ADVERTISEMENT

തിരുവനന്തപുരം∙ ഡിവൈഎഫ്ഐ നേതാവായ സിൻഡിക്കറ്റ് അംഗം ജെ.എസ്.ഷിജുഖാൻ യുജിസി ചട്ടത്തിനു വിരുദ്ധമായി അഭിമുഖം നടത്തി കേരള സർവകലാശാലയ്ക്കു സമർപ്പിച്ച അധ്യാപക നിയമന റാങ്ക് പട്ടിക തള്ളി. ചട്ടവിരുദ്ധമായി തയാറാക്കിയെന്നാരോപിച്ച് റാങ്ക് പട്ടികയുടെ സാധുത ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതിയിലെത്തിയതിനാൽ അംഗീകരിക്കാനാകില്ലെന്നു സിൻഡിക്കറ്റ് യോഗത്തിൽ വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ നിലപാടെടുത്തു.

പകരം സർക്കാർ കോളജുകളിൽനിന്നു വിരമിച്ച അധ്യാപകരെ ‘ അജേൺഡ് ഫാക്കൽറ്റി’യായി നിയമിക്കാൻ സിൻഡിക്കറ്റ് തീരുമാനിച്ചു. വിസി അല്ലെങ്കിൽ 10 വർഷം പ്രഫസർഷിപ്പുള്ള അധ്യാപകൻ എന്നിവരിലൊരാൾ അധ്യക്ഷനായി സിലക്‌ഷൻ കമ്മിറ്റി രൂപീകരിക്കണമെന്ന യുജിസി ചട്ടം ലംഘിച്ച് ഷിജുഖാൻ അധ്യക്ഷനായി സമിതി രൂപീകരിച്ചതു മലയാള മനോരമയാണു പുറത്തുകൊണ്ടുവന്നത്.

സർവകലാശാലയിൽ നാലു വർഷ ബിരുദ കോഴ്സ് തുടങ്ങിയതിന്റെ ഭാഗമായി 11 പഠനവകുപ്പുകളിലേക്കായി 12 അസി.പ്രഫസർമാരെ 11 മാസത്തെ കരാറിൽ നിയമിക്കുന്നതിനാണു ഷിജുഖാൻ സമിതി റാങ്ക് പട്ടിക തയാറാക്കിയത്.

യുജിസി മാനദണ്ഡമനുസരിച്ച് യോഗ്യതയുള്ളയാളുടെ പേര് വിസി നേരത്തേ തന്നെ നിർദേശിച്ചിരുന്നു. ഈ അധ്യാപിക സിപിഎം നോമിനിയായ സിൻഡിക്കറ്റ് അംഗമായിരുന്നിട്ടും പേരു വെട്ടി. ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റിയംഗവും ജില്ലാ പ്രസിഡന്റുമായ ഷിജുഖാന് അധ്യാപന പരിചയമില്ല.

English Summary:

Violation of norms in temporary appointment at Kerala university

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com