പൊക്കിൾക്കൊടി മുറിച്ച്, ദൃശ്യം പ്രചരിപ്പിച്ച കേസ്: മാപ്പ് പറഞ്ഞ് യുട്യൂബർ ഇർഫാൻ
Mail This Article
×
ചെന്നൈ ∙ നവജാതശിശുവിന്റെ പൊക്കിൾക്കൊടി മുറിക്കുകയും ദൃശ്യങ്ങൾ തന്റെ യുട്യൂബ് ചാനലിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുട്യൂബർ ഇർഫാൻ മാപ്പ് പറഞ്ഞു. ദുരുദ്ദേശ്യത്തോടെ ചെയ്ത പ്രവൃത്തിയല്ലെന്നും സംസ്ഥാനത്തെ മെഡിക്കൽ നിയമങ്ങളെ താൻ ബഹുമാനിക്കുന്നുണ്ടെന്നും സഹായി വഴി ആരോഗ്യവകുപ്പിനു നൽകിയ വിശദീകരണക്കത്തിൽ ഇർഫാൻ വ്യക്തമാക്കി.
നിലവിൽ വിദേശത്താണ് ഇർഫാൻ. ഷോളിംഗനല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ഭാര്യ പ്രസവിച്ച ശേഷമുള്ള ദൃശ്യങ്ങളും കുഞ്ഞിന്റെ പൊക്കിൾക്കൊടി ഡോക്ടർമാരുടെ സമ്മതത്തോടെ മുറിക്കുന്നതിന്റെയും ദൃശ്യങ്ങൾ ഇർഫാൻ തന്റെ വിഡിയോ ചാനലിലൂടെ പുറത്തുവിട്ടതാണു വിവാദമായത്.
English Summary:
Tamil Nadu YouTuber apologises after row over video of him cutting newborn's umbilical cord
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.