കിറ്റിന് 400 രൂപ, വാങ്ങിയത് 1550ന്, മുഖ്യമന്ത്രിയും കണ്ടു ആ ഫയൽ; പച്ചക്കറിക്കടക്കാരന് നൽകിയത് 12.15 കോടി!
Mail This Article
പച്ചക്കറി അരിയുമ്പോൾ കൈ മുറിയാതിരിക്കാൻ കൈയിൽ ചെറിയ പ്ലാസ്റ്റിക് ഉറകൾ ധരിക്കുന്ന പതിവ് പണ്ടു മുതലേ സ്ത്രീകൾക്കുണ്ട്. കൈയുറയും പച്ചക്കറിയും തമ്മിൽ ഇതു മാത്രമാണ് ബന്ധമെന്ന് കരുതിയെങ്കിൽ തെറ്റി. കോവിഡ്‌കാലത്ത് കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്കുള്ള കൈയുറകൾ വിതരണം ചെയ്തത് കഴക്കൂട്ടത്തെ ഒരു പച്ചക്കറിക്കടക്കാരനാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, മെഡിക്കൽ വിതരണ രംഗത്ത് മുൻപരിചയം ഒട്ടുമില്ലാത്ത, തിരുവനന്തപുരം കഴക്കൂട്ടത്തുള്ള സ്ഥാപനത്തിനാണ് 12.15 കോടി രൂപയുടെ ഓർഡർ കോർപറേഷൻ കണ്ണുംപൂട്ടി നൽകിയത്. പച്ചക്കറി സംഭരണ, വിതരണ രംഗത്തുണ്ടായിരുന്ന സ്ഥാപനം 2021 ൽ മാത്രമാണ് മെഡിക്കൽ– സർജിക്കൽ ഉപകരണങ്ങളുടെ വിതരണവും തുടങ്ങിയത് എന്ന് അവകാശപ്പെടുന്നു. വാർഷിക വിറ്റുവരവൊന്നും കമ്പനി അപ്പോൾ വെളിപ്പെടുത്തിയിരുന്നില്ല. സർക്കാരിന് അന്ന് പിപിഇ കിറ്റ് നൽകിയത് അദൃശ്യ കരങ്ങളെന്നു പറയാം. അതായത് കരാർ ലഭിച്ചത് എവിടെയാണെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല!