ADVERTISEMENT

പത്തനംതിട്ട∙ നടൻ മോഹൻലാലിനൊപ്പം ശബരിമല കയറിയ പൊലീസുകാരന് കാരണം കാണിക്കൽ നോട്ടിസ്. തിരുവല്ല ഡിവൈഎസ്പിയാണ് തിരുവല്ല എസ്എച്ച്ഒ ആയിരുന്ന ബി.സുനിൽ കൃഷ്ണനോട് വിശദീകരണം തേടിയത്. ശബരിമല കയറിയതിന്റെ പിറ്റേന്ന് എസ്എച്ച്ഒയെ സ്ഥലം മാറ്റിയിരുന്നു.

മോഹൻലാലിനൊപ്പം മലകയറുന്നു എന്ന വിവരം മറച്ചുവച്ച് ശബരിമല ദർശനത്തിനായി അനുമതി തേടി എന്നതാണ് സ്ഥലംമാറ്റത്തിനുള്ള കാരണമായി പറയുന്നത്. ശബരിമലയിൽ പോകാൻ  ദീർഘകാലമായി ആഗ്രഹിക്കുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് എസ്എച്ച്ഒ അനുമതി തേടിയതെന്നാണ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. വസ്തുതകൾ ബോധപൂർവം മറച്ചുവച്ചതിനാണ് നടപടിയെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

English Summary:

Sabarimala Visit: Sabarimala pilgrimage with Mohanlal led to the transfer of a police officer. The SHO was issued a show cause notice.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com