നല്ല മൊരിഞ്ഞ മുട്ട വട, വെറും 10 മിനിറ്റ് മതി
Mail This Article
×
വീട്ടിൽ ഉള്ള ചേരുവകൾ വച്ച് എളുപ്പത്തിൽ തയാറാകാവുന്ന മുട്ട വട.
ചേരുവകൾ
- മുട്ട - 3 പുഴുങ്ങിയത് +1
- സവാള -1
- മുളകുപൊടി - 1 ടീസ്പൂൺ
- ഗരം മസാല - അര ടീസ്പൂൺ
- ഇഞ്ചി - ചെറിയ കഷ്ണം
- പച്ചമുളക് - 1
- കറിവേപ്പില
- കടലമാവ് - 1 ടേബിൾസ്പൂൺ
- അരിമാവ് - 1 ടേബിൾസ്പൂൺ
- ഉപ്പ്
- ഓയിൽ
തയാറാക്കുന്ന വിധം
മൂന്ന് പുഴുങ്ങിയ മുട്ട നന്നായി ഗ്രേറ്റ് ചെയ്തു വയ്ക്കുക. അതിൽ ഒരു സവാള പൊടിയായി അരിഞ്ഞത് ചേർക്കുക. ഒപ്പം മുളകുപൊടി, ഗരം മസാല, ഇഞ്ചി പച്ചമുളക്, കറിവേപ്പില, കടലമാവ്, അരിമാവ് എന്നിവ പാകത്തിന് ഉപ്പും ചേർത്ത് യോജിപ്പിക്കുക. അതിൽ ഒരു മുട്ട പൊട്ടിച്ചത് കുറശ്ശേ ചേർത്ത് നന്നായി കുഴയ്ക്കുക. ശേഷം നന്നായി ഉരുട്ടി ഷേപ്പ് ചെയ്ത് ഓയിലിൽ ഫ്രൈ ചെയ്തെടുക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.