ഭക്ഷണം വാങ്ങി മടങ്ങി വരവെ ബൈക്ക് കുഴിയിൽ വീണു; ബെംഗളൂരുവിൽ മലയാളി വിദ്യാർഥികൾ മരിച്ചു

Mail This Article
ബെംഗളൂരു∙ റോഡിലെ കുഴിവെട്ടിക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് രണ്ടു മലയാളി യുവാക്കൾ മരിച്ചു. കൊല്ലം പാരിപ്പള്ളി കല്ലുവാതുക്കൽ മേവനകോണം വൈഷ്ണവത്തിൽ സുരേഷ്കുമാറിന്റെ മകൻ എസ്.വിഷ്ണുകുമാർ (22), പൂയ്യപ്പള്ളി മരുതമനപള്ളി കല്ലുവിളവീട്ടിൽ ജേക്കബ് ജോർജിന്റെ മകൻ ആൽബി ജി.ജേക്കബ് (22) എന്നിവരാണ് മരിച്ചത്.
Read also: ‘നമ്മുടെ മോളു പോയി അജുവേ, ഞാന്‍ കൊന്നു’: ആൺസുഹൃത്തിന് അമ്മയുടെ സന്ദേശം
തിങ്കളാഴ്ച രാത്രി ഭക്ഷണം വാങ്ങി മടങ്ങിവരുമ്പോൾ ഹെന്നൂർ–ബാഗലൂർ റോഡിലെ കന്നൂരിലാണ് അപകടം. ഇരുവരും കൊത്തന്നൂർ കോശീസ് കോളജിലെ ഡിഗ്രി വിദ്യാർഥികളാണ്. മൃതദേഹം എഐ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ അംബേദ്കർ മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.