അഴിമതിക്കേസ്: ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാൽ മാലിക്കിന്റെ വസതിയിൽ ഉൾപ്പെടെ സിബിഐ റെയ്ഡ്
Mail This Article
×
ന്യൂഡല്‍ഹി∙ ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ വസതിയില്‍ ഉള്‍പ്പെടെ സിബിഐ റെയ്ഡ്. മാലിക്കുമായി ബന്ധപ്പെട്ട 30 ഇടങ്ങളിലാണ് സിബഐ പരിശോധന നടത്തുന്നത്. ജലവൈദ്യുതപദ്ധതി കരാര്‍ നല്‍കിയതിലെ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണമാണ് നടക്കുന്നത്.
അതേസമയം താന്‍ ആശുപത്രിയില്‍ കഴിയുന്ന സമയത്താണ് സിബിഐ റെയ്ഡ് നടത്തുന്നതെന്ന് സത്യപാല്‍ മാലിക്ക് കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ചതിനു പിന്നാലെ ബിജെപി ബന്ധം സത്യപാല്‍ മാലിക്ക് ഉപേക്ഷിച്ചിരുന്നു.
English Summary:
Probe agency searches Satya Pal Malik's premises in corruption case
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.