ADVERTISEMENT

പ്രയാഗ്‌രാജ് 64 കോടിയിലേറെ തീർഥാടകരുടെ പങ്കാളിത്തത്താൽ ലോകശ്രദ്ധ നേടിയ മഹാകുംഭമേളയ്ക്കു ശിവരാത്രി ദിനത്തിലെ പുണ്യസ്നാനത്തോടെ ഇന്ന് സമാപനം. 45 ദിവസത്തെ തീർഥാടനം ത്രിവേണി സംഗമത്തിലെ അമൃതസ്നാനത്തോടെയാണ് സമാപിക്കുക. രാവിലെ 11.08 മുതൽ നാളെ രാവിലെ 8.54 വരെയാണ് അമൃതസ്നാനത്തിന്റെ മുഹൂർത്തം. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമഭൂമിയായ പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിലേക്കു ലക്ഷക്കണക്കിന് ഭക്തരാണ് എത്തുന്നത്.

അമൃത സ്നാനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. സുരക്ഷ മുൻനിർത്തി മെഡിക്കൽ യൂണിറ്റുകളും അഗ്നിശമന സേനയും 24 മണിക്കൂറും സജ്ജമാണ്. സമയബന്ധിതമായി ശുചീകരണ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. കുംഭമേള നടക്കുന്ന പ്രദേശത്ത് ഇന്ന് വാഹനങ്ങൾക്കു പ്രവേശനമില്ലെന്നും വിഐപികൾക്കു പ്രത്യേക പരിഗണനയില്ലെന്നും ഡിഐജി വൈഭവ് കൃഷ്ണ പറഞ്ഞു.

മഹാശിവരാത്രി ദിവസം അമൃത്‌സ്നാനത്തിൽ പങ്കെടുക്കുന്നവർക്കു മേൽ ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തുന്നു (Photo:PTI0
മഹാശിവരാത്രി ദിവസം അമൃത്‌സ്നാനത്തിൽ പങ്കെടുക്കുന്നവർക്കു മേൽ ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തുന്നു (Photo:PTI0
മഹാകുംഭമേളയിൽ അമൃത്‍സ്നാനത്തിൽ പങ്കെടുക്കുന്ന രാജസ്ഥാനിൽനിന്നെത്തിയ സ്ത്രീകൾ (Photo:PTI0
മഹാകുംഭമേളയിൽ അമൃത്‍സ്നാനത്തിൽ പങ്കെടുക്കുന്ന രാജസ്ഥാനിൽനിന്നെത്തിയ സ്ത്രീകൾ (Photo:PTI0
മഹാശിവരാത്രി ദിവസം പ്രാർഥനയിൽ പങ്കെടുക്കാൻ കാശി വിശ്വനാഥ ക്ഷേത്രത്തിലേക്ക് ഘോഷയാത്രയായി പോകുന്ന സന്യാസിമാർ (Photo:PTI)
മഹാശിവരാത്രി ദിവസം പ്രാർഥനയിൽ പങ്കെടുക്കാൻ കാശി വിശ്വനാഥ ക്ഷേത്രത്തിലേക്ക് ഘോഷയാത്രയായി പോകുന്ന സന്യാസിമാർ (Photo:PTI)
Maha Kumbh Mela 2025, in Prayagraj, Uttar Pradesh. PTI Photo
Maha Kumbh Mela 2025, in Prayagraj, Uttar Pradesh. PTI Photo

‘‘37,000 പൊലീസുകാരെയും 14,000 ഹോം ഗാർഡുകളെയും വിന്യസിച്ചിട്ടുണ്ട്. 2750 എഐ ക്യാമറകൾ, 3 ‘ജൽ’ പൊലീസ് സ്റ്റേഷനുകൾ, 18 ‘ജൽ’ പൊലീസ് കൺട്രോൾ റൂമുകൾ, 50 വാച്ച് ടവറുകൾ എന്നിവയാണു തീർഥാടകരുടെ സുരക്ഷയ്ക്കായി ഒരുക്കിയത്. അമൃതസ്നാനം കഴിഞ്ഞു മടങ്ങുന്നവർക്കായി 360ൽ ഏറെ അധിക ട്രെയിൻ‍ സർവീസുകൾ റെയിൽവേ പ്രഖ്യാപിച്ചു. അപകീർത്തി സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതു തടയാനായി 24 മണിക്കൂറും സമൂഹമാധ്യമങ്ങൾ നിരീക്ഷിക്കും’’– ഡിഐജി വൈഭവ് കൃഷ്ണ വ്യക്തമാക്കി.

പൂർണ കുംഭമേള, അർധ കുംഭമേള, മാഘ കുംഭമേള, മഹാകുംഭമേള എന്നിങ്ങനെ കുംഭമേളകൾ പലതുണ്ട്. എല്ലാവർഷവും ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ചെറിയ കുംഭമേളയുണ്ട്. മൂന്നുവർഷം കൂടുമ്പോൾ ഹരിദ്വാർ, പ്രയാഗ്‌രാജ്, നാസിക്, ഉജ്ജയിനി എന്നിവിടങ്ങളിലെ നദീതീരങ്ങളിലാണ് കുംഭമേളകൾ. അർധകുംഭമേള 6 വർഷത്തിനിടെ ഹരിദ്വാറിലും പ്രയാഗ്‌രാജിലും നടക്കും. മഹാകുംഭമേള പ്രയാഗ്‌രാജിൽ മാത്രമാണ്. 12 വർഷങ്ങളിലെ ഇടവേളകളിൽ നടത്തപ്പെടുന്ന 12 പൂർണ കുംഭമേളകൾക്കു ശേഷമാണ് മഹാകുംഭമേള. കാശി വിശ്വനാഥ ക്ഷേത്രത്തിലാണു മഹാ കുംഭമേളയുടെ അവസാന ചടങ്ങുകൾ. 2027ൽ മഹാരാഷ്ട്രയിലെ നാസിക്കിലാണ് അടുത്ത കുംഭമേള.

English Summary:

Prayagraj's Maha Kumbh Mela Concludes with Historic Amrita Snanam

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com