അച്ഛനും മക്കളും ചേർന്നൊരു അടിപൊളി മുട്ട ബജ്ജി വിഡിയോ

Mail This Article
ആർക്കൊക്കെ മുട്ട ബജ്ജി വേണം എന്ന് ചോദിച്ചാൽ ഇവിടെ എല്ലാവരും കൈപൊക്കും...വിശക്കുന്ന വീട്ടുകാർക്ക് വേണ്ടി ദിയ കൃഷ്ണയുടെ സ്പെഷൽ മുട്ട ബജ്ജി. താരകുടുംബത്തിൽ ആൾക്കാരുടെ എണ്ണം കൂടുതലായതു കൊണ്ട് 15 മുട്ട ഉപയോഗിച്ചുള്ള പാചകമാണെന്ന ആമുഖത്തോടെയാണ് ദിയ വിഡിയോ ആരംഭിക്കുന്നത്. മസാല ആവരണം അധികം ഇല്ലാത്ത സ്പെഷൽ മുട്ട ബജി എങ്ങനെ തയാറാക്കാമെന്നു നോക്കാം.
ചേരുവകൾ
- മുട്ട – ആവശ്യത്തിന്
- കടലമാവ്
- കോൺഫ്ളോർ
- മുളകുപൊടി
- ചിക്കൻമസാല
- മഞ്ഞൾപ്പൊടി
- പെരുംജീരം പൊടിച്ചത്
- ബേക്കിങ് സോഡാ
- ഉപ്പ്
തയാറാക്കുന്ന വിധം
മാവ് തയാറാക്കാനുള്ള പൊടികൾ എല്ലാം ആവശ്യത്തിന് വെള്ളം ചേർത്ത് യോജിപ്പിക്കുക. ഒരു പാട് അയവിലാക്കരുത്. മുട്ടയുടെ രുചി കൂടുതൽ അറിയുന്ന രീതിയിലാണ് മാവ് തയാറാക്കുന്നത്.
പുഴുങ്ങിയ പുട്ട പൊളിച്ച് നടുവേ മുറിച്ച് എടുക്കുക. ചട്ടിയിൽ എണ്ണ ഒഴിച്ച് നന്നായി ചൂടാക്കിയ ശേഷം മാവിൽ മുക്കിയ മുട്ട എണ്ണയിൽ വറത്ത് കോരി എടുക്കാം.