ADVERTISEMENT

കോഴിക്കോട്∙ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. കുറ്റ്യാടി കായക്കൊടി ഐക്കൽ ജിതിൻ കൃഷ്ണയുടെ ഭാര്യ നാൻസി (27) ആണ് മരിച്ചത്. കോട്ടപ്പറമ്പ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇന്നലെ രാവിലെ പ്രസവ സമയത്ത് യുവതിക്ക് അപസ്മാരം ഉണ്ടായതിനെത്തുടർന്ന് ഗുരുതരാവസ്ഥയിലായി. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. 

നിരീക്ഷണത്തിലിരിക്കുന്ന കുട്ടിയുടെ ആരോഗ്യസ്ഥിതി 24 മണിക്കൂറിന് ശേഷമേ പറയാൻ സാധിക്കൂ എന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അച്ഛൻ: ചന്ദ്രൻ. അമ്മ: റീന.

English Summary:

Woman died of epilepsy during childbirth

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com