ADVERTISEMENT

ന്യൂയോർക്ക് ∙ ഒരാഴ്ചത്തെ ദൗത്യത്തിനായി പോയി ഒൻപതു മാസത്തോളം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ‘കുടുങ്ങിയ’ ഇന്ത്യൻ വംശജ സുനിത വില്യംസ് ഭൂമിയിലേക്കുള്ള യാത്ര തുടങ്ങി. സുനിതയുമായുള്ള യാത്രാപേടകം രാവിലെ പത്തരയോടെ ബഹിരാകാശ നിലയവുമായുള്ള (ഐഎസ്എസ്) ബന്ധം വേർപെടുത്തി. ഐഎസ്എസുമായുള്ള ബന്ധം വേർപെടുത്തുന്ന അൺഡോക്കിങ് വിജയമായതോടെ സുനിത ഉൾപ്പെടെ 4 യാത്രികർ കയറിയ ഡ്രാഗൺ പേടകം ഭൂമിയിലേക്കു യാത്ര ആരംഭിച്ചു. ഡ്രാഗൺ പേടകത്തെ ഐഎസ്എസുമായി ബന്ധപ്പെടുത്തുന്ന കവാടം അടയ്ക്കുന്ന ഡോച്ചിങ്ങും വിജയമായിരുന്നു. നാളെ പുലർച്ചെ 3.30ന് ഇവർ ഭൂമിയിൽ എത്തുമെന്നാണു നിഗമനം. അതിനിടെ, സുരക്ഷിതമായി തിരിച്ചെത്താൻ യാഗം നടത്തുമെന്ന് സുനിതയുടെ കുടുംബം അറിയിച്ചു. ഗുജറാത്തിൽനിന്ന് സുനിതയുടെ ബന്ധുവാണ് ഇതു സംബന്ധിച്ച മാധ്യമങ്ങളോടു പറഞ്ഞത്.

ഐഎസ്എസിൽ ഡോക് ചെയ്തിട്ടുള്ള സ്പേസ് എക്സിന്റെ ഡ്രാഗൺ ക്രൂ9 പേടകത്തിലാണു സുനിതയുടെ മടക്കം. ബുച്ച് വിൽമോർ, നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നീ ബഹിരാകാശ യാത്രികരണ് ഒപ്പമുള്ളത്. നാളെ (19) ഇന്ത്യൻ സമയം പുലർച്ചെ 2.41ന് ഡീഓർബിറ്റ് ബേൺ പ്രക്രിയ. വേഗം കുറച്ച് ഭൂമിയുടെ അന്തരീക്ഷത്തിലേക്കു ഡ്രാഗൺ പേടകം പ്രവേശിക്കും. പുലർച്ചെ 3.30ന് പേടകം ഭൂമിയിൽ ഇറങ്ങുമെന്നാണു പ്രതീക്ഷ. സാഹചര്യങ്ങൾക്ക് അനുസരിച്ചു ഭൂമിയിൽ വരുന്ന തീയതിയിലും സമയത്തിലും മാറ്റം വരാമെന്നു നാസ അറിയിച്ചു.

പാരഷൂട്ടുകൾ വിടരുന്നതോടെ പേടകം സ്ഥിരവേഗം കൈവരിക്കും. അറ്റ്ലാന്റിക് സമുദ്രത്തിലോ മെക്സിക്കോ ഉൾക്കടലിലോ ആയിരിക്കും പതിക്കുക. പേടകം വീണ്ടെടുത്ത് യാത്രികരെ കരയിലേക്കു എത്തിക്കും. 2024 ജൂൺ 5ന് ആണ് സുനിതയും ബുച്ച് വിൽമോറും നിലയത്തിലെത്തിയത്. ഇവരെത്തിയ ബോയിങ് സ്റ്റാർലൈനർ പേടകത്തിനു തകരാർ സംഭവച്ചതിനാലാണു മടക്കയാത്ര നീണ്ടത്. 

