ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ന്യൂയോർക്ക് ∙ ‘അമേരിക്കൻ വിരോധിയായ വംശീയ വിദ്വേഷി’ എന്നാരോപിച്ച് യുഎസിലെ ദക്ഷിണാഫ്രിക്കൻ അം‌ബാസഡർ ഇബ്രാഹിം റസൂലിനെ ട്രംപ് ഭരണകൂടം പുറത്താക്കി. യുഎസ് നടപടി ഖേദകരമെന്നു ദക്ഷിണാഫ്രിക്ക പ്രതികരിച്ചു. ഇബ്രാഹിം റസൂലിനെ പുറത്താക്കിയ വിവരം വെളിപ്പെടുത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ‘അമേരിക്കയെയും ‍‌ഡോണൾഡ് ട്രംപിനെയും വെറുക്കുന്ന വംശീയവിദ്വേഷിയായ രാഷ്ട്രീയക്കാരൻ’ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

യുഎസിന്റെ സുഹൃദ് രാഷ്ട്രമായ ഇസ്രയേലിനെതിരെ ഗാസയിലെ സൈനിക നടപടിയുടെ പേരിൽ രാജ്യാന്തര കോടതിയിൽ പരാതി നൽകിയത് ദക്ഷിണാഫ്രിക്കയായിരുന്നു. ഇതേത്തുടർന്ന് ദക്ഷിണാഫ്രിക്കയ്ക്കുള്ള സാമ്പത്തിക സഹായം യുഎസ് വെട്ടിക്കുറയ്ക്കുകയും ചെയ്തു. പ്രശ്നം നയതന്ത്ര മാർഗത്തിൽ പരിഹരിക്കുമെന്ന് ദക്ഷിണാഫ്രിക്കയുടെ വക്താവ് ക്രിസ്പിൻ ഫിരി പ്രതികരിച്ചു. 

English Summary:

US Expels South Africa's Ambassador: US expulsion of South African ambassador highlights escalating tensions between the two nations. The move follows South Africa's complaint against Israel at the International Court of Justice and a reduction in US financial aid to South Africa.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com