ഇന്ത്യൻ മണ്ണ് കണ്ണീർ വീണ് നനഞ്ഞ ഒരു ജനുവരി മാസമായിരുന്നു അത്. ചൈനയുമായുള്ള അപ്രതീക്ഷിത യുദ്ധത്തിലുണ്ടായ പരാജയം കാട്ടുതീയിൽ വേരറ്റു വാടിയ മഹാവൃക്ഷത്തെപ്പോലെ രാജ്യത്തെ അരക്ഷിതമാക്കിയ നാളുകൾ. അക്കാലത്ത്, 1963 ജനുവരി 27ന്, പ്രതിരോധ-സാംസ്കാരിക മന്ത്രാലയങ്ങൾ ചേർന്ന് തലസ്ഥാനനഗരിയിൽ ഒരു സാംസ്കാരിക പരിപാടി സംഘടിപ്പിച്ചു. യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കായുള്ള ധനസമാഹരണമായിരുന്നു ലക്ഷ്യം. രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ള പ്രധാനവ്യക്തികൾക്കൊപ്പം ഹിന്ദി സിനിമയിലെ പ്രമുഖരായ ദിലീപ് കുമാർ, രാജ്കപൂർ, മെഹബൂബ് ഖാൻ, ശങ്കർ- ജയകിഷൻ തുടങ്ങിയവരും പങ്കെടുത്തു. വിഷാദത്തിന്റെയും നഷ്ടബോധത്തിന്റെയും തണുത്തകാറ്റിൽ നഗരം കുളിർന്നു വിറയ്ക്കവേ, മരണം മുന്നിൽവന്നുനിന്ന് പുല്ലാങ്കുഴലൂതിയപ്പോഴും നിർഭയം പൊരുതിയ രക്തസാക്ഷികളെ അവരെല്ലാവരും ഓർമിച്ചു. പക്ഷേ, അന്നു സകലമനുഷ്യരുടെയും ഹൃദയം പിടഞ്ഞത്, ലത മങ്കേഷ്കർ ‘ഏ മേരേ വത്തൻ കെ ലോഗോം..’ എന്ന അതിമനോഹരമായ ഗാനം പാടിയപ്പോഴായിരുന്നു. തകർന്നടിഞ്ഞ ഒരു രാജ്യത്തിന്റെ ആത്മാവിനുള്ളിൽനിന്ന് ആവേശത്തിന്റെ ത്രിവർണപതാകകൾ ചുരുളഴിച്ചു പറത്താൻ ശക്തിയേകുന്ന ഗാനം. നിലയ്ക്കാത്ത കരഘോഷങ്ങൾക്കും കണ്ണീരിൽ പൊതിഞ്ഞ ചിരികൾക്കും ഇടയിലൂടെ സ്റ്റേജിന്റെ പിന്നിലേക്കു നീങ്ങിയ ലജ്ജാലുവായ പാട്ടുകാരിയെത്തേടി പ്രധാനമന്ത്രിയെത്തി. രാഷ്ട്രപതി രാധാകൃഷ്ണനും മകൾ ഇന്ദിരാഗാന്ധിക്കും ഒപ്പം ലതയെ അഭിനന്ദിച്ച നെഹ്‌റു, ‘കുഞ്ഞേ, നിന്റെ പാട്ടിൽ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി’ എന്ന് വികാരഭരിതനായി അറിയിച്ചു. അന്നു രാത്രി

loading
English Summary:

Kavi Pradeep: The Untold Story Behind India's Iconic Patriotic Song

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com