റുമായി 1973 വരെ ഗവേഷണം നടത്തി.   

  1987 വരെ കിർത്താഡ്സിന്റെ സ്പെഷൽ ഒ‍ാഫിസറും ഡയറക്ടറുമായിരുന്നു.  ദേശീയ പിന്നാക്ക വിഭാഗ കമ്മിഷൻ അംഗം, ഇന്റർനാഷനൽ കമ്മിഷൻ ഒ‍ാഫ് ആന്ത്രപ്പോളജിക്കൽ റിസർച് ചാപ്റ്റർ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു. മുദ്ദമൂപ്പൻ സ്മാരക പഠനകേന്ദ്രം, സെന്റർ ഫേ‍ാർ ഇൻഡിജിനസ് നേ‍ാളജ് കൾചർ ആൻഡ് സയൻസ്, അനന്തകൃഷ്ണയ്യർ ഇന്റർനാഷനൽ സെന്റർ ഫേ‍ാർ ആന്ത്രപ്പോളജിക്കൽ സ്റ്റഡീസ് എന്നിവ സ്ഥാപിച്ചു. 

ഭാര്യ: രുക്മിണി, മകൻ: ഡേ‍ാ. ശ്രീനിവാസൻ, പരേതയായ ആശ. മരുമകൾ: ഡേ‍ാ.എൻ.സേ‍ാന (ജില്ലാ ആശുപത്രി, പാലക്കാട്).

മലയാള മനേ‍ാരമയ്ക്കു വേണ്ടി പാലക്കാട് കേ‍ാ ഒ‍ാർഡിനേറ്റിങ് എഡിറ്റർ സുരേഷ് ഹരിഹരൻ ആദരാഞ്ജലി അർപ്പിച്ചു.

 

English Summary: PRG Mathur passes away

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com