മോദിയുടെ ക്രൈസ്തവ നയതന്ത്രം പരാജയം; സഭകള്‍ക്ക് ഒരുറപ്പും നല്‍കിയില്ല: എ.കെ.ബാലന്‍

Mail This Article
തിരുവനന്തപുരം∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം കൊണ്ട് ബിജെപിക്ക് രാഷ്ട്രീയ നേട്ടമുണ്ടായില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്‍. മോദിയെ കാണാന്‍ ജനപ്രളയമുണ്ടായില്ല. തന്നെ കണ്ട ക്രൈസ്തവ സഭകള്‍ക്ക് പ്രധാനമന്ത്രി ഒരു ഉറപ്പും നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു.
‘‘സഭാതര്‍ക്കം, റബര്‍വില, മണ്ണെണ്ണ സബ്സിഡി എന്നിവയില്‍ ഒരു പ്രഖ്യാപനവുമില്ല. മോദിയുടെ ക്രൈസ്തവ നയതന്ത്രം പരാജയമാണ്. സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തില്‍ പ്രധാനമന്ത്രിയുടെ അന്വേഷണ ഏജന്‍സികള്‍ പരാജയപ്പെട്ടു. പ്രധാനമന്ത്രി രാജിവയ്ക്കുകയാണ് വേണ്ടത്’’ – അദ്ദേഹം പറഞ്ഞു.
കേന്ദ്രം തത്വത്തില്‍ സില്‍വര്‍ലൈന്‍ പദ്ധതി അംഗീകരിക്കാത്തതിനാലാണ് ഇന്നലെ പ്രധാനമന്ത്രിക്കു മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അക്കാര്യം ഉന്നയിക്കാത്തതെന്നും എ.കെ.ബാലന്‍ പറഞ്ഞു.
English Summary: AK Balan on PM Modi's Meets with Church Leaders