ADVERTISEMENT

പി.പി.ദിവ്യ നവീൻ ബാബുവിനോടു ചെയ്തതിനെ പണ്ട് ഉണ്ണിയാർച്ച ചെയ്തതുപോലെയുള്ള സാഹസികതയെന്നു വാഴ്ത്തിയവരുണ്ടെന്ന് എഴുത്തുകാരൻ സി.വി.ബാലകൃഷ്ണൻ. ധീരപ്രവൃത്തിയായി ശ്ലാഘിച്ച് പല എഴുത്തുകാരും സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ടു. ബാക്കിയുള്ളവർ തന്ത്രപരമായ മൗനം പാലിച്ചു. പദവിക്കും പുരസ്കാരത്തിനും അംഗീകാരത്തിനുംവേണ്ടി സാംസ്കാരികപ്രവർത്തകർ പാലിക്കുന്ന മൗനം അങ്ങേയറ്റം കുറ്റകരമാണെന്നു മനോരമ ഹോർത്തൂസിനെത്തിയ സി.വി.ബാലകൃഷ്ണൻ പറഞ്ഞു.

മുഖ്യമന്ത്രിയെന്ന നിലയിൽ ഇഎംഎസിനുണ്ടായിരുന്ന ധൈഷണികതയും ഇ.കെ.നായനാർക്കുമുണ്ടായിരുന്ന ജനകീയതയും പിണറായി വിജയനില്ല. ഒരേ പ്രത്യയശാസ്ത്രമാണു വ്യക്തികളെ രൂപപ്പെടുത്തുന്നതെങ്കിൽ ശൈലിയും ഒന്നാവണമല്ലോ. എന്നാൽ, ജനങ്ങളിൽനിന്ന് അകന്നുപോകുന്ന ഭരണരീതിയാണു പിണറായിയുടേത്. അദ്ദേഹം ഏതോ ഭ്രമകൽപനയിലാണു ജീവിക്കുന്നത്. ഇടതുപക്ഷത്തിന് ഇന്ത്യൻ സാഹചര്യത്തിൽ രാഷ്ട്രീയമായ പ്രസക്തിയില്ലെന്നും ദുർബലമാണെന്നും സി.വി.ബാലകൃഷ്ണൻ പറഞ്ഞു.. ഇപ്പോഴത്തെ നേതാക്കൾ ഇടതുപക്ഷം എന്നു പറയുമ്പോൾ ഫലിതമായാണു തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.

English Summary:

C.V. Balakrishnan notes that some people praise P P Divya as akin to Unniyarcha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com