ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ബെംഗളൂരു ∙ മുതിർന്ന മാധ്യമ പ്രവർത്തകയായിരുന്ന ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട് 7 വർഷം പിന്നിട്ടിട്ടും വിചാരണ നടപടികൾ ഇഴയുന്നതിനെ ചോദ്യംചെയ്ത് കുടുംബാംഗങ്ങളും മനുഷ്യാവകാശ പ്രവർത്തകരും. വിചാരണ ഊർജിതമാക്കാൻ പ്രത്യേക ഫാസ്റ്റ്ട്രാക്ക് കോടതി സജ്ജീകരിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ട് 8 മാസം കഴിഞ്ഞിട്ടും നടപ്പിലായിട്ടില്ല. വിചാരണ വൈകിയതിനാൽ കേസിലെ 4 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. തുടർന്ന് സുപ്രീം കോടതി ഇതു ശരിവച്ചു.

ഈ സാഹചര്യത്തിലാണു ഗൗരിയുടെ സഹോദരിയും സിനിമാ സംവിധായകയുമായ കവിതാ ലങ്കേഷ് ഉൾപ്പെടെയുള്ളവർ വിചാരണ വേഗത്തിലാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. 2022ലാണ് കേസിലെ വിചാരണ ആരംഭിച്ചത്. 530 സാക്ഷികളിൽ 137 പേരെ മാത്രമാണ് വിസ്തരിച്ചത്. 2017 സെപ്റ്റംബർ 5ന് രാജരാജേശ്വരി നഗറിലെ വസതിക്കു മുന്നിൽ ഗൗരി വെടിയേറ്റു കൊല്ലപ്പെട്ട കേസിൽ, മുഖ്യ ആസൂത്രകനായ അമോൽ കാലെ, രണ്ടാം പ്രതിയും കൊലയാളിയുമായ പരശുറാം വാഗ്മർ എന്നിവർ ഉൾപ്പെടെ 18 പ്രതികളാണുള്ളത്.

തീവ്രഹിന്ദു സംഘടനകളായ സനാതൻ സൻസ്ഥ, ശ്രീരാമസേന, ഹിന്ദു ജനജാകൃതി സമിതി, ഹിന്ദു യുവസേന എന്നിവയുടെ പ്രവർത്തകരാണിവർ. പുരോഗമനവാദികളായ പ്രഫ.എം.എം.കലബുറഗി, നരേന്ദ്ര ധബോൽക്കർ, ഗോവിന്ദ് പൻസാരെ എന്നിവരുടെ വധക്കേസുകളിലും ഇവരിൽ പലരും പ്രതികളാണ്.

English Summary:

Gauri Lankesh Murder: Seven Years On, Family and Activists Demand Justice, Question Slow Trial

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com