ശിവഗിരി ∙ മഹാത്മാഗാന്ധിയും ശ്രീനാരായണ ഗുരുവും കൂടിക്കാഴ്ച നടത്തിയതിന്റെ ശതാബ്ദി ആഘോഷം ഇന്ന് ശിവഗിരിയിൽ. ഇരുവരും സംവാദം നടത്തിയ ശിവഗിരിക്കടുത്തുള്ള വനജാക്ഷി മന്ദിരത്തിലേക്ക് രാവിലെ 9.30നു സന്യാസിമാരുടെ അനുസ്മരണ യാത്രയുണ്ടാകും. 10ന് വനജാക്ഷി മന്ദിരം ‘സമാഗമ ശതാബ്ദി സ്മാരക മ്യൂസിയ’മായി ഗാന്ധിജിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി സമർപ്പിക്കും. 10.15ന് ശിവഗിരിയിലേക്ക് ‘ഏകലോക സങ്കൽപ സന്ദേശയാത്ര’. 10.30നു ശതാബ്ദി സമ്മേളനം തുഷാർ ഗാന്ധി ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷനാകും. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. രണ്ടിനു സമാഗമത്തിന്റെ പുനരാവിഷ്കാരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.