സ്പ്രിന്‍ക്ലറിലെ ആരോപണങ്ങള്‍ തെളിഞ്ഞു; കൂടുതല്‍ നിയമ നടപടിക്കെന്നു ചെന്നിത്തല

Mail This Article
തിരുവനന്തപുരം ∙ സ്പ്രിന്‍ക്ലർ കരാറിൽ തന്റെ ആരോപണങ്ങള്‍ ശരിയെന്ന് തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 200 കോടിയുടെ വ്യക്തി വിവരങ്ങള്‍ കമ്പനിക്ക് കിട്ടിയിട്ടുണ്ട്. കേസ് ഹൈക്കോടതിയില്‍ നിലനില്‍ക്കുകയാണ്. നിയമ വിദഗ്ധരുമായി ആലോചിച്ച് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.
കോവിഡ് രോഗികളുടെ വിവര വിശകലനത്തിന് സ്പ്രിന്‍ക്ലറിന് കരാര്‍ നല്‍കിയതില്‍ വീഴ്ചയെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് ചെന്നിത്തലയുടെ ആരോപണം. കരാറിന് മുൻപ് നിയമ സെക്രട്ടറിയുടെ ഉപദേശം തേടാത്തതു നടപടിക്രമങ്ങളിലെ വീഴ്ചയാണ്. കരാറിന് മുന്‍കയ്യെടുത്തതും ഒപ്പുവച്ചതും മുഖ്യമന്ത്രിയുടെ മുന്‍ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറാണ്.
കരാര്‍ വഴി 1.8 ലക്ഷം പേരുടെ വിവരങ്ങള്‍ സ്പ്രിന്‍ക്ലറിന് ലഭ്യമായെന്നും സമിതി കണ്ടെത്തി. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എട്ടിന നിര്‍ദേശങ്ങളും വിദഗ്ധസമിതി നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. മുന്‍ വ്യോമയാന സെക്രട്ടറി എം.മാധവന്‍ നമ്പ്യാരും സൈബര്‍ സുരക്ഷാവിദഗ്ധന്‍ ഗുല്‍ഷന്‍ റോയിയും അടങ്ങിയ കമ്മിറ്റി സമര്‍പ്പിച്ച 23 പേജുള്ള റിപ്പോര്‍ട്ടിലാണു വീഴ്ചകള്‍ എണ്ണിപ്പറയുന്നത്.
Content Highlight: Sprinklr probe report, Ramesh Chennithala