യുക്രെയ്നിലെ റഷ്യൻ അധിനിവേശം: അന്വേഷണവുമായി യുഎൻ മനുഷ്യാവകാശ കൗൺസിൽ

Mail This Article
×
ജനീവ ∙ യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിനെതിരെ സ്വതന്ത്ര രാജ്യാന്തര അന്വേഷണ കമ്മിഷനെ നിയോഗിക്കാൻ യുഎൻ മനുഷ്യാവകാശ കൗൺസിൽ തീരുമാനിച്ചു. മൂന്നംഗ സമിതിയാകും അന്വേഷണം നടത്തുക. 47 അംഗ കൗൺസിലിൽ 32– 2 എന്ന ഭൂരിപക്ഷത്തിനാണു പ്രമേയം പാസായത്.
യുഎസ്, യുകെ, ഫ്രാൻസ്, ജർമനി, ജപ്പാൻ, യുഎഇ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ റഷ്യയും എറിട്രിയയും മാത്രം എതിർത്തു. ഇന്ത്യ, ചൈന, പാക്കിസ്ഥാൻ, സുഗാൻ, വെനസ്വേല തുടങ്ങി 13 രാജ്യങ്ങൾ വിട്ടുനിന്നു.
Content Highlight: Russia, Ukraine, Ukraine Crisis, Russia-Ukraine War
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.