ADVERTISEMENT

തിരുവനന്തപുരം∙ ഒഎൻവി കൾചറൽ അക്കാദമിയുടെ ഒഎൻവി സാഹിത്യ പുരസ്കാരം (3 ലക്ഷം രൂപ) കഥാകൃത്ത് ടി.പത്മനാഭന്. കഥാ സാഹിത്യത്തിനു നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണു പുരസ്കാരം. രണ്ടു വർ‌ഷത്തെ ഒഎൻവി യുവ കവി പുരസ്കാരങ്ങളും (50,000 രൂപ) പ്രഖ്യാപിച്ചു. 2021ൽ അരുൺ കുമാർ അന്നൂരും (കലിനളൻ) 2022ൽ അമൃത ദിനേശും (അമൃതഗീത) പുരസ്കാരത്തിന് അർഹരായി. 152 കൃതികളിൽ നിന്നാണ് ഇവരുടെ കവിത സമാഹാരങ്ങൾ പുരസ്കാരം നേടിയത്. 

amritha-arun-kumar
യുവകവി പുരസ്കാരം നേടിയ അമൃത ദിനേശ്, അരുൺ കുമാർ അന്നൂർ

ഒഎൻവി കുറുപ്പിന്റെ ജൻമദിനമായ മേയ് 27ന് തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്നു കൾചറൽ അക്കാദമി പ്രസിഡന്റ് അടൂർ ഗോപാലകൃഷ്ണൻ അറിയിച്ചു. 

English Summary: T Padmanabhan Wins ONV Literary Award

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com