ADVERTISEMENT
ഒറ്റ വായനയിൽ ഒട്ടേറെ അറിയാം.

വാർത്തകളുടെ സമ്പൂർണ വിവരങ്ങൾ വിരൽത്തുമ്പിൽ വേണമെന്ന് ആഗ്രഹിക്കുന്നവരല്ലേ ? നിങ്ങൾക്കുള്ളതാണ് മനോരമ ഓൺലൈൻ പ്രീമിയം. അറിവ് പകരും വിശകലനങ്ങൾ, വിദഗ്ധരുടെ അഭിപ്രായങ്ങൾ, ഇൻഫോഗ്രാഫിക്സ്, മൾട്ടിമീഡിയ അവതരണം, വാർത്തകളുടെ സമഗ്ര പാക്കേജ്.

ഇപ്പോൾ തന്നെ വരിക്കാരാകൂ,
അറിവിന്റെ വിശാല ലോകം സ്വന്തമാക്കൂ..!

അറബിക് മധുരം, കുനാഫ... രുചി ഒട്ടും കുറയാതെ വീട്ടിൽ തയാറാക്കാം.

ചേരുവകൾ:

  • പഞ്ചസാര – ¾ കപ്പ് 
  • വെള്ളം – ¾ കപ്പ്
  • നാരങ്ങ നീര് – 1 ടീസ്പൂൺ
  • പാൽ – 1 കപ്പ് 
  • പഞ്ചസാര – 3 ടേബിൾസ്പൂൺ
  • ക്രീം ചീസ് – 100 ഗ്രാം
  • വെള്ളം – ¼ കപ്പ് 
  • കോൺഫ്ലോർ – 3 ടീസ്പൂൺ
  • മൈദ – 2 ടീസ്പൂൺ
  • കുനാഫ  മാവ് – 250 ഗ്രാം.
  • ഉരുക്കാത്ത ഉപ്പ് വെണ്ണ – 5 ടേബിൾസ്പൂൺ
  • ഉപ്പില്ലാത്ത വെണ്ണ – 2 ടേബിൾസ്പൂൺ
  • മൊസറെല്ല ചീസ് – 50 ഗ്രാം
  • ഒരു നുള്ള് കുങ്കുമം
  • പിസ്ത

 

തയാറാക്കുന്ന വിധം:

  • ഒരു പാത്രത്തിൽ പഞ്ചസാരയും വെള്ളവും തുല്യ അളവിൽ (¾ കപ്പ്) എടുത്ത് ക്ലാസിക്കൽ ഷർബത്ത് തയാറാക്കാം.
  • കുറഞ്ഞ ചൂടിൽ പഞ്ചസാര ഉരുക്കി ഒരു മിനിറ്റ് തിളപ്പിക്കുക. അതിനുശേഷം 1 ടീസ്പൂൺ നാരങ്ങ നീര് ചേർക്കുക. തീ ഓഫ് ചെയ്യുക.
  • കുനാഫയ്ക്കുള്ള ക്രീം മിശ്രിതം തയാറാക്കാൻ, ചെറിയ തീയിൽ ഒരു പാൻ ചൂടാക്കി, 1 കപ്പ് പാൽ, 3 ടീസ്പൂൺ.പഞ്ചസാര, 100 ഗ്രാം ക്രീം ചീസ് എന്നിവ ചേർത്തു യോജിപ്പിച്ച് എടുക്കുക.
  • അതിനുശേഷം ഒരു പാത്രത്തിൽ ¼ കപ്പ് വെള്ളം എടുത്ത്, 3 ടീസ്പൂൺ കോൺഫ്ലോർ, 2 ടീസ്പൂൺ. മൈദ ചേർത്ത് നന്നായി ഇളക്കുക.
  • മിശ്രിതം പാനിൽ ഒഴിക്കുക, ഇത് കട്ടിയാകുന്നതുവരെ തുടർച്ചയായി ഇളക്കുക. തീ ഓഫ് ചെയ്യുക, തയാറാക്കിയ ക്രീം മിശ്രിതം ഒരു പാത്രത്തിലേക്ക് മാറ്റുക.
  • ശേഷം  250 ഗ്രാം കുനാഫ മാവ് എടുക്കുക. ഈ മാവ് ലഭ്യമല്ലെങ്കിൽ നിങ്ങൾക്ക് കുനാഫ വെർമിസെല്ലി (സേമിയ) പകരം ഉപയോഗിക്കാം.
  • ചെറിയ കഷണങ്ങളായി കീറുക. ഉരുക്കിയെടുത്ത വെണ്ണ അല്പമായി ഒഴിച്ച് നന്നായി മിക്സ് ചെയ്യുക.
  • ഒരു നോൺ-സ്റ്റിക് പാനിൽ, ഒരു ടേബിൾസ്പൂൺ. ബട്ടർ ചേർക്കുക. 
  • തീ കുറച്ച് , തയ്യാറാക്കിയ കുനാഫയുടെ മാവ് പകുതിയോളം ചേർക്കുക. അതിനുശേഷം തയ്യാറാക്കിയ ക്രീം മിശ്രിതം ചേർക്കുക. ചീസ് ഉരുകുമ്പോൾ അത് വശങ്ങളിൽ നിന്ന് വീഴുന്നതിനാൽ അരികുകളിൽ നിന്ന് ഒരു സെന്റീമീറ്റർ മാത്രം അവശേഷിപ്പിച്ച് തുല്യമായി പരത്തുക. അതിനുശേഷം 50 ഗ്രാം. മൊസറെല്ല ചീസ് ചേർക്കുക.
  • ശേഷം ബാക്കിയുള്ള കുനാഫയുടെ മാവ് മുകളിൽ ചേർക്കുക. ഒരു സ്പൂൺ ഉപയോഗിച്ച്‌ വശങ്ങളിൽനിന്നും മുകളിൽനിന്നും അമർത്തുക. 5 മിനിറ്റ് അടച്ച് തീ ഏറ്റവും താഴ്ന്ന നിലയിൽ നിലനിർത്തുക.
  • അതിനുശേഷം അതേ പാനിൽ വീണ്ടും ഒരു ടീസ്പൂൺ. വെണ്ണ ചേർക്കുക. കുനാഫ മറിച്ചിടുക. ഇപ്പോൾ സ്പൂൺ ഉപയോഗിച്ച് വശത്ത് നിന്ന് തള്ളിക്കൊണ്ട് ഒരു ആകൃതി ഉണ്ടാക്കുക.
  • കുറഞ്ഞ ഇടത്തരം തീയിൽ 5 മിനിറ്റ് മൂടി  അടയ്ക്കുക. സെർവിങ് പ്ലേറ്റിലേക്ക് കുനാഫ വിളമ്പുക. കുറച്ച് ചതച്ച പിസ്തയും തയാറാക്കിയ ഷർബത്തും  ഉപയോഗിച്ച് അലങ്കരിക്കാം.

 

English Summary : An Arabic Cheese Dessert

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com