നിവാർ തീവ്രത കുറഞ്ഞു; തമിഴ്നാട്ടിലും ആന്ധ്രയിലും പുതുച്ചേരിയിലും വൻനാശം

Mail This Article
ചെന്നൈ ∙ നിവാർ ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞെങ്കിലും തമിഴ്നാട്ടിലും പുതുച്ചേരിയിലും ആന്ധ്രപ്രദേശിലും വൻ കൃഷിനാശം. ഈയാഴ്ച കൂടി മഴ തുടരുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തമിഴ്നാട്ടില്‍ 3 പേരും ആന്ധ്രയില്‍ ഒരാളും മരിച്ചു. തമിഴ്നാട്ടിലെ ചെങ്കൽപെട്ട് ജില്ലയിൽമാത്രം 1700 ഏക്കർ നെൽകൃഷി നശിച്ചു.
പുതുച്ചേരിയിൽ ഇതുവരെ 400 കോടിയുടെ നഷ്ടം ഉണ്ടായതായി മുഖ്യമന്ത്രി വി.നാരായണ സ്വാമി അറിയിച്ചു. ചെമ്പരപ്പാക്കം തടാകത്തിൽനിന്നു തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് 1500 ഘനഅടി ആയി കുറച്ചു. ഇതോടെ അഡയാർ പുഴയിലെ ജലനിരപ്പ് താഴ്ന്നു. ചെന്നൈയിലുൾപ്പെടെ നഗരത്തിലെ താഴ്ന്ന ഭാഗങ്ങളിൽനിന്നു വെള്ളം ഇറങ്ങിത്തുടങ്ങിയതിന്റെ ആശ്വാസത്തിലാണു നാട്ടുകാർ.
Content Highlights: Cyclone Nivar, Cyclone Nivar Affected Areas