ചിന്നക്കനാൽ പഞ്ചായത്ത് സെക്രട്ടറിക്ക് സസ്പെൻഷൻ; നടപടി റവന്യു വകുപ്പ് എതിർത്തിട്ടും കെട്ടിടങ്ങൾക്ക് പ്രവർത്തനാനുമതി നൽകിയതിന്

Mail This Article
രാജകുമാരി ∙ റവന്യു വകുപ്പ് സ്റ്റോപ് മെമ്മോ നൽകിയ കെട്ടിടങ്ങൾക്കു പ്രവർത്തനാനുമതി നൽകിയ സംഭവത്തിൽ ചിന്നക്കനാൽ പഞ്ചായത്ത് സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു.
റവന്യു ഉത്തരവിനെ തുടർന്നു പ്രവർത്തനം നിർത്തിവച്ച 7 കെട്ടിടങ്ങളിൽ അഞ്ചെണ്ണത്തിനു പ്രവർത്തനാനുമതി നൽകിയ പഞ്ചായത്ത് സെക്രട്ടറി മധുസൂദനൻ ഉണ്ണിത്താനെതിരെയാണു നടപടി. പഞ്ചായത്ത് സെക്രട്ടറിയോട് ഇന്നലെ നേരിട്ടു ഹാജരാകാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു.
ഇതിനു മുൻപു തന്നെ സെക്രട്ടറിയെ സസ്പെൻഡ് ചെയ്തുകൊണ്ട് പഞ്ചായത്ത് വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ ഉത്തരവിറങ്ങി. നിയമലംഘനങ്ങളുടെ പേരിൽ ദേവികുളം, പീരുമേട്, ഉടുമ്പൻചോല താലൂക്കുകളിലായി 57 കെട്ടിടങ്ങൾക്കു ഹൈക്കോടതി നിർദേശപ്രകാരം റവന്യു വകുപ്പ് പ്രവർത്തനാനുമതി നിഷേധിച്ചിരുന്നു.