ADVERTISEMENT

കൊച്ചി∙ ട്രെയിനിലെ കവർച്ചയ്ക്ക് ഇരയായി ചലച്ചിത്ര താരം സന്തോഷ് കീഴാറ്റൂർ. കഴിഞ്ഞ രാത്രി എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേയാണ് തിരിച്ചറിയൽ രേഖകളും പണവും അടങ്ങിയ ബാഗ് നഷ്ടമായത്. സന്തോഷ് കീഴാറ്റൂരിന്റെ പരാതിയിൽ റയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു. 

‘തുരന്തോ എക്സ്പ്രസിൽ ടുടയർ എസി കമ്പാർട്മെന്റിലായിരുന്നു സംഭവം. എന്റെ കയ്യിൽ രണ്ടു ബാഗുകളുണ്ടായിരുന്നു. ബാഗ് സീറ്റിൽ വച്ച് ബാത്ത്റൂമിൽ പോയി. തിരിച്ച് വന്നപ്പോൾ ബാഗ് കാണാനില്ല. അപ്പോൾ തന്നെ ടിടിആറിനോടു പറഞ്ഞു. അടുത്ത സ്റ്റേഷനിൽ ഇറങ്ങി പരാതി നൽകാൻ അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ രാവിലെ തന്നെ കോഴിക്കോട് എത്തണമെന്നുള്ളതിനാൽ ചെയ്യാൻ കഴിഞ്ഞില്ല. തിരിച്ചറിയൽ കാർഡ്, പാൻകാർഡ്, പഴ്സ്, കുറച്ചു പണം എന്നിവ ബാഗിൽ ഉണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങൾ നോക്കി ആർപിഎഫുകാർ  പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പൈസ അവരെടുത്തോട്ടെ വിലപ്പെട്ട രേഖകൾ തിരിച്ചു നൽകിയാൽ മതി.’– സന്തോഷ് കീഴാറ്റൂർ‍ പറഞ്ഞു. 

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com