  • 3 day ago
    Mar 19, 2025 01:39 PM IST

    ഭൂമി നിങ്ങളെ മിസ് ചെയ്തുവെന്ന് സുനിതാ വില്യംസിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • 3 day ago
    Mar 19, 2025 01:06 PM IST

    അടുത്ത ലക്ഷ്യം ചൊവ്വാ ദൗത്യമെന്ന് നാസ.

  • 3 day ago
    Mar 19, 2025 11:24 AM IST

    വിണ്ണിൽ നിന്നും സമുദ്രത്തിലേക്ക്; സുനിത വില്യംസിന്റെ ലാൻഡിങ് അറ്റ്ലാന്റിക് സമുദ്രത്തിൽ; കാരണമെന്ത്?

    കരയിലിറങ്ങുന്നതിനു പകരം ബഹിരാകാശ യാത്രികർ സമുദ്രത്തിൽ വന്ന് ലാൻഡ് ചെയ്യുന്ന രീതി സ്പ്ലാഷ് ഡൗൺ എന്നാണ് അറിയപ്പെടുന്നത്. ബഹിരാകാശ പേടകമോ വിക്ഷേപണ വാഹനമോ പാരച്യൂട്ടുകളുടെ സഹായത്തോടെ ഒരു ജലാശയത്തിലേക്ക് (സമുദ്രത്തിലേക്ക്) ഇറങ്ങുന്നതാണ് ഈ രീതി. Read more

  • 3 day ago
    Mar 19, 2025 08:06 AM IST

    സുനിതയും സംഘവും ചരിത്രം തിരുത്തി എഴുതിയെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്

  • 3 day ago
    Mar 19, 2025 07:09 AM IST

    സുനിത വില്യംസിന്രെ തിരിച്ചുവരവ് ആഘോഷമാക്കി ജന്മനാട്. ഗുജറാത്തിലെ ജുലാസന്‍ ഗ്രാമത്തിൽ ആഘോഷം.

  • 3 day ago
    Mar 19, 2025 05:09 AM IST

    2 സീറ്റ് കാലിയാക്കി പറന്ന സ്പെയ്സ് എക്സ് ഡ്രാഗൺ, 'പറഞ്ഞാൽ പറഞ്ഞതുപോലെ' ചെയ്യുമെന്ന് മസ്ക്!...

    Read more at: https://www.manoramaonline.com/technology/technology-news/2025/03/19/sunita-williams-return-to-earth-spacexs-dragon.html

  • 3 day ago
    Mar 19, 2025 04:48 AM IST

  • 3 day ago
    Mar 19, 2025 04:30 AM IST

    4.25ഓടെ നാലു ബഹിരാകാശ യാത്രികരും പേടകത്തിനു പുറത്തെത്തി. ഇവരെ പ്രത്യേക സ്ട്രച്ചറിൽ മെഡിക്കൽ പരിശോധനകൾക്കായി കൊണ്ടു പോയി. നാലു പേരും പുറത്തിറങ്ങിയത് നിറഞ്ഞ ചിരിയോടെ. ചുറ്റിലും കൂടിയവർ സ്വീകരിച്ചത് കൈയടികളോടെ. ഡ്രാഗൺ ക്യാപ്സൂൾ ഭൂമിയിലേക്ക് സുരക്ഷിതമായി ഇറക്കുന്ന ദൗത്യം വിജയകരമായി പൂർത്തിയായിരിക്കുന്നു.

  • 3 day ago
    Mar 19, 2025 04:20 AM IST

    ഇന്ത്യൻ സമയം പുലർച്ചെ 4.17ന് പേടകത്തിനകത്തുനിന്ന് ആദ്യത്തെ അംഗം കമാൻഡർ നിക് ഹേഗ് പുറത്തിറങ്ങി. ചിരിയോടെ ചുറ്റുമുള്ളവരെ അഭിവാദ്യം ചെയ്ത് ഹേഗ്.

English Summary:

Sunita Williams' Return to Earth: LIVE Updates – NASA SpaceX Crew-9 Dragon begins its journey home, with splashdown set for 3:27 AM. Her ancestral village prepares a grand welcome with fireworks and a celebratory procession.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com