വണ്ണവും വയറും കുറച്ചെടുക്കാൻ ഗ്രാമ്പു ചായ
Mail This Article
രാവിലത്തെ ചായ ഈ രീതിയിൽ തയാറാക്കാം, ശരീരത്തിലെ കൊഴുപ്പിനെ ഉരുക്കികളഞ്ഞു വണ്ണവും വയറും കുറച്ചെടുക്കാൻ ഗ്രാമ്പു ചായ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തി നോക്കൂ.
ചേരുവകൾ
- ഗ്രാമ്പു - 3 എണ്ണം
- കറുവപട്ട - ചെറിയ കഷ്ണം
- ഇഞ്ചി - ചെറിയ കഷ്ണം
- തേൻ - 1 ടേബിൾസ്പൂൺ
- ചെറുനാരങ്ങ നീര് - 1 ടേബിൾസ്പൂൺ
- വെള്ളം - 1ഗ്ലാസ്
തയാറാക്കുന്ന വിധം
ഒരു ഗ്ലാസിലേക്ക് 3 ഗ്രാമ്പു, ചെറിയ കഷ്ണം ഇഞ്ചി, ചെറിയകഷ്ണം കറുവപ്പട്ട എന്നിവ ചതച്ചു ഇടുക. ഇതിലേക്ക് ചൂടുള്ള 1 ഗ്ലാസ് വെള്ളം ഒഴിച്ചതിന് ശേഷം 1/2 മണിക്കൂർ അടച്ചു വയ്ക്കുക. അരമണിക്കൂറിന് ശേഷം ഇതിലേക്ക് 1 ടേബിൾസ്പൂൺ ചെറുനാരങ്ങ നീരും 1 ടേബിൾസ്പൂൺ തേനും കൂടി ചേർത്ത് ഇളക്കി കൊടുക്കുക, എന്നും രാവിലെ വെറും വയറ്റിൽ ഇതൊരു ഗ്ലാസ് കുടിക്കാം ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഉരുക്കി കളഞ്ഞു വയറും വണ്ണവും കുറച്ചെടുക്കാൻ സഹായിക്കും.
English Summary : Ginger and Cloves White Tea with lemon and honey.