ADVERTISEMENT

ന്യൂഡൽഹി∙ കോവിഡ് രോഗികൾക്ക് നൽകുന്ന മരുന്നായ റെംഡിസിവിർ ഉൽപാദനശേഷി പ്രതിമാസം 38 ലക്ഷത്തിൽനിന്നും 119 ലക്ഷം വൈലുകൾ ആയി ഉയർത്തി. രാജ്യത്തെ 7 ഫാർമസ്യൂട്ടിക്കൽ കമ്പനികളിലാണ് റെംഡിസിവിർ ഉൽപാദിപ്പിക്കുന്നത്. പേറ്റന്റ് ഉടമകളായ അമേരിക്കയിലെ ഗില്യഡ് ലൈഫ് സയൻസസിന്റെ പ്രത്യേക അനുമതിയോടെയാണ് ഉൽപാദനം വർധിപ്പിച്ചത്.

38 കേന്ദ്രങ്ങൾക്ക് കൂടി അനുമതി നൽകിയതോടെ രാജ്യത്തെ റെംഡിസിവിർ ഉൽപാദന കേന്ദ്രങ്ങളുടെ എണ്ണം 22 നിന്നും 60 ആയി ഉയർന്നു. വിദേശ രാജ്യങ്ങളിൽനിന്നും ഉൽപ്പാദകർക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളും ഉപകരണങ്ങളും  ലഭ്യമാക്കുന്നുമുണ്ട്. ഏപ്രിൽ 11 മുതൽ റെംഡിസിവിർ മരുന്നിന്റെ കയറ്റുമതി നിരോധിച്ചിട്ടുണ്ട്. റെംഡിസിവിർ ഇൻജക്ഷൻ, റെംഡിസിവിർ ഉൽപാദനത്തിന് ഉപയോഗിക്കുന്ന റെംഡിസിവിർ എപിഐ ബീറ്റാ, സൈക്ലോഡെക്സ്ട്രിൻ എന്നിവയുടെ കസ്റ്റംസ് തീരുവയും എടുത്തു കളഞ്ഞിരുന്നു.

സർക്കാർ, സ്വകാര്യ ആശുപത്രികളിൽ മരുന്നിന്റെ ശരിയായ വിതരണം നടക്കുന്നുവെന്ന് പരിശോധിക്കാൻ സംസ്ഥാനങ്ങൾക്ക്  നിർദേശം നൽകിയിട്ടുണ്ട്. ‌2021 ഏപ്രിൽ 21 മുതൽ മേയ് 15 വരെ 54.15 ലക്ഷം വൈലുകൾ ആണ് രാജ്യത്തുടനീളം വിതരണം ചെയ്തത്.

മേയ് 16 വരെയുള്ള കണക്കുകൾ പ്രകാരം വിവിധ രാജ്യങ്ങൾ സംഘടനകൾ എന്നിവരിൽനിന്നുള്ള സംഭാവനയായി 5.26 ലക്ഷം റെംഡിസിവിർ വൈലുകൾ ലഭ്യമായിട്ടുണ്ട്. ഇതിന് പുറമെ വിദേശ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത നാൽപ്പതിനായിരം വൈലുകളും സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങൾക്ക് നൽകിയിട്ടുണ്ട്.

English Summary: Remdesivir production capacity increased  

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com