ബാലുശ്ശേരിയിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു; 8 വർഷം മുൻപ് അമ്മയെ കൊന്നത് മറ്റൊരു മകൻ, പ്രതി ഒളിവിൽ

Mail This Article
കോഴിക്കോട് ∙ ബാലുശ്ശേരി പനായി പുത്തൂർവട്ടത്ത് മകൻ അച്ഛനെ വെട്ടിക്കൊന്നു. അശോകനെയാണ് മകൻ സുബീഷ് വെട്ടിക്കൊന്നത്. മകൻ ഒളിവിൽ. ഇന്ന് ഉച്ചയോടെയാണ് കൊലപാതകം നടന്നതെന്നാണ് വിവരം. വൈകിട്ട് വീട്ടിൽ വെളിച്ചം കാണാത്തതിനെ തുടർന്ന് അയൽവാസി വന്നുനോക്കിയപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന അശോകനെ കണ്ടത്.
എട്ടു വർഷം മുൻപ് അശോകന്റെ ഭാര്യയെ മറ്റൊരു മകൻ കൊലപ്പെടുത്തിയിരുന്നു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള സുബീഷ് ലഹരി ഉപയോഗിക്കാറുണ്ടായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. നേരത്തെ അമ്മയെ കൊന്ന മകനും ലഹരി ഉപയോഗിക്കുമായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.