കെഎസ്‌എഫ്‌ഇ ശാഖയിൽ യുവതിക്ക് വെട്ടേറ്റു; സഹോദരീഭർത്താവ് അറസ്റ്റിൽ

Mail This Article
ആലപ്പുഴ∙ കെഎസ്‌എഫ്‌ഇ ശാഖയിൽ യുവതിക്കു വെട്ടേറ്റ സംഭവത്തിൽ സഹോദരീഭർത്താവ് അറസ്റ്റിൽ. കെഎസ്‌എഫ്‌ഇ കലക്‌ഷൻ ഏജന്റ് പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാർഡിൽ കാളുതറ വീട്ടിൽ മായാദേവിക്കാണു പുറത്തു വെട്ടേറ്റത്. കഴുത്തിനു താഴെ ആഴത്തിൽ മുറിവേറ്റ ഇവർ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കൈചൂണ്ടി കളരിക്കൽ ശ്രീവിഹാറിൽ സുരേഷ് ബാബുവിനെ സൗത്ത് പൊലീസ് അറസ്റ്റു ചെയ്തു.
Read More: ചീറ്റിയ പടക്കം വീണ്ടും കൊണ്ടുവന്നിട്ട് എന്ത് പ്രതികരിക്കാനാണ്?: കുഴൽനാടനോട് പി.രാജീവ്
തിങ്കളാഴ്ച ഉച്ചയ്‌ക്ക് ഒന്നോടെ കെഎസ്‌എഫ്‌ഇ കളർകോട് ശാഖയിൽ പണമടക്കാൻ എത്തിയതായിരുന്നു മായ. ഇവർ ജീവനക്കാരുമായി സംസാരിക്കുന്നതിനിടെ സ്ഥാപനത്തിലേക്ക് അതിക്രമിച്ചെത്തിയ പ്രതി, പിന്നിൽനിന്നാണ് ആക്രമിച്ചത്. ഇതിനിടെ, തെറിച്ചുപോയ ആയുധം എടുക്കാൻ ശ്രമിക്കുന്നതിനിടെ ഓഫിസിലെ മറ്റുജീവനക്കാരെത്തിയാണു പ്രതിയെ കീഴ്‌പ്പെടുത്തിയത്.
ഭാര്യയുടെ പരാതിയിൽ ജയിലിലായിരുന്ന സുരേഷ് ബാബു രണ്ടു ദിവസം മുൻപാണ് മോചിതനായത്. കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു.