ചോലെ സാലഡ് സ്പെഷൽ രുചിയിൽ
Mail This Article
×
വെളുത്ത കടല പ്രധാന ചേരുവയാക്കി രുചികരമായ സാലഡ് തയാറാക്കിയാലോ?
1. വെളുത്ത കടല എട്ടു മണിക്കൂർ കുതിർത്തി ഉപ്പിട്ട് വേവിച്ചത് - ഒരു കപ്പ്.
2. കാരറ്റ് - ഒരു കപ്പ്
3. മത്തങ്ങ നുറുക്കിയത് - അര കപ്പ്
4. ബീൻസ് - കാൽ കപ്പ്
5 ബ്രോക്കോളി - കാൽ കപ്പ്
6. ക്യാപ്സിക്കം - കാൽ കപ്പ്
7. ഉപ്പ് , കുരുമുളകുപൊടി - പാകത്തിന്
8 പൊതീനാ പൗഡർ - ഒരു ടീസ്പൂൺ
9. ഒറിഗാനോ - അര ടീസ്പൂൺ
10. ഉപ്പ് - പാകത്തിന്
11. നാരങ്ങാനീര്- 3 സ്പൂൺ
തയാറാക്കുന്ന വിധം:
ഒരു പാനിൽ അൽപം വെള്ളം ഒഴിച്ച് രണ്ടു മുതൽ ആറുവരെയുള്ള ചേരുവകൾ, ഉപ്പിട്ട് അടച്ചു വച്ച് സ്റ്റീം ചെയ്ത് എടുക്കുക.ഇതിലേക്ക് ഏഴു മുതൽ പതിനൊന്നുവരെയുള്ള ചേരുവകൾ ചേർത്തിളക്കുക.
English Summary: Chole Salad
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